Connect with us

kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമര റിമാന്‍ഡില്‍

പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ്.

Published

on

നെന്മാറ ഇരട്ടകൊലക്കേസിലെ പ്രതി ചെന്താമരയെ റിമാന്‍ഡില്‍. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ്. ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണ് റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 12 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് പ്രതി ചെന്താമര കോടതിയില്‍ ആവശ്യപ്പെട്ടു.

എല്ലാ തെറ്റുകളും ചെയ്തത് ഒറ്റക്കാണെന്നും പ്രതി പറഞ്ഞു. മകളുടെയും മരുമകന്റെയും മുന്നിലേക്ക വരാന്‍ കഴിയില്ലെന്നും നൂറുവര്‍ഷം തന്നെ ശിക്ഷിക്കൂവെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

രാത്രി നെന്മാറ മാട്ടായിയില്‍ കൂട്ടതിരച്ചില്‍ നടന്ന സമയത്ത് തന്നെ പ്രതി പോലീസ് കസ്റ്റഡിയിലാവുകയായിരുന്നു. ജനുവരി 27നാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി ചെന്താമര അയല്‍വാസികളായ സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു പ്രതി ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ, മീനാക്ഷിയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പ് ജാമ്യത്തിലിറങ്ങുകയായിരുന്നു.
ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാനാണെന്നും എസ്പി പറഞ്ഞു. പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊടുവാള്‍ വാങ്ങിയതായും പറയുന്നു. പ്രതി പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും പ്രതിയില്‍ നിന്നും അയല്‍വാസികള്‍ക്ക് തുടര്‍ച്ചയായി വധഭീഷണിയുണ്ടെന്നും കുറ്റപത്രം വ്യക്തമാക്കിയിരുന്നു.

36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രി ചെന്താമരയെ പിടികൂടിയത്. ചെന്താമരയുടെ വീടിനടുത്തുള്ള പാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ആലത്തൂര്‍ ഡിവൈഎസ്പി വ്യക്തമാക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ആശാ വര്‍ക്കര്‍മാരോടുള്ള അനീതി അവസാനിപ്പിക്കണം,; കേന്ദ്രം നടപ്പാക്കുന്നത് ന്യൂനപക്ഷ, പിന്നോക്ക വിരുദ്ധ നയങ്ങള്‍’: ഡോ.എം.പി അബ്ദുസ്സമദ് സമദാനി

Published

on

പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെയും പാർശ്വവൽകൃത വിഭാഗങ്ങളുടെയും ക്ഷേമത്തിന് തടസ്സം നിൽക്കുന്നതും മാനവസമത്വത്തിന് നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമായ നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് ലോക്‌സഭയിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധിയോടൊപ്പം കടന്നുവരുന്ന സാങ്കേതികവിദ്യയിലെ അപകടങ്ങൾ തിരിച്ചറിയാൻ ജാഗ്രത വേണം. ഡിജിറ്റൽ നെറ്റ് വർക്കുകളെ അമിതമായി ആശ്രയിക്കുന്നത് ആപൽക്കരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സത്യം തന്നെ ഇരയാക്കപ്പെടുന്ന കാലത്ത് ഡീപ് ഫെയ്ക്ക് സിൻഡ്രം ഏറ്റവും വലിയ അപകടമായിത്തീരുകയാണ്. യന്ത്രങ്ങളെപ്പോലെ പെരുമാറുന്ന മനുഷ്യരും മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങളുമാണ് ഈ യാന്ത്രികയുഗത്തിന്റെ മുഖമുദ്ര. കൃത്രിമത്വം വാഴുന്ന കാലമാണ്. പക്ഷെ, ‘കൃത്രിമത്വത്തിന്റെ അടിസ്ഥാനങ്ങളെക്കൊണ്ട് യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാകില്ല, കടലാസു നിർമ്മിത പൂക്കളിൽ നിന്ന് ഒരിക്കലും സുഗന്ധം വരികയുമില്ല.’ ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

വിവിധങ്ങളായ അവശതകൾ അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ സാമൂഹികനീതിയെ പ്രാപിക്കാനാകില്ല. എന്നാൽ തുടർച്ചയായി അവരെ അവഗണിക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. അവരുടെ മുമ്പിൽ പുരോഗതിയുടെ സകല കവാടങ്ങളും കൊട്ടിയടക്കുകയാണ്. സാമൂഹികസമാധാനവും സഹവർത്തിത്വവും ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വെറുപ്പും വിദ്വേഷവും സ്പർദ്ധയും വർദ്ധിക്കുന്നിടത്ത് ഒരു സാമ്പത്തിക വളർച്ചയും സാധ്യമാവുകയില്ല. മണിപ്പൂരിൽ നിന്ന് പാഠം പഠിക്കാനും അത് പരിഹരിക്കാനും ഇനിയെങ്കിലും കേന്ദ്രസർക്കാർ തയ്യാറാകണം. ആശാവർക്കമാരോട് തുടരുന്ന കടുത്ത അനീതി അവസാനിപ്പിച്ച് അവരെ സർക്കാരിന്റെ മുഴുസമയ ജീവനക്കാരായി അംഗീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുകയും സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും അവർക്ക് ഉറപ്പാക്കുകയു ചെയ്യണം. രാജ്യത്തിന്റെ പൊതുജനാരോഗ്യ പ്രവർത്തന മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത പങ്കാണ് ആശാവർക്കർമാർ നിർവഹിക്കുന്നത്. എന്നിട്ടും അവർക്ക് ക്ലിപ്തമായ ശമ്പളമോ സാമൂഹികസുരക്ഷിതത്വമോ ഔദ്യോഗിക അംഗീകാരമോ നൽകുന്നില്ല. സർക്കാർ ജീവനക്കാരായി അംഗീകരിക്കുന്നതിന് പകരം സന്നദ്ധസേവകരെന്ന മുദ്രകുത്തി അവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ശമ്പളവും ഗ്രാറ്റിവിറ്റിയും ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് അവരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കാൻ തയ്യാറുണ്ടോ എന്ന് സർക്കാർ സഭയിൽ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ഹിന്ദി കവിതകൾ ഉദ്ധരിച്ച് നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളോട് പ്രതികരിക്കാൻ എഴുന്നേറ്റ മന്ത്രി പിയൂഷ് ഗോയൽ പ്രസംഗത്തിലെ ഹിന്ദി ഭാഷാ പ്രാവീണ്യത്തെ അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം എത്ര നല്ല ഹിന്ദിയിലാണ് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്നാൽ പിന്നെ മന്ത്രിക്ക് തമിഴിലും സംസാരിക്കാമല്ലോ എന്ന് ആദ്ധ്യക്ഷ്യം വഹിച്ച കുമാരി ഷെൽജ അഭിപ്രായപ്പെട്ടതും അതേത്തുടർന്ന് ഡി.എം.കെ അംഗങ്ങൾ ആരവം മുഴുക്കിയതും സഭയിൽ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ നർമ്മം ചേർത്തുള്ള പ്രതികരണങ്ങൾക്ക് അവസരം സൃഷ്ടിച്ചു.

Continue Reading

kerala

നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലും; ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ വനം വകുപ്പിന്റെ നടപടി

പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പ് പ്രതികരിച്ചു

Published

on

നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ് രംഗത്ത്. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പ് പ്രതികരിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തു.

പഞ്ചായത്തിന്റെ നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ വനം വകുപ്പ് ചര്‍ച്ച നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണനാണ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Continue Reading

india

ധനമന്ത്രിയുമായുള്ള ചര്‍ച്ചയിലും ആശവര്‍ക്കര്‍മ്മാരെ തഴഞ്ഞ് മുഖ്യമന്ത്രി

Published

on

ദില്ലി:കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും പ്രൊഫ. കെ.വി തോമസും പങ്കെടുത്തു. രാവിലെ 9 മണിയോടു കൂടിയായിരുന്നു കൂടിക്കാഴ്ച്ച തുടങ്ങിയത്. മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം ധനമന്ത്രി പാർലമെൻ്റിലേക്ക് പോയി. പാർട്ടിയുടെ പിബി യോ​ഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദില്ലിയിൽ തുടരുകയാണ്.

വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നൽകുന്നത് ചർച്ചയായി. ലാപ്സായ കേന്ദ്ര സഹായം മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന് കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. വയനാട്, വിഴിഞ്ഞം, വായ്പ പരിധി തുടങ്ങിയവ ചർച്ചയായി. കേരളത്തിൻറെ വികസന വിഷയങ്ങളിൽ അനുകൂല സമീപനം വേണമെന്നാവശ്യവും കൂടിക്കാഴ്ചയിലുണ്ടായി. ആശ വർക്കർമാരുടെ സമരത്തിൽ ചർച്ചയുണ്ടായില്ല.

Continue Reading

Trending