Connect with us

GULF

യുഎഇയില്‍ പുതിയ ഗതാഗത നിയമം; ഡ്രൈവിങ് ലൈസൻസ് പ്രായം 17 ആക്കി

ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ

Published

on

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രായപരിധി 18 ൽ നിന്ന് 17 ആക്കി കുറച്ചു . ട്രാഫിക്ക് നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള പുതിയ ഉത്തരവ് യുഎഇ സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു. നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തീരുമാനം അടുത്തവർഷം മാർച്ച് 29 മുതൽ നടപ്പിലാക്കും.

ഇത് കൂടാതെ നഗരങ്ങളിൽ അനാവശ്യമായി കാർ ഹോൺ മുഴക്കുന്നത്, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത്, മദ്യപിച്ച് വാഹനം ഓടിക്കുന്നത് എന്നീ നിയമലംഘനങ്ങൾക്ക് രണ്ടു ലക്ഷം ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലുള്ള റോഡ് മുറിച്ചുകടക്കാൻ അനുവദിക്കില്ല അങ്ങനെ അപകടം ഉണ്ടായാൽ 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളും സ്വീകരിക്കും.

ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ. പുതിയ നിയമങ്ങൾ ഗതാഗത സുരക്ഷ ഉറപ്പാക്കുകയും റോഡ് അപകടങ്ങൾ കുറക്കുകയുംചെയ്യും എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്.

GULF

സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു

Published

on

ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.9 ഇന്ത്യക്കാർ ,3 നേപ്പാൾ സ്വദേശികൾ, 3 ഘാന സ്വദേശികളും ആണ് മരണപ്പെട്ടത്.11 പേർ ഗുരുതരാവസ്‌ഥയിൽ ജിസാൻ , അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലും ആണ്. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31 വയസ്) ആണ് മരണപ്പെട്ട മലയാളി. എല്ലാവരും ജുബൈൽ ACIC കമ്പനി ജീവനക്കാർ ആണ്.

Continue Reading

GULF

മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി മെമ്പർഷിപ് ക്യാമ്പയിനും എൻ.സി ജംഷീറലി ഹുദവിക്ക് യാത്രയയപ്പും നല്കി

Published

on

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ 2025-27 കാലയളവിലേക്കുള്ള കെ.എം.സി.സി മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം സി. മുഹമ്മദ് റസലി(എം.ഡി. സ്കൈ റെയ്സ് ഗ്ലോബൽ)ന് മെമ്പർഷിപ് നല്കി എൻ.സി. ജംഷീറലി ഹുദവി നിർവ്വഹിച്ചു.
ഹൃസ്വ സന്ദർശനാർത്ഥം മസ്കറ്റിലെത്തിയ എൻ.സി. ജംഷീറലി ഹുദവിയ്ക്ക് മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യ ഹൃദ്യമായ യാത്രയയപ്പും നല്കി.

ടി.പി. മുനീർ, തായാട്ട് ഷാജഹാൻ, അബ്ദുൽ ഹകീം പാവറട്ടി, എൻ.എ.എം. ഫാറൂഖ്, സി.വി.എം. ബാവ വേങ്ങര, സി.ടി. ഫൈസൽ, മുഹമ്മദ് അമീൻ ഹുദവി, ഷമീർ തിട്ടയിൽ, പി.പി.അൻസാർ, സജ്മൽ അട്ടപ്പാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Continue Reading

GULF

ബാ​ഫ​ഖി ത​ങ്ങ​ൾ കാ​ല​ത്തെ അ​തി​ജ​യി​ച്ച വ്യ​ക്തി​പ്ര​ഭാ​വ​ത്തി​നു​ട​മ: ഖ​ത്വീ​ഫ്​ കെ.​എം.​സി.​സി

ഖ​ത്വീ​ഫ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ഷ്താ​ഖ് പേ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​ത്മീ​യ​വും രാ​ഷ്​​ട്രീ​യ​വും സാം​സ്‌​കാ​രി​ക​വു​മാ​യ അ​ഭി​വൃ​ദ്ധി​ക്കും ഔ​ന്ന​ത്യ​ത്തി​നു​മാ​യി നി​ല​കൊ​ണ്ട മ​ഹാ​നാ​യ നേ​താ​വാ​യി​രു​ന്നു അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ളെ​ന്ന് കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്വീ​ഫ്​ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഖ​ത്വീ​ഫ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ഷ്താ​ഖ് പേ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി സ്കീം ​ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ അ​നു​മോ​ദി​ച്ചു. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ പ്ര​വാ​സി​ക​ൾ തീ​ർ​ത്ത ക​രു​ത​ലി​ന്‍റെ​യും കാ​രു​ണ്യ​ത്തി​​ന്‍റെ​യും മ​ഹാ മാ​തൃ​ക​യാ​ണ് സൗ​ദി കെ.​എം.​സി.​സി ന​ട​പ്പാ​ക്കി​യ സാ​മൂ​ഹി​ക​സു​ര​ക്ഷാ പ​ദ്ധ​തി​യെ​ന്ന് കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഒ.​പി. ഹ​ബീ​ബ് വ്യ​ക്ത​മാ​ക്കി.

ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ടി.​ടി. ക​രീം, ഫൈ​സ​ൽ മ​ക്രെ​രി എ​ന്നി​വ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത തു​ർ​ക്കി​യ ഏ​രി​യ ക​മ്മി​റ്റി​ക്കു​മു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. എ​രി​യ ക​മ്മി​റ്റി​ക​ൾ​ക്ക് നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ദ്ദേ​ഹം കൈ​മാ​റി. അ​സീ​സ് കാ​രാ​ട്, സ​ലാ​മി ഓ​മ​ച്ച​പ്പു​ഴ, ല​ത്തീ​ഫ് പ​ര​ത​ക്കാ​ട്, മു​ബാ​റ​ക് ക​രു​ളാ​യി, മു​സ്ത​ഫ സ​ഫ്‌​വ, ഷം​സു ക​രു​ളാ​യി, അ​നീ​സ് ചെ​ലേ​മ്പ്ര, കെ.​എം. ഉ​സ്മാ​ൻ, മു​ജീ​ബ് കു​റ്റി​ക്കാ​ട്ടൂ​ർ, സ​ലീം പെ​രു​മു​ഖം, സാ​ദി​ഖ്‌ എ​റ​ണാ​കു​ളം, സി.​സി. മു​നീ​ർ, അ​ബ്ബാ​സ് കാ​ച്ച​ടി, മ​ജീ​ദ് കോ​ട്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നി​യാ​സ് തോ​ട്ടി​ക്ക​ൽ സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​ക്രെ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Trending