More
സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കങ്ക്ര: ഹിമാചല്‍പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ വസീര്‍ റാം സിംഗ് മെമ്മോറിയല്‍ സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഒന്‍പത് കുട്ടികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായും മറ്റുകുട്ടികള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ 10 വയസിന് താഴെ പ്രായമുള്ള വിദ്യാര്‍ഥികളാണ് 24 കുട്ടികളാണ് മരിച്ചത്. കുട്ടികളെ കൂടാതെ ബസ് ഡ്രൈവറും രണ്ട് അധ്യാപകരും മരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുട്ടികളെ പൂര്‍ണമായും ബസില്‍ നിന്ന് പുറത്തെടുത്തിട്ടില്ലാത്തതിനാല്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.പരിക്കേറ്റ കുട്ടികളെ നൂര്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ പത്താന്‍കോട്ട് ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരെ സഹായിക്കാന്‍ സേനയെ അയക്കുകയും മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഹിമാചല്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്‍.സ 3 എന്ന ലൈബീരിയന്‍ കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന്‍ ഉള്‍പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്‍ റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണുണ്ടായിരുന്നത്.
കപ്പല്‍ച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന്‍ ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡറില്‍ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്‌കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍, ചരക്കിന്റെ കാര്യത്തില്‍ ഈ ഉറപ്പില്ല. മിക്കവാറും അസംസ്‌കൃത വസ്തുക്കള്‍ (റോ മെറ്റീരിയല്‍സ്) ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്‍ഷുര്‍ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നങ്ങള്‍ (ഫിനിഷ്ഡ് പ്രോഡക്ട്‌സ്) ഇന്‍ഷുര്‍ ചെയ്തതായാണ് അയക്കാറ്.
സാമ്പത്തിക നഷ്ടത്തേക്കാള്‍ ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്‍ഷ്യം കാര്‍ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളത്തോട് ചേര്‍ന്നാല്‍ തീ പിടിക്കുന്ന കാല്‍ഷ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സക്ഷം, വിക്രം, സമര്‍ഥ് എന്നീ മൂന്ന് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ സാധിച്ചത് ആശ്വാസകരമാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്‍ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയില്‍ സ്പില്‍ ഡിസ്‌പേഴ്സന്റ’ ഡ്രോണിയര്‍ വിമാനം ഉപയോഗിച്ച് കലര്‍ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്‍ന്നിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്‍ കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്‍ വന്നുപതിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങള്‍ കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ ഔദ്യോഗികമായ ഒരു നിര്‍ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്‍ക്കാറിന്‍രെ ഇടപെടല്‍ അനിവാര്യമാണ്.
kerala
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,
ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
india
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.
പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
india24 hours ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു