Connect with us

News

പോര്‍ച്ചുഗലിന് ഖത്തറില്‍ പുതിയ കുപ്പായം

പച്ച ഷോര്‍ട്ട്‌സും ചുവന്ന ഷര്‍ട്ടുമായിരുന്നു ഇത് വരെ പോര്‍ച്ചുഗലിന്റെ ജഴ്‌സിയെങ്കില്‍ ഖത്തറില്‍ ചെറിയ മാറ്റമുണ്ടാവും.

Published

on

ദോഹ: പോര്‍ച്ചുഗല്‍ എന്ന കൊച്ചു യൂറോപ്യന്‍ രാജ്യം ഇത് വരെ ലോകകപ്പില്‍ മുത്തമിട്ടിട്ടില്ല. പക്ഷേ യുസേബിയോയെ അറിയാത്തവരില്ല. ലൂയിസ് ഫിഗോയെ അറിയാത്തവരില്ല. അവരുടെ ചലനങ്ങള്‍ ലോകകപ്പില്‍ എത്രയോ തവണ കണ്ടിരിക്കുന്നു. ഫിഗോ യുഗത്തിന് ശേഷം കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഇതിഹാസം. ലോക ഫുട്‌ബോള്‍ കണ്ട സമാനതകളില്ലാത്ത പ്രതിഭ. പ്രായം തളര്‍ത്താത്ത പോരാളി ഖത്തറിലേക്ക് വരുന്നത് പുത്തന്‍ ദേശീയ കുപ്പായത്തില്‍.

പച്ച ഷോര്‍ട്ട്‌സും ചുവന്ന ഷര്‍ട്ടുമായിരുന്നു ഇത് വരെ പോര്‍ച്ചുഗലിന്റെ ജഴ്‌സിയെങ്കില്‍ ഖത്തറില്‍ ചെറിയ മാറ്റമുണ്ടാവും. പോര്‍ച്ചുഗല്‍ ദേശീയ പതാകയുടെ നിറത്തില്‍ ചുവപ്പിനൊപ്പം പച്ച നിറവും ഉള്‍ക്കൊളളുന്ന പുതിയ ഷര്‍ട്ടിലായിരിക്കും സി.ആര്‍ സംഘം ലോകകപ്പിനിറങ്ങുക. നൈകി ഡിസൈന്‍ ചെയ്ത പുതിയ ജഴ്‌സി കഴിഞ്ഞ ദിവസം പുറത്തിറക്കി. പതാകയണിയു എന്ന മുദ്രാവാക്യത്തിലാണ് പുത്തന്‍ ജഴ്‌സി. പരമ്പരാഗതമായി പറങ്കി ടീം ചുവന്ന ഷര്‍ട്ടിലാണ് ഇറങ്ങാറുള്ളത്. ഇതിനൊരു മാറ്റം വന്നത് 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലായിരുന്നു. ചുവപ്പിനൊപ്പം പച്ച നിറം ഹൊറിസോണ്ടലായി നല്‍കിയിരുന്നു.

എന്നാല്‍ 2014 ലും 2018 ലും ടീം ചുവപ്പിലേക്ക് തന്നെ മാറി. 2016 ല്‍ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ടീം യൂറോപ്യന്‍ ചാമ്പ്യന്മാരായപ്പോള്‍ അണിഞ്ഞത് ഇതേ ചുവപ്പായിരുന്നു. ഖത്തറില്‍ കളിക്കുന്നതിന് മുമ്പ് തന്നെ പുതിയ ജഴ്‌സി രംഗത്തിറക്കാനാണ് ടീമിന്റെ പരിപാടി. ഈ മാസാവസാനം നടക്കുന്ന യുവേഫ നാഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്, സ്‌പെയിന്‍ എന്നിവര്‍ക്കെതിരായ മല്‍സരത്തില്‍ പുതിയ ജഴ്‌സിയിലാവും ടീം. ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് സി.ആര്‍ സംഘം. ആദ്യ റൗണ്ടില്‍ ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ എന്നിവരാണ് പ്രതിയോഗികള്‍.

Cricket

‘പൊരുതിയിട്ടും ഫലമുണ്ടായില്ല’; ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ മുട്ടുമടക്കി രാജസ്ഥാന്‍

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി

Published

on

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് എടുത്ത് പറയേണ്ട ഇന്നിംഗ്സ് തന്നെയാണ്

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

Continue Reading

More

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Published

on

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗസയില്‍ നടക്കുന്ന ആക്രമണത്തില്‍ മാര്‍പാപ്പ ദുഖം അറിയിച്ചത്. സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗാസയ്ക്കുമേല്‍ കടുത്ത ആക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചതില്‍ ഞാന്‍ അതിയായ ദുഃഖിതനാണ്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും കുറേയേറെ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കണം. ചര്‍ച്ചകള്‍ പുനരാരംഭിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ചര്‍ച്ചയിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലില്‍ എത്താനും കഴിയും’ എന്ന് പറഞ്ഞ മാര്‍പാപ്പ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമില്‍ ചികിത്സയിലായിരുന്ന മാര്‍പാപ്പ ഒരു മാസത്തിന് ശേഷമാണ് ഞായറാഴ്ച വിശ്വാസികളെ അഭിസംഭോദന ചെയ്യുന്നത്.

 

 

Continue Reading

kerala

മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് അച്ഛനും മകനും ദാരുണാന്ത്യം

Published

on

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അച്ഛനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.

Continue Reading

Trending