ഷാര്‍ജ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈബര്‍ സുരക്ഷ ഉറപ്പവരുത്തുന്നതിന് ഷാര്‍ജ പോലീസ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പോലീസിന്റെ പദ്ധതി. ഇന്റര്‍നെറ്റിലൂടെയുള്ള മോഹനവാഗ്ദാനങ്ങളില്‍ പെടാതെ സൈബര്‍ കുരുക്കിലകപ്പെടാതെ വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാപകവും കാര്യക്ഷമവുമായ ബോധവത്കരണ കാമ്പയിനാണ് നടത്തുന്നത്. ഓണ്‍ലൈന്‍ ചതിയിലകപ്പെട്ട് നിരവധി പേരാണ് ദിവവും വഞ്ചിക്കപ്പെടുന്നത്. ഇത്തരം കാപട്യക്കാരില്‍ നിന്നും പുതിയ തലമുറയെ മോചിപ്പിക്കുയാണ് ലക്ഷ്യം. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും കാമ്പയിനില്‍ ഉള്‍പ്പെടുത്തുകയെന്ന് ഷാര്‍ജ പോലീസ് മീഡിയ ആന്റ് പബനുിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ ആരിഫ് ഹസ്സന്‍ ഹുദൈബ് പറഞ്ഞു. ബോധവത്കരണത്തിന് അറബിക്, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളിലുള്ള ലഘുലേഖകളാണ് ബോധവത്കരണ പരിപാടിക്കായി ഉപയോഗിക്കുക. ഇന്റര്‍നെറ്റിലൂടെ അപരിചിതര്‍ക്ക് ചിത്രങ്ങളും ഫോട്ടോകളും അയക്കരുതെന്നും ഇന്റര്‍നെറ്റുള്ള ഫോണുകളില്‍ സെല്‍ഫി എടുക്കുന്നത് സൂക്ഷിക്കണമെന്നും പോലീസ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ പോലീസിനെ അറിയിക്കാന്‍ പ്രത്യേക ഇ-മെയില്‍ സംവിധാനവും ഷാര്‍ജ പോലീസ് ഒരുക്കിയിട്ടുണ്ട്. ലേരവരൃശാല@െവെഷുീഹശരല.ഴീ്.മല എന്ന മെയിലിലോ 065943228 എന്ന ലാന്റ് നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്. കുട്ടികള്‍ ഇന്റര്‍നെറ്റും സോഷ്യമീഡിയകളും ഉപയോഗിക്കുന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പോലീസ് ഉണര്‍ത്തി. ആരെങ്കിലും ഭീഷണിപ്പെടുത്തുകയാണെങ്കില്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കേണ്ടതാണ്. കാമ്പയിന്റെ ഭാഗമായി ഷാര്‍ജയിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ നിന്നും ആദ്യഘട്ടത്തില്‍ 6000 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. സൈബര്‍ ഉപയോഗത്തെക്കുറിച്ചും ഇതില്‍ നിന്നും വരുന്ന ഭീഷണികളെയും എങ്ങനെ നേരിടാമെന്ന് പരിശീലനം നല്‍കും. ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഗുണകരമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്നും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.