Connect with us

india

നീറ്റ് യുജി പരീക്ഷ; കടുപ്പിച്ച് സുപ്രീംകോടതി, വിദ്യാർത്ഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദ്ദേശം

ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം

Published

on

നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. റോൾ നമ്പർ മറച്ച് ഒരോ സെൻ്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം. ലിഷയത്തില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.

നീറ്റ് കേസ് തിങ്കളാഴ്ച്ച പത്തരയ്ക്ക് വീണ്ടും വാദം കേൾക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ഈ മാസം ജൂലായ് 24 മുതലാണ് കൗൺസിലിംഗ് നടത്താൻ തീരുമാനമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം, ബീഹാർ പൊലീസിൻ്റെ റിപ്പോർട്ട് കൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്. നീറ്റില്‍ പുനഃപരീക്ഷ നടക്കുക ചോദ്യപ്പേപ്പർ ചോർച്ച വ്യാപകമെന്ന് ബോധ്യപ്പെട്ടാൽ മാത്രമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

india

കേന്ദ്രമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു; ഒരാള്‍ കൊല്ലപ്പെട്ടു

നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു.

Published

on

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു. ഒരാള്‍ മരിച്ചു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജീത് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജയ്ജീത് എന്നയാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇയാള്‍ ഭഗല്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതിനിടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് വിവരം.

കുടിവെള്ളത്തെച്ചൊല്ലി സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരന്‍ മറ്റേയാള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തു. വെടിയേറ്റയാള്‍ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിര്‍ത്തു എന്നാണ് പൊലീസ് പറയുന്നത്.

‘ഇന്ന് രാവിലെ 7.30 ഓടെ ജഗത്പൂര്‍ ഗ്രാമത്തില്‍ രണ്ട് സഹോദരന്മാര്‍ പരസ്പരം വെടിയുതിര്‍ത്തതായി വിവരം ലഭിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു, മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം നടക്കുകയാണ്. കുടിവെള്ള പൈപ്പിനെ പറ്റിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം, ഇരുവരും പരസ്പരം വെടിവച്ചു. വിശ്വജീത്, ജയ്ജീത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരും ഒരു കേന്ദ്ര മന്ത്രിയുടെ ബന്ധുക്കളാണെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം’, എന്നാണ് നവ്ഗച്ചിയ എസ്പി പ്രേരണ കുമാര്‍ അറിയിച്ചത്. ആശുപത്രിയില്‍വെച്ച് വിശ്വജീത് മരിച്ചതായും ജയ്ജീതിന്റെ നില ഗുരുതരമാണെന്നും ഡോക്ടര്‍മാരും അറിയിച്ചു.

 

Continue Reading

india

ഛത്തീസ്ഗഡില്‍ 22 മാവോയിസ്റ്റുകളെ വധിച്ചു

ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

Published

on

ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് 22 മാവോയിസ്റ്റുകളെ വധിച്ചത്.

അതേസമയം ഏറ്റുമുട്ടലില്‍ സുരക്ഷ സേനയിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബീജാപ്പൂര്‍ ദന്താവാഡേ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഗാംഗ്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിയില്‍ മാവോയിസ്റ്റ് വിരുദ്ധവേട്ടയുടെ ഭാഗമായി നിയോഗിതരായ സംയുക്തസംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

അതേസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം.

 

Continue Reading

india

നാഗ്പൂര്‍ അക്രമം: അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ; ഏകപക്ഷീയ നടപടിയെന്ന് വിമർശനം

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

Published

on

നാഗ്പൂർ സംഘർത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ. പൊലീസിന്‍റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹൽ പ്രദേശത്ത്ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയിൽ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എങ്ങനെയാണ് എഫ്ഐആറിൽ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.

അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 6 എഫ്ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.

Continue Reading

Trending