ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനിക്കെതിരെ പുതിയ ആരോപണവുമായി കാരവന്‍ മാഗ്‌സില്‍. ജെയ് ഷായുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെട്ടതായി വ്യക്തമാക്കി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡുചെയ്ത രേഖകളിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് മാഗ്‌സിന്‍ രംഗത്തെത്തിയത്. കുസും ഫിന്‍സെര്‍വ് എല്‍എല്‍പി സമര്‍പ്പിച്ച വ്യാപാര രേഖകള്‍ കമ്പനിയുടെ ആസ്തി കുതിച്ചുയര്‍ന്നതായി കാരവന്‍ മാഗ്‌സില്‍ റിപ്പോര്‍ട്ട് ചെയ്തു. ജെയ് ഷാ ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനത്ത് നില്‍ക്കുന്ന ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനിയാണ് കുസും ഫിന്‍സര്‍വ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, 2015 നും 2019 നും ഇടയില്‍ ജയ് ഷായുടെ കുസും ഫിന്‍സെര്‍വിന്റെ മൊത്തം മൂല്യം 24.61 കോടി രൂപ ഉയര്‍ന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
കമ്പനിയുടെ അറ്റ സ്ഥിര ആസ്തി 22.73 കോടി രൂപയായി വര്‍ദ്ധിച്ചു, നിലവിലെ ആസ്തി 33.05 കോടി രൂപയും മൊത്തം വരുമാനം 116.37 കോടി രൂപയുമായാണ് വര്‍ദ്ധിച്ചത്.
ബിജെപി അധ്യക്ഷന്റെ മകന്‍ രാജ്യത്ത് പണമൊഴുക്കുന്ന ക്രിക്കറ്റ് ലോകത്തിന്റെ അമരക്കാരനായി ഉദിച്ച അവസരത്തിലാണ് വിവാദ കണക്കുകള്‍ പുറത്തു വരുന്നത്. ഒക്ടോബര്‍ പകുതിയോടെയാണ് ജെയ് ഷായെ ബിസിസിഐയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
മുന്‍വര്‍ഷങ്ങളില്‍ മോശം സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നിട്ടും ക്രെഡിറ്റ് സൗകര്യങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവാണ് ജെയുടെ കമ്പനി നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ ജെയ് ഷായുടെ കമ്പനി നഷ്ടത്തിലായിരുന്നെന്ന വാര്‍ത്തകളുണ്ടായിരുന്നു. മകന്റെ സ്ഥാപനത്തിന്റെ നഷ്ടം വീട്ടാനായി 2016 ല്‍ അമിത് ഷാ തന്റെ രണ്ട് സ്വത്തുക്കള്‍ പണയംവച്ച് 25 കോടി രൂപയുടെ സഹായം നടത്തിയിരുന്നു.
എല്ലാവര്‍ഷനും ഒക്ടോബര്‍ 30 നകം എല്‍എല്‍പി കമ്പനികള്‍ അവരുടെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യേണ്ടതുണ്ട്. അതില്‍ വീഴ്ചവരുത്തുന്നത് ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനി നിയമപ്രകാരം 5 ലക്ഷം രൂപ വരെ പിഴ അടക്കേണ്ട കുറ്റമാണ്. എന്നാല്‍ പുതിയ ബിസിസിഐ സെക്രട്ടറിയുടെ കമ്പനി ഇതിലും വീഴ്ച്ച വരുത്തിയതായാണ് വിവരം. 2017, 2018 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ കമ്പനി ഇനിയും സമര്‍പ്പിച്ചിട്ടില്ല. കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികളെ പൂട്ടി്ക്കുന്ന ബിജെപി സര്‍ക്കാരും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും തുടര്‍ച്ചയായി രണ്ട് വര്‍ഷം ജെയുടെ കുസും കമ്പനിയെ കാണാത്ത നിലയാണ്.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനിക്കുമെതിരെ നിരവധി ആരോപണണങ്ങളാണ് നിലവില്‍ രംഗത്തുള്ളത്.
ശുഷ്‌കമായ സാമ്പത്തിക നിലയിലും ക്രമാതീതമായ തോതില്‍ വായ്പ തരപ്പെടുത്താനുള്ള ‘ശേഷി’ കൂട്ടുകയും ഒപ്പം ലാഭം അവിശ്വസനീയമായ തരത്തില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജയ് ഷായുടെ മറ്റൊരു കമ്പനി ടെമ്പിള്‍ എന്റര്‍െ്രെപസസും സമാനമായ രീതിയിലാണ് ലാഭം കാണിച്ചത്. എന്നാല്‍ ഈ ഇടപാടുകളില്‍ ജയ് ഷായ്ക്ക് മാത്രമല്ല പങ്കെന്നും അമിത് ഷായും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പങ്ക് 2017ലെ രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികയില്‍ നിന്ന് മറച്ചുവച്ചതായുമാണ് വിവരങ്ങളാണ് കാരവന്‍ മാഗസിന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ബി.സി.സി.ഐയുടെ നേതൃസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനെ കുടിയിരുത്തിയതിലും വിവാദം നിലവിലുണ്ട്. ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തെങ്കിലും ജയ് ഷായെ ബി.സി.സി.ഐയുടെ സെക്രട്ടറിയാക്കിയത് എല്ലാം നിയന്ത്രിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം.
ഗാംഗുലിയും പുതിയ സംഘവും ഒരുമിച്ചുള്ള ചിത്രത്തില്‍ ജയ് ഷാ കസേരയില്‍ ഇരിക്കുമ്പോള്‍ അധ്യക്ഷനായ ഗാംഗുലി അടക്കമുള്ള മറ്റുള്ളവര്‍ പിറകില്‍ നില്‍ക്കുന്നതുമാണ് ചിത്രം വിവാദമായിരുന്നു. ഗാംഗുലിക്ക് പേരിനൊരു അധ്യക്ഷനും അമിത്ഷായുടെ മകനിലാണ് നിയന്ത്രണവുമെന്നാണ് ഈ ചിത്രം ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ലോകം ചോദിക്കുന്നത്.
ARM തായ്പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും..
ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.
The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ൽ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.
ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ മാത്രം കണ്ടു ശീലിച്ച തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.
ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില മുതൽ റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന് മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്. ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.
An absolute visual treat from mollywood! എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.
‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറയുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.
‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.