india
പുതിയ പാര്‍ലമെന്റ് കെട്ടിടം ത്രികോണാകൃതിയില്‍; ചെലവ് 800 കോടി രൂപയ്ക്ക് മുകളില്‍
. ടാറ്റ പോജക്ട്സ് ലിമിറ്റഡിനാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഈ വരുന്ന പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിടത്തിന് തറക്കല്ലിടും.
2022 ഒക്ടോബറില്‍ മന്ദിരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്രികോണ ആകൃതിയിലായിരിക്കും പുതിയ കെട്ടിടം. ടാറ്റ പോജക്ട്സ് ലിമിറ്റഡിനാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. കെട്ടിടത്തിന്റെ ഡിസൈനിംഗ് എച്ച്സിപി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് തയാറാക്കിയിരിക്കുന്നത്.ലോക് സഭ അംഗങ്ങള്‍ക്കായി 888 സീറ്റുകളുള്ള ഹാളും രാജ്യസഭാംഗങ്ങള്‍ക്കായി 326 സീറ്റുകളുള്ള ഹാളുമായിരിക്കും നിര്‍മിക്കുക. ലോക്സഭ ഹാളില്‍ ഒരേസമയം 1224 പേരെ ഉള്‍ക്കൊള്ളിക്കാനാകും. നിലവിലെ പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നതിന് സമീപമാണ് പുതിയ മന്ദിരവും പണി കഴിപ്പിക്കുന്നത്.
ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ് കെട്ടിടം. 64,500 ചതുരശ്ര മീറ്ററായിരിക്കും വിസ്തീര്‍ണം. മന്ദിരം നിര്‍മിക്കാന്‍ 861.90 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2000 പേര് മന്ദിരത്തിന്റെ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കും. 9000 പേരുടെ പരോക്ഷമായ സംഭാവനയും ഉണ്ടാകും.ഭൂമി കുലുക്കത്തെ പ്രതിരോധിക്കുന്നതായിരിക്കും കെട്ടിടം.എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കുള്ള ഓഫീസും മന്ദിരത്തോട് അനുബന്ധിച്ചുണ്ടാകും.
83 ലക്ഷം ചെലവിട്ടാണ് ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. 1921 ഫെബ്രുവരിയില്‍ ആയിരുന്നു തറക്കല്ലിടല്‍. ആറ് വര്‍ഷമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. അന്നത്തെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായ ലോര്‍ഡ് ഇര്‍വിനാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
india
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
-
kerala22 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു