Connect with us

More

പാണ്ഡ്യ ഇന്ത്യയെ കരകയറ്റി, ദക്ഷിണാഫ്രിക്കക്ക് ലീഡ്

Published

on

 

കേപ്ടൗണ്‍: പേസ് ആക്രമണത്തിനു മുന്നില്‍ പത്തറാതെ നിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിരോചിത പ്രകടന മികവില്‍ ദക്ഷിണാഫ്രിക്കെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യ ദുരിതകയം താണ്ടി. ഏഴിന് 92 റണ്‍സെന്ന ദയനീയ സാഹചര്യത്തില്‍ 93 റണ്‍സുമായി കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ചാണ് ഹര്‍ദ്ദിക് മടങ്ങിയത്. സെഞ്ച്വറിയോളം പോന്ന ഒരു ഇന്നിങ്‌സ് തന്നെയായിരുന്നു അത്.

 

നായകന്‍ വിരാട് കോഹ്‌ലി(5), ശിഖര്‍ ധവാന്‍(16), മുരളി വിജയ് (1), ചേതേശ്വര്‍ പൂജാര(26), രോഹിത് ശര്‍മ (11) തുടങ്ങി മുന്‍നിര ബാറ്റസ്മാര്‍ ദക്ഷിണാഫ്രിക്കന്‍ പേസിനു മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയെ തോളിലേറ്റി പാണ്ഡ്യ പടനയിക്കുകയായിരുന്നു. ഒടുവില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് പേരാട്ടം 209 റണ്‍സിന് അവസാനിച്ചതോടെ 77 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപണര്‍മാരായ മാര്‍ക്‌റം (34), എല്‍ഗാര്‍ എന്നിവരെ നഷ്ടമായി. ഇരുവരേയും പുറത്താക്കിയ പാണ്ഡ്യ ബൗളിങിലും മികവ്കാട്ടി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. റബാഡയും (2) ഹാഷിം അംലയുമാണ് ക്രീസില്‍. 142 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കുള്ളത്.

ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കേപ്ടൗണിലെ പ്രകടനം. യുവതാരങ്ങള്‍ ക്രിക്കറ്റിനെ ഗൗരമായി കാണുന്നില്ല അവര്‍ക്ക് താല്‍പര്യം നൈറ്റ് പാര്‍ട്ടികളും പണവും പ്രശസ്തിയുമാണെന്നായിരുന്നു അന്ന് പാണ്ഡ്യക്കെതിരെ വിമര്‍ശകരുടെ വാദം. എന്നാല്‍ അതിന്ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് പാണ്ഡ്യ ഇപ്പോള്‍. ബൗളര്‍മാരെ പേടികൂടാകെ നേരിട്ട പാണ്ഡ്യയുടെ ബാറ്റില്‍ നിന്നും 14 ഫോറും ഒരു സിക്‌സുമടക്കം പിറന്നപ്പോള്‍ വെറും 95 പന്തില്‍ നിന്നാണ് 93 റണ്‍സ് അടിച്ചു കൂട്ടിയത്.

പാണ്ഡ്യക്ക് ശക്തമായ പിന്തുണ നല്‍കിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ വലിയ ലീഡു വഴങ്ങുമായിരുന്നു. 25 റണ്‍സ് നേടിയാണ് ഭുവി മടങ്ങിയത്. ഫിന്‍ലാന്‍ഡറും റബാഡയുംദക്ഷിണാഫ്രിക്കായി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ മോര്‍ക്കലും സ്‌റ്റെയ്‌നും രണ്ടു വീതം വിക്കറ്റ് നേടി.

നേരത്തെ തുടക്കത്തിലെ തിരിച്ചടിക്കു ശേഷം പരിചയ സമ്പന്നരായ എ.ബി ഡിവില്ലിയേഴ്‌സും (65), ഫാഫ് ഡുപ്ലസ്സിയും (62) ഇന്നിങ്‌സ് ബലത്തിലാണ് ആതിഥേയര്‍ 286 എത്തിയത്. വാലറ്റത്ത് ക്വിന്റണ്‍ ഡികോക്ക് (43), വെര്‍നന്‍ ഫിലാന്റര്‍ (23), കേശവ് മഹാരാജ് (35), കഗിസോ റബാഡ (26), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (16 നോട്ടൗട്ട്) എന്നിവരുടെ അവസരോചിത ബാറ്റിങ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

 

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

Trending