Connect with us

kerala

പുതിയ വേഗവും ദൂരവും ഐഡിയല്‍ കടകശ്ശേരിയുടെ പുതുവര്‍ഷ സ്വപ്നം

മലയാള സിനിമക്ക് മികച്ച തിരക്കഥകള്‍ വരെ സമ്മാനിച്ച കേരളത്തിലെ കായിക സ്‌കൂളുകള്‍ക്കിടയിലേക്കാണ് ഫുട്‌ബോളിനെ അതിയായി പ്രണയിച്ച മലപ്പുറത്തുനിന്നൊരു സ്‌കൂള്‍ പിറവികൊളളുന്നത്.

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്നെ, കൂടുതല്‍ ആര്‍ക്കും പരിചയമില്ലാത്ത പേരായിരുന്നു ഐഡിയല്‍ കടകശ്ശേരി. എന്നാല്‍ 2022ല്‍ ചിത്രം അതായിരുന്നില്ല. സംസ്ഥാനത്തെ കായിക പ്രേമികള്‍ മുഴുവന്‍ തിരഞ്ഞൊരു പേരായിരുന്നു ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കടകശ്ശേരി എന്നത്. പരമ്പരാഗത ശക്തികളെയെല്ലാം പിന്നിലാക്കി 2022ലെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ചാമ്പ്യന്‍പട്ടം നേടിയതോടെയാണ് ഐഡിയല്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.

മലയാള സിനിമക്ക് മികച്ച തിരക്കഥകള്‍ വരെ സമ്മാനിച്ച കേരളത്തിലെ കായിക സ്‌കൂളുകള്‍ക്കിടയിലേക്കാണ് ഫുട്‌ബോളിനെ അതിയായി പ്രണയിച്ച മലപ്പുറത്തുനിന്നൊരു സ്‌കൂള്‍ പിറവികൊളളുന്നത്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറത്തിനിന്നുള്ളൊരു ടീം നേട്ടങ്ങള്‍ ഓരോന്ന് കൈപിടിയിലൊതുക്കി മുന്നേറുമ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അട്ടിമറി വിജയം എന്ന് പലരും വിശേഷിപ്പിച്ചെങ്കിലും വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഈ വിജയമെന്ന് സ്‌കൂള്‍ തെളിയിച്ചു. കോവിഡ് കൊണ്ടുപോയ ഇടവേളക്ക് ശേഷം 2022ല്‍ തിരിച്ചുവന്ന സംസ്ഥാന മീറ്റില്‍ ഐഡിയല്‍ ചാമ്പ്യന്‍പട്ടം നേടിയപ്പോള്‍ ‘സീസണ്‍ വണ്ടര്‍’ എന്ന് പറഞ്ഞ് പലരും എഴുതിതള്ളി.

എന്നാല്‍ അതിനെല്ലാം മറുപടിയായിരുന്നു സ്‌കൂളിന്റെ ‘കുന്നംകുളം’ വിജയം. 2023ല്‍ കുന്നംകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി അംഗീകരിക്കാന്‍ മടിയുള്ളവരെകൊണ്ടും ഐഡിയല്‍ കൈയടിപ്പിച്ചു. നിരവധി ദേശീയ അന്തര്‍ ദേശീയ താരങ്ങളെ സംഭാവന ചെയ്ത ഐഡിയല്‍ മികച്ച ആസൂത്രണത്തോടെയാണ് 2024നെ നോക്കികാണുന്നത്. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഹാട്രിക്ക് വിജയം എന്ന സ്വപ്‌നമാണ് അതില്‍ പ്രധാനം. സ്‌കൂളിലെ കായിക വികസനത്തിന് മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

രണ്ടര കോടിയുടെ സ്‌പോട്‌സ് കോംപ്ലക്‌സ് അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച സ്വിമ്മിംഗ് പൂള്‍. 70 ലക്ഷത്തോളം രൂപയാണ് ചിലവായത്. ഗ്യാലറിയും പ്രത്യേക ഡ്രസ്സിംഗ് റൂം, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങള്‍. വെള്ളം റീസൈക്ലിംഗ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള സംവിധാനങ്ങള്‍. 2023 അവസാനത്തില്‍ രണ്ടര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സ്‌പോട്‌സ് കോംപ്ലക്‌സിന്റെ പ്രധാന ആകര്‍ഷണമാണ് ഈ പൂള്‍.

സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ നിര്‍ബന്ധമായും പഠിപ്പിക്കുക എന്നതോടൊപ്പം കൂടുതല്‍ നീന്തല്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതും ഇതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്കും കായിക താരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ജിംനേഷ്യവും ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്ത് തന്നെ ഇത്രയും മികച്ചൊരു ഫിസിക്കല്‍ സെന്റര്‍ മറ്റൊരു സ്‌കൂളുകളിലും കാണാന്‍ കഴിയില്ല എന്നതാണ് ഐഡിയലിന്റെ അവകാശ വാദം.

താരങ്ങള്‍ക്ക് വര്‍ക്കൗട്ട് പ്രാക്ട്രീസിന് പുറമെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കാനും ജിം ഉപയോഗിക്കും. കായിക താരങ്ങള്‍ക്കായി മികച്ച രീതിയിലുള്ള ഡ്രസ്സിംഗ് റൂമുകളും സാധന സാമഗ്രികള്‍ സൂക്ഷിക്കാനുള്ള പ്രത്യേക മുറികളും കോംപ്ലക്‌സിലുണ്ട്. പുല്ല് വിരിച്ച മൈതാനവും ഇതിനായി പ്രത്യേക ഗ്യാലറിയും സ്ഥാപിച്ചിട്ടുണ്ട്. താരങ്ങളെയെല്ലാം പ്രൊഫണല്‍ രീതിയിലാണ് ഐഡിയല്‍ വളര്‍ത്തികൊണ്ടുവരുന്നത്.

പോള്‍ വാള്‍ട്ട് പരിശീലനത്തിനാവശ്യമായ പോളുകളും ലാന്റിംഗ് മാട്രസും സ്ഥാപിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്ലാന്‍. അതിനായുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍. ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഓരോ പോളിനും ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരും. വിവിധ കാറ്റഗറിക്ക് വ്യത്യസ്ഥ പോളുകളാണ് ഉപയോഗിക്കുന്നത്. പോള്‍ വാള്‍ട്ട് പരിശീലനത്തിന് സൗകര്യം വരുന്നതോടെ ഈ ഇനത്തിനും കൂടുതല്‍ താരങ്ങളെ കണ്ടെത്തി മത്സരങ്ങള്‍ക്ക് പ്രാപ്തമാക്കാനാകുമെന്നാണ് സ്‌കൂളിന്റെ പ്രതീക്ഷ.

18 ഓളം കായിക അധ്യാപകരുടെ കഠിനാധ്വാനം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കായികാധ്യാപകരുള്ള സ്‌കൂള്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഐഡിയല്‍. പതിനെട്ടോളം കായികാധ്യാപകരാണ് സ്‌കൂളിനുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് സ്‌കൂളിന്റെ കായിക വികസനം. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കുഞ്ഞാവുഹാജിയും സ്ഥാപകനും മാനേജറുമായ ഐഡിയല്‍ മജീദും മികച്ച പിന്തുണ നല്‍കുന്നു.

ഷാഫി അമ്മായത്താണ് കായിക വിഭാഗം മേധാവി. ടോമി ചെറിയാന്‍, നദീഷ് ചാക്കോ എന്നീ മുഖ്യ പരിശീലകരുടെ നേതൃത്വത്തിലാണ് താരങ്ങളെ വാര്‍ത്തെടുക്കുന്നത്. കായിക താരങ്ങള്‍ക്ക് സൗജന്യ താമസവും പഠനവും മികച്ച പരിശീലന സൗകര്യവും സ്‌കൂള്‍ ഒരുക്കുന്നു. മലപ്പുറം ജില്ലയിലെ കുട്ടികളെ കണ്ടെത്തി മികച്ച താരങ്ങളാക്കി വളര്‍ത്തികൊണ്ടുവരിക എന്നതാണ് പ്രാധമിക ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങളും സ്‌കൂളിലുണ്ട്. വര്‍ഷം തോറും സെലക്ഷന്‍ ട്രയല്‍സ് വഴി സ്‌കൂളിലുള്ളവര്‍ക്കും പുറമെ നിന്നും താരങ്ങളെ ഐഡിയല്‍ കണ്ടെത്തുന്നുണ്ട്. ഇവരെയാണ് പിന്നീട് ദേശീയ അന്തര്‍ദേശീയ തലങ്ങളാക്കി സ്‌കൂള്‍ വളര്‍ത്തിയെടുക്കുന്നത്.

ഇരുനൂറോളം ദേശീയ താരങ്ങളെ സംഭാവന ചെയ്ത സ്ഥാപനമാണ് ഐഡിയല്‍. നൂറോളം താരങ്ങള്‍ സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ചെയ്യുന്നു. 200 മീറ്ററിലെ മിന്നും താരം മുഹമ്മദ് ഷാന്‍, കഴിഞ്ഞ ദിവസം ദേശീയ സ്‌കൂള്‍ മീറ്റില്‍ ട്രിപ്പില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് മുഹ്‌സിന്‍ എന്നിവരെല്ലാം ഐഡിയലിന്റെ നിലവിലെ ഐഡിയലിന്റെ ഐക്കണ്‍ താരങ്ങളാണ്. 2023ലെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 26 മെഡലുകളാണ് സ്‌കൂള്‍ നേടിയത്.

2022ല്‍ 20 മെഡലുകളായിരുന്നു സമ്പാദ്യം. 2022ല്‍ ഏഴ് സ്വര്‍ണവും ഒമ്പത് വെളളിയും നാല് വെങ്കലുമാണ് നേടിയതെങ്കില്‍ 2023ല്‍ അത് ആറ് സ്വര്‍ണവും 11 വെള്ളിയും 15 വെങ്കലുമായി ഉയര്‍ത്താന്‍ ഐഡിയലിനായി. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ തുടര്‍ച്ചായി മൂന്നാം തവണയും ചാമ്പ്യന്മാരായി ഹ്രാട്രിക്ക് നേട്ടം ആഘോഷിക്കുക എന്നതാണ് 2024ലെ പ്രധാന ലക്ഷ്യം. സ്‌കൂളില്‍ നിന്നും കൂടുതല്‍ ദേശീയ താരങ്ങളെ കണ്ടെത്താനുള്‌ള പ്രത്യേക പരിശീലനവും അക്കാദമി പ്ലാന്‍ ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഹയര്‍സെക്കന്ററിയും പുറമെ പി.ജി വരെയുള്ള കോളെജും കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഐഡിയലില്‍ പഠിക്കുന്നത്.

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

kerala

ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി; വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കി

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

തൃശൂര്‍: നാട്ടികയിലെ ജനതാദള്‍ യു നേതാവ് പി ജി ദീപകിന്റെ കൊലപാതകത്തില്‍ വെറുതെവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നാണ് ഹൈക്കോടതി വിധി. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തന്നെ ആര്‍എസ്എസാണ് പ്രതികളെന്ന് ആരോപണവുമുയര്‍ന്നിരുന്നു. പത്ത് പ്രതികളെയായിരുന്നു വിചാരണക്കോടതി വെറുതെവിട്ടത്.

Continue Reading

kerala

എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു

Published

on

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങുന്നതിന് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. പണം നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

അതേസമയം, ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Continue Reading

Trending