Connect with us

FOREIGN

ജിദ്ദ കൊടുവള്ളി മണ്ഡലം കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം

ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജ.സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

Published

on

ജിദ്ദ: നവലോക ക്രമങ്ങളില്‍ നന്മയും തിന്മയും വേര്‍തിരിച്ചറിയാനും, നാട്ടിലെന്നപോലെ ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലും ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ വിപത്തുകളെക്കുറിച്ചും യുവതയെ വഴിതെറ്റിക്കുന്ന ചിന്താ ധാരകളെക്കുറിച്ചും അവബോധം നല്‍കാനും പ്രവാസി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജിദ്ദ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.

മാതൃ സംഘടനയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഉരുക്ക് കോട്ടയായ കൊടുവള്ളി മണ്ഡലത്തില്‍ നിന്നുള്ള പ്രവാസി കൂട്ടായ്മകളില്‍ മുഖ്യ സ്ഥാനം വഹിക്കുന്ന സംഘടനയാണ് ജിദ്ദ കൊടുവള്ളി കെ.എം.സി.സി. ജിദ്ദ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റില്‍ ഒപി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജ.സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹ്മദ് പാളയാട്ട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ വി.പി അബ്ദുറഹ്മാന്‍ വെള്ളിമാട് കുന്ന്, കോഴിക്കോട് ജില്ലാ കെ. എം.സി.സി കമ്മിറ്റി ചെയര്‍മാന്‍ പിടി അബ്ദുല്‍ ലത്തീഫ് കളരാന്തിരി, ആക്ടിംഗ് പ്രസിഡണ്ട്‌ ടി.കെ അബ്ദുറഹിമാന്‍, ജ. സെക്രട്ടറി സൈനുല്‍ ആബിദീന്‍, വൈസ് പ്രസിഡണ്ട്‌ അബ്ദുല്‍ വഹാബ് വടകര തുടങ്ങിയവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. അതിഥികളായി ഹസന്‍ കോയ പെരുമണ്ണ, സാലിഹ് ബേപ്പൂര്‍, ഷബീര്‍ അലി, ബഷീര്‍ വീര്യമ്പ്രം, റഹീം കാക്കൂര്‍, കോയ മോന്‍, മുഹ്സിന്‍ നാദാപുരം ഷംസീര്‍ ചോയിമുക്ക് തുടങ്ങി ജില്ലാ കമ്മിറ്റിയുടെയും വിവിധ മണ്ഡലം കമ്മിറ്റികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് റിട്ടേണിങ്ങ് ഒഫീസര്‍ സുബൈര്‍ വാണിമേല്‍ നിരീക്ഷകന്‍ അഷ്‌റഫ്‌ കോങ്ങയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഭാരവാഹികൾ: ഉസ്മാൻ എടത്തിൽ ചെയര്‍മാന്‍, അബ്ദുൽ സലീം മലയിൽ പ്രസിഡണ്ട്‌, പി.ടി താരിഖ് അൻവർ ആരാമ്പ്രം ജനറല്‍സെക്രട്ടറി, അബ്ദുൽ റഹീം പകലേടത്ത് ട്രഷറര്‍, നിജിൽ മാവുള്ള കണ്ടി ഓര്‍ഗ. സെക്രട്ടറി എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: വി.സി അബ്ദുൽ മജീദ്‌, അബ്ദുന്നാസർ വാവാട്, പിടി അബൂബകർ സിദ്ദീഖ്, അബ്ദുൽ സലിം പൂക്കോട്ടിൽ, ഷംസുദ്ദീൻ വെണ്ണക്കാട്.

സെക്രടറിമാര്‍: റഹ്മത്തുല്ലാ ബാവ, മുനീർ നെല്ലാങ്കണ്ടി, അബ്ദുൽ ലത്തീഫ് കരീറ്റിപറമ്പ്, ഫെബിൻസ് അബ്ദുൽ ഖാദർ, മുഹമ്മദ് ഓമശ്ശേരി. മുഖ്യ രക്ഷാധികാരി: പി.ടി അബ്ദുൽ ലത്തീഫ് കളരാന്തിരി. ഉപദേശക സമിതി അംഗങ്ങള്‍: ഒ.പി അബ്ദുൽ സലാം, മുഹമ്മദ്‌ ഷാഫി പുത്തൂർ, നിസാർ മടവൂർ, അബ്ദുല്ല കന്നൂട്ടിപ്പാറ, ഒ.പി അബ്ദുൽ മജീദ്‌, അബ്ദുന്നാസർ ഓമശ്ശേരി, എം.പി സലീം വാവാട്. ഫസൽ അവേലം, യൂസുഫ് ഹന്നാം. താരിഖ് അന്‍വര്‍ സ്വാഗതവും സലിം മലയില്‍ നന്ദിയും പറഞ്ഞു.

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

FOREIGN

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്ത് സി​റ്റി മി​ർ​ഗാ​ബ് രാ​ജ്ബാ​രി റെ​സ്റ്റ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​സ് തോ​ട്ട​ട ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ബി​ദ് ഖാ​സി​മി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഫാ​റൂ​ഖ് ഹ​മ​ദാ​നി, സ​ലാം ചെ​ട്ടി​പ്പ​ടി, ജി​ല്ല നേ​താ​ക്ക​ളാ​യ ന​വാ​സ് കു​ന്നും​കൈ, സാ​ബി​ത്ത് ചെ​മ്പി​ലോ​ട്, കു​ഞ്ഞ​ബ്ദു​ള്ള ത​യ്യി​ൽ, ഷ​മീ​ദ് മ​മാ​ക്കു​ന്ന്, സ​യ്യി​ദ് ഉ​വൈ​സ് ത​ങ്ങ​ൾ, സ​യ്യി​ദ് ഉ​മ്രാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ എം.​പി. നൂ​റു​ദ്ദീ​ൻ, സി​റാ​ജു​ദ്ദീ​ൻ അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്ക് നാ​സ​ർ അ​ൽ മ​ഷ് ഹൂ​ർ ത​ങ്ങ​ൾ മെമ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി എം.​കെ. റ​ഈ​സ് ഏ​ഴ​റ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സാ​ഹി​ർ കി​ഴു​ന്ന, മു​ഹ​മ്മ​ദ​ലി മു​ണ്ടേ​രി, റി​യാ​സ് ക​ട​ലാ​യി, നൗ​ഫ​ൽ കടാ​ങ്കോ​ട്,ത​ൽ​ഹ​ത്ത് വാ​രം, മു​സ്ത​ഫ ടി.​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

Trending