നെന്മാറ ഇരട്ടക്കൊലക്കേസ്; സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

നെന്മാറയിലെ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം.

അതേസമയം, കൃത്യം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിനോടകം 125 പൊലീസുകാരാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

അതിനിടെ പ്രതിയുടെ ഒരു സിം ഓണായതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് തിരുവമ്പാടിയിലാണ് സിം ലൊക്കേഷന്‍ കാണിക്കുന്നത്. തിരുവമ്പാടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ തിരുവമ്പാടിയിലെ ക്വാറിയില്‍ ഇയാള്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നു.

കൊലപാതകം നടത്തുന്നതിനു മുമ്പ് പ്രതി താമസിച്ചിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നെങ്കിലും കണ്ടെത്താനായില്ല.

2019 ലാണ് സജിതയെ കൊലപ്പെടുത്തി ചെന്താമര ജയിലിലാവുന്നത്. എന്നാല്‍ ജാമ്യത്തിലെത്തിയ പ്രതി ഇന്നലെ ഭര്‍ത്താവ് സുധാകരനെയും ഭര്‍ത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.

 

webdesk17:
whatsapp
line