Connect with us

More

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഷാര്‍ജയില്‍ പ്രത്യേക സംവിധാനങ്ങള്‍

Published

on

 

ഷാര്‍ജ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈബര്‍ സുരക്ഷ ഉറപ്പവരുത്തുന്നതിന് ഷാര്‍ജ പോലീസ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പോലീസിന്റെ പദ്ധതി. ഇന്റര്‍നെറ്റിലൂടെയുള്ള മോഹനവാഗ്ദാനങ്ങളില്‍ പെടാതെ സൈബര്‍ കുരുക്കിലകപ്പെടാതെ വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാപകവും കാര്യക്ഷമവുമായ ബോധവത്കരണ കാമ്പയിനാണ് നടത്തുന്നത്. ഓണ്‍ലൈന്‍ ചതിയിലകപ്പെട്ട് നിരവധി പേരാണ് ദിവവും വഞ്ചിക്കപ്പെടുന്നത്. ഇത്തരം കാപട്യക്കാരില്‍ നിന്നും പുതിയ തലമുറയെ മോചിപ്പിക്കുയാണ് ലക്ഷ്യം. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും കാമ്പയിനില്‍ ഉള്‍പ്പെടുത്തുകയെന്ന് ഷാര്‍ജ പോലീസ് മീഡിയ ആന്റ് പബനുിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ ആരിഫ് ഹസ്സന്‍ ഹുദൈബ് പറഞ്ഞു. ബോധവത്കരണത്തിന് അറബിക്, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളിലുള്ള ലഘുലേഖകളാണ് ബോധവത്കരണ പരിപാടിക്കായി ഉപയോഗിക്കുക. ഇന്റര്‍നെറ്റിലൂടെ അപരിചിതര്‍ക്ക് ചിത്രങ്ങളും ഫോട്ടോകളും അയക്കരുതെന്നും ഇന്റര്‍നെറ്റുള്ള ഫോണുകളില്‍ സെല്‍ഫി എടുക്കുന്നത് സൂക്ഷിക്കണമെന്നും പോലീസ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ പോലീസിനെ അറിയിക്കാന്‍ പ്രത്യേക ഇ-മെയില്‍ സംവിധാനവും ഷാര്‍ജ പോലീസ് ഒരുക്കിയിട്ടുണ്ട്. ലേരവരൃശാല@െവെഷുീഹശരല.ഴീ്.മല എന്ന മെയിലിലോ 065943228 എന്ന ലാന്റ് നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്. കുട്ടികള്‍ ഇന്റര്‍നെറ്റും സോഷ്യമീഡിയകളും ഉപയോഗിക്കുന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പോലീസ് ഉണര്‍ത്തി. ആരെങ്കിലും ഭീഷണിപ്പെടുത്തുകയാണെങ്കില്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കേണ്ടതാണ്. കാമ്പയിന്റെ ഭാഗമായി ഷാര്‍ജയിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ നിന്നും ആദ്യഘട്ടത്തില്‍ 6000 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. സൈബര്‍ ഉപയോഗത്തെക്കുറിച്ചും ഇതില്‍ നിന്നും വരുന്ന ഭീഷണികളെയും എങ്ങനെ നേരിടാമെന്ന് പരിശീലനം നല്‍കും. ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഗുണകരമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്നും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Film

‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍

എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ആനിമേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം. എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷന്‍ സിനിമകള്‍ മേളയില്‍ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.

ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷന്‍ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിയാറാ മാള്‍ട്ടയും സെബാസ്റ്റ്യന്‍ ലോഡെന്‍ബാക്കും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രമാണ് ചിക്കന്‍ ഫോര്‍ ലിന്‍ഡ. പാചകമറിയാത്ത പോളിറ്റ്, മകള്‍ ലിന്‍ഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കന്‍ വിഭവം തയ്യാറാക്കാന്‍ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാര്‍ പുരസ്‌കാരവും മാഞ്ചസ്റ്റര്‍ ആനിമേഷന്‍ ഫെസ്റ്റിവലില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കന്‍ ഫോര്‍ ലിന്‍ഡയ്ക്ക്.

ജീന്‍ ഫ്രാന്‍സ്വ സംവിധാനം ചെയ്ത എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, സര്‍ഗാത്മക സ്വപ്നങ്ങള്‍ കാണുന്ന ഫ്രാന്‍സ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പരസ്പര വ്യത്യാസം മറയ്ക്കാന്‍ തല കടലാസുസഞ്ചികള്‍ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാന്‍ ശുക്ല സംവിധാനം ചെയ്ത ‘ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റി’ല്‍ പറയുന്നത്. 2024ല്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

Continue Reading

Film

റിലീസിന് 33 വര്‍ഷങ്ങള്‍ക്ക് ശേഷവും ആവേശം ചോരാതെ അമരം

ഛായഗ്രാഹകന്‍ മധു അമ്പാട്ടിനൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആരാധകര്‍

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ മലയാള ചലച്ചിത്രം ‘അമരം’ പ്രദര്‍ശിപ്പിച്ചു. ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകന്‍ മധു അമ്പാട്ടാണ്.

സിനിമയുടെ പല രംഗങ്ങള്‍ക്കും വന്‍ കൈയടിയാണ് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓര്‍മ പുതുക്കല്‍ വേദി കൂടിയായി പ്രദര്‍ശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയില്‍ മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തില്‍ അന്‍പത് വര്‍ഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയില്‍ ‘അമരം’ പ്രദര്‍ശിപ്പിച്ചത്.

Continue Reading

Film

ഭാസ്‌കരന്‍ മാഷിന്റെ ഓര്‍മകളില്‍ വിപിന്‍ മോഹന്‍ ; നീലക്കുയില്‍ ഐ.എഫ്.എഫ്.കെയില്‍

ഭാസ്‌കരന്‍ മാഷിന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടര്‍ന്ന് ‘നീലക്കുയില്‍’ പ്രദര്‍ശിപ്പിച്ചു.

Published

on

29 ാമത് ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനത്തില്‍ പി. ഭാസ്‌കരന്റെ സ്മരണകള്‍ ഉണര്‍ത്തി നീലക്കുയിലിന്റെ പ്രദര്‍ശനം നടന്നു. നീലക്കുയിലില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനെ നിള തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിന്‍ മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി. അജോയ് അര്‍പ്പിച്ചു.

നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്‌കരന്‍ മാഷിന്റെ കൂടെ പ്രവര്‍ത്തിച്ചതിന്റെയും ഓര്‍മ്മകളില്‍ വിപിന്‍ മോഹന്‍ വാചാലനായി. ഭാസ്‌ക്കരന്‍ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തില്‍ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്‌കരന്‍ നവോത്ഥാന കേരളത്തിന്റെ നായകനാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.

‘മലയാള സിനിമയിലും ആകാശവാണിയിലെ പ്രവര്‍ത്തന രീതിയിലും സാഹിത്യ സംസ്‌ക്കാരത്തിന് രൂപം നല്‍കിയത് ഭാസ്‌കരന്‍ മാഷാണ്, മലയാള സിനിമയില്‍ ആദ്യമായി തനതായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. എന്നാല്‍ ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓര്‍മിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു’ സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Continue Reading

Trending