Connect with us

kerala

ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ മാറ്റിവച്ച തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും

വോട്ടെണ്ണല്‍ ജനുവരി 22 രാവിലെ ഏട്ടിന് ആരംഭിക്കും

Published

on

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 21 ന് നടക്കും.

കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി. വാര്‍ഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07)എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ജനുവരി നാലിനായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം. നാമനിര്‍ദ്ദേശ പ്രതികയുടെ സൂക്ഷ്മ പരിശോധന ജനുവരി അഞ്ചിന് നടന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴിനായിരുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ് വോട്ടെടുപ്പ്
നടക്കുക. വോട്ടെണ്ണല്‍ ജനുവരി 22 രാവിലെ ഏട്ടിന് ആരംഭിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി: ഷാഫി പറമ്പില്‍ എം.പി

വിധിയിൽ പൂർണ തൃപ്തിയില്ലന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി.

Published

on

പെരിയ കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷാഫി പറമ്പിൽ എംപി. പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചെന്നും സർക്കാർ ഖജനാവിൽ നിന്ന് പ്രതികൾക്ക് വേണ്ടി പണം ഒഴുകിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

വിധിയിൽ പൂർണ തൃപ്തിയില്ലന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി. പത്ത് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയുള്ള ഉന്നത ഗൂഢാലോചനയെന്ന് തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.

കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പറഞ്ഞു. സിപിഎമ്മിന് കഴുകിക്കളയാനാകാത്ത കറയെന്ന് രമേശ് ചെന്നിത്തലയും സിപിഎമ്മിന്‍റെ മസ്തിഷ്കത്തിനേറ്റ അടിയെന്ന് കെ.കെ.രമയും പറഞ്ഞു.

Continue Reading

kerala

പെരിയ ഇരട്ടക്കൊല; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍

ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്.

Published

on

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഐഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11,12,13,16,18,17,19, 23,24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്.

ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. പെരിയ ഇരട്ടക്കൊലപാതകം തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.

14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ​ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.

വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഒരാഴച ദുഃഖാചരണം: ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

രാജ്യത്താകെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും എന്നും അറിയിച്ചു.

Published

on

ഡോ മൻമോഹൻ സിങ് അന്തരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തും ഒരാഴ്ചത്തേക്ക് ഔദ്യോഗിക ദുഖാചരണം നടത്തും. ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയെന്ന് പെതുഭരണ വകുപ്പ് അറിയിച്ചു. രാജ്യത്താകെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും എന്നും അറിയിച്ചു.

സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Continue Reading

Trending