Connect with us

world

ബലാത്സംഗ കേസ് പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും; പുതിയ നിയമവുമായി നൈജീരിയന്‍ സംസ്ഥാനം

നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്

Published

on

അബുജ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം നൈജീരിയന്‍ സംസ്ഥാനമായ കാഡുനയില്‍ പ്രബല്യത്തില്‍. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമം പറയുന്നു.

ലൈംഗിക ആക്രമണങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് കാഡുനയിലെ ഗവര്‍ണര്‍ നാസിര്‍ അഹ്മദ് എല്‍ റുഫായി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ രാജ്യത്ത് ബലാത്സംഗ കേസുകളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്.

News

യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു

കാപിറ്റല്‍ ജൂത മ്യൂസിയത്തിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രാഈല്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പുണ്ടായത്.

Published

on

യുഎസില്‍ വെടിവെപ്പില്‍ രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റല്‍ ജൂത മ്യൂസിയത്തിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രാഈല്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പുണ്ടായത്.

ആക്രമണത്തിന് പിന്നില്‍ രണ്ടുപേരാണെന്നാണ് നിഗമനം. ഇതിലൊരാളെ അറസ്റ്റ് ചെയ്തതായും സൂചനകളുണ്ട്. രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ട വിവരം യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സ്ഥിരീകരിച്ചു. വിഷയത്തിന് പിന്നില്‍ സെമിറ്റിക് വിരുദ്ധ ഭീകരവാദമാണെന്ന് യുഎന്നിലെ ഇസ്രാഈല്‍ അംബാസഡര്‍ ഡാനി ഡാനന്‍ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Health

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു

Published

on

ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്രമന്ത്രാലയം. സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ ഇന്ത്യ നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രലയം അറിയിച്ചു.

ഇന്ത്യയില്‍ നിലവില്‍ 257 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളാണെന്നും ആശുപത്രിയില്‍ പ്രവേശിക്കേണ്ട ആവിശ്യമില്ലെന്നും വിലയിരുത്തല്‍. പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപൂരിലും ഹോങ്കോങ്ങിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 30% വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. കേസുകളില്‍ മെയ് 10ന് 13.66 ശതമാനം വര്‍ധന രേഖപ്പെടുത്തി. നാല് ആഴ്ച്ച മുന്‍പ് 6.21 ശതമാനമായിരുന്നു. ഹോങ്കോങ് കൃത്യമായി രോഗബാധ്യതരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല.

 

Continue Reading

News

ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു

സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.

Published

on

ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഗോള കത്തോലിക്ക സഭയുടെ 267ാമത് പരമാധ്യക്ഷനായി ചുമതലയേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. കര്‍മമണ്ഡലമായിരുന്ന പെറുവില്‍നിന്നും മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.

പത്രോസിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കര്‍ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാര്‍പാപ്പ എത്തുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

സഭയുടെ ആദ്യ മാര്‍പാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മം ഓര്‍മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. സ്ഥാനാരോഹണച്ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി, പെറു പ്രസിഡന്റ് ദിന എര്‍സിലിയ ബൊലാര്‍തെ സെഗാര, ബ്രിട്ടനിലെ എഡ്വേര്‍ഡ് രാജകുമാരന്‍,ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

Trending