crime
‘ഒരിക്കലും മുസ്ലിംകളുമായും മഹാരാഷ്ട്രക്കാരുമായും കച്ചവടം ചെയ്യില്ല, കൂടെ യാത്രയും ചെയ്യില്ല’; വിദ്വേഷപരാമര്‍ശവുമായി റെയില്‍വേ ഉദ്യോഗസ്ഥന്‍
പരാമർശമടങ്ങിയ ഫോൺ സംഭാഷണം പുറത്താവുകയും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ നടപടിയുമായി റെയിൽവേ രംഗത്തെത്തി.

മുസ്‌ലിംകൾക്കും മഹാരാഷ്ട്രക്കാർക്കുമെതിരെ വിദ്വേഷ പരാമർശങ്ങളുമായി റെയിൽവേ ടിക്കറ്റ് കലക്ടർ. വെസ്റ്റേൺ റെയിൽവേയിലെ ഉദ്യോഗസ്ഥനും ഉത്തർപ്രദേശ് സ്വദേശിയുമായ ആശിഷ് പാണ്ഡെയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഒരിക്കലും മുസ്‌ലിംകളുമായും മഹാരാഷ്ടക്കാരുമായും കച്ചവടം ചെയ്യില്ലെന്നും അവരോടിക്കുന്ന വാഹനത്തിൽ യാത്ര ചെയ്യില്ലെന്നുമായിരുന്നു ഇയാളുടെ വാക്കുകൾ.
പരാമർശമടങ്ങിയ ഫോൺ സംഭാഷണം പുറത്താവുകയും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ നടപടിയുമായി റെയിൽവേ അധികൃതർ രംഗത്തെത്തി. വിദ്വേഷ പരാമർശം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി പശ്ചിമ റെയിൽവേ അറിയിച്ചു. യു.പി സ്വദേശിയായ ഇയാൾ മുംബൈയിലെ വിഖ്റോളിയിലെ ടാഗോർ നഗറിലാണ് താമസം.
സെപ്റ്റംബർ 22നാണ് ഓഡിയോ ക്ലിപ്പ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വൈറലാവുകയും പ്രതിഷേധം ഉയരുകയുമായിരുന്നു. ‘ഞാൻ മുസ്‌ലിംകളും മഹാരാഷ്ട്രക്കാരുമായും ബിസിനസ് ചെയ്യില്ല. മുസ്‌ലിംകളുടെയും മഹാരാഷ്ട്രക്കാരുടേയും ഓട്ടോകളിൽ ഞാൻ കയറാറില്ല. യുപി സ്വദേശികളുടെ ഓട്ടോകളിൽ മാത്രമാണ് യാത്ര ചെയ്യാറുള്ളത്’- ഒരു മറാത്തി വ്യാപാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇയാൾ പറയുന്നു.
'I don't give business to Muslims & Maharasthrians.
I don't sit in autos of Muslims & Maharashtrians.'– Ashish Pandey, TC in Western Railway who lives in Mumbai. pic.twitter.com/a1RRIZXgwM
— Cow Momma (@Cow__Momma) September 22, 2024
പാണ്ഡെയുടെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ അയാളെ സസ്പെൻഡ് ചെയ്തതായും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പശ്ചിമ റെയിൽവേ എക്സിലൂടെ അറിയിച്ചു. ‘ഞങ്ങൾ ഈ വിഷയം വളരെ ഗൗരവമായി കാണുന്നു. ഒരു മതസമൂഹത്തെയും മഹാരാഷ്ട്രക്കാരെയും കുറിച്ച് മോശമായി അഭിപ്രായം പറഞ്ഞ ജീവനക്കാരനെ അന്വേഷണ വിധേയമായി ഉടൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ സമഗ്രമായ അന്വേഷണവും നടത്തും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും’- കുറിപ്പിൽ പറയുന്നു.
crime
ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.
crime
സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.
crime
ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍
ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala3 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു