Connect with us

india

നീറ്റ് ക്രമക്കേട്: സര്‍ക്കാറിന് താക്കീതായി ഡല്‍ഹിയില്‍ ഇന്ത്യ യുവജന മുന്നണിയുടെ പ്രതിഷേധം

പുനഃപരീക്ഷ അടക്കമുള്ള പരിഹാരങ്ങളിലൂടെ ചോദ്യപേപ്പർ ചോർച്ച പരിഹരിക്കുക, എൻ ടി എ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്

Published

on

സംയുക്ത യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നീറ്റ് യുജിസി പരീക്ഷ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ജന്തർ മന്തറിൽ പ്രതിഷേധം. പരീക്ഷ പേപ്പർ ചോർത്തി 26 ലക്ഷം വിദ്യാർത്ഥികളെ പെരുവഴിയിലാക്കിയത് ചോദ്യം ചെയ്തായിരുന്നു സമരം. പുനഃപരീക്ഷ അടക്കമുള്ള പരിഹാരങ്ങളിലൂടെ ചോദ്യപേപ്പർ ചോർച്ച പരിഹരിക്കുക, എൻ ടി എ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്.

മോദിക്കാലത്ത് എല്ലാത്തിനും ചോർച്ചയാണ്. ഭരണഘടനാ ചോർച്ച, രാമക്ഷേത്ര ചോർച്ച, വന്ദേഭാരത് ചോർച്ച ഇപ്പോൾ പരീക്ഷാ പേപ്പർ ചോർച്ചയാണ് എന്ന് സമരക്കാർ പരിഹസിച്ചു. ഇന്ത്യ മുന്നണിയിലെ യുവജന പാർട്ടികളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യ യൂത്ത് ഫ്രണ്ട് ആണ് സമരത്തെ ഏകോപിപ്പിച്ചത്.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇപ്പോൾ ലിക്കേന്ദ്ര പ്രധാനാണെന്ന് നേതാക്കൾ പരിഹസിച്ചു. അയാൾ രാജി വെക്കണം. നീറ്റ് റദ്ദാക്കണം. അഴിമതിയിൽ മുങ്ങിയ ദേശീയ പരീക്ഷ ഏജൻസി – എൻടിഎ ഒരു നിലക്കും തുടരരുത് തുടങ്ങിയ ആവശ്യങ്ങൾ സമരപ്പന്തലിൽ ഉയർന്നു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് നേതൃത്വം കൊടുത്ത സമരപരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം എംപി, ഷെരീഫ റഹ്മാൻ (യൂത്ത് കോൺഗ്രസ്) ആസിഫ് അൻസാരി, മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. ഫൈസൽ ബാബു (യൂത്ത് ലീഗ്) ഐൻ അഹമദ് (യുവ ആർജെഡി) ശീതൾ (യുവ ശിവസേന) മുഹമ്മദ് ഫഹദ് (സമാജ് വാദി യൂത്ത്) തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം

ദീര്‍ഘകാല വായ്പാ പദ്ധതിയായ എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റിക്ക് (ഇഎഫ്എഫ്) കീഴില്‍ ഇത്തവണ 1.02 ബില്യണ്‍ ഡോളറാണ് രാജ്യത്തിന് ലഭിച്ചത്.

Published

on

ഐഎംഎഫില്‍ നിന്ന് വീണ്ടും പാകിസ്ഥാന് സാമ്പത്തിക സഹായം. ദീര്‍ഘകാല വായ്പാ പദ്ധതിയായ എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റിക്ക് (ഇഎഫ്എഫ്) കീഴില്‍ ഇത്തവണ 1.02 ബില്യണ്‍ ഡോളറാണ് രാജ്യത്തിന് ലഭിച്ചത്.

പാക്കിസ്ഥാന്റെ സെന്‍ട്രല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനാണ് ഈ വാര്‍ത്ത പങ്കിട്ടത്. ഈ തുക മെയ് 16 ന് അവസാനിക്കുന്ന ആഴ്ചയിലെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കാണിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.

‘EFF പ്രോഗ്രാമിന് കീഴിലുള്ള IMF-ല്‍ നിന്ന് SDR 760 ദശലക്ഷം (US$ 1,023 ദശലക്ഷം) SDR-ന്റെ രണ്ടാം ഘട്ടം SBP സ്വീകരിച്ചു. ഈ തുക 2025 മെയ് 16-ന് അവസാനിക്കുന്ന ആഴ്ചയിലെ SBP-യുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ പ്രതിഫലിക്കും.’ എക്‌സില്‍ കുറിച്ചു.

ഈ പേയ്മെന്റ് 2024 സെപ്റ്റംബറില്‍ ആരംഭിച്ച 37 മാസത്തേക്ക് പ്രവര്‍ത്തിക്കുന്ന 7 ബില്യണ്‍ ഡോളര്‍ IMF വായ്പാ ഇടപാടിന്റെ രണ്ടാം ഗഡുവിന്റെ ഭാഗമാണ്. ഇഎഫ്എഫ് പ്രകാരം ഇതുവരെ പാക്കിസ്ഥാന് നല്‍കിയ മൊത്തം ഫണ്ട് 2.1 ബില്യണ്‍ ഡോളറിലെത്തി.

മെയ് 9 ന് ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഫണ്ട് അനുവദിച്ചത്. അതേ യോഗത്തില്‍ പാക്കിസ്ഥാന് റെസിലിയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ഫെസിലിറ്റി (ആര്‍എസ്എഫ്) പ്രകാരം 1.4 ബില്യണ്‍ ഡോളര്‍ അധികമായി അനുവദിച്ചു. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടാനും ദുരന്ത നിവാരണങ്ങള്‍ മെച്ചപ്പെടുത്താനും രാജ്യങ്ങളെ സഹായിക്കാനാണ് ഈ പ്രത്യേക ധനസഹായം ലക്ഷ്യമിടുന്നത്.

എന്നിരുന്നാലും, ഈ പിന്തുണയില്‍ എല്ലാവരും സന്തുഷ്ടരല്ല. ഐഎംഎഫ് യോഗത്തില്‍ വോട്ട് ചെയ്യരുതെന്ന് ഇന്ത്യ തീരുമാനിക്കുകയും പാകിസ്ഥാന് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്ന ഗുരുതരമായ ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തു. ഐഎംഎഫ് വായ്പകള്‍ ശരിയായി ഉപയോഗിക്കുന്നതില്‍ പാകിസ്ഥാന് മോശം ട്രാക്ക് റെക്കോര്‍ഡുണ്ടെന്നും വളരെക്കാലമായി ജാമ്യാപേക്ഷയെ ആശ്രയിക്കുകയാണെന്നും ഇന്ത്യ ഔദ്യോഗിക പരാമര്‍ശത്തില്‍ പറഞ്ഞു.

പാകിസ്ഥാന് ഒരു സിവിലിയന്‍ ഗവണ്‍മെന്റ് ഉണ്ടെങ്കിലും, അതിന്റെ സൈന്യത്തിന് ഇപ്പോഴും രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും ശക്തമായ പിടിയുണ്ട്, ഇത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Continue Reading

india

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി

സൈനിക ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് സംസ്ഥാന മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.

Published

on

ഇന്ത്യന്‍ സായുധ സേന പാക്കിസ്ഥാന്‍, കശ്മീരിലെ ഭീകരര്‍ക്കെതിരെ പ്രതിരോധിക്കാന്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ സിന്ദൂര’ത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ക്കൊപ്പം സ്ഥിരമായി വാര്‍ത്താസമ്മേളനം നടത്തുന്ന സൈനിക ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് സംസ്ഥാന മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

വിജയ് ഷായുടെ പരാമര്‍ശങ്ങള്‍ അപകടകരമെന്നും പ്രഥമദൃഷ്ട്യാ മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബുധനാഴ്ച വൈകീട്ട് ആറിനുള്ളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് അറിയിക്കാനും കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.

കേസില്‍ അടുത്ത ഹിയറിങ് വ്യാഴാഴ്ച രാവിലെ 10:30-ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കേണല്‍ ഖുറേഷിയെ ഉദ്ദേശിച്ചുള്ളതായി തോന്നുന്ന കമന്റുകളുമായി ഷാ വലിയ വിവാദത്തിന് തുടക്കമിട്ടു. തങ്ങളെ കൊല്ലാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഭീകര സമൂഹത്തില്‍ നിന്നുള്ള സഹോദരിയെ’ അയച്ചുവെന്ന് ബിജെപി നേതാവ് പറയുന്ന വീഡിയോ വൈറലായിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Continue Reading

india

സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്

കേണല്‍ സോഫിയാ ഖുറേഷിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷാ ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി നല്‍കി ദേശീയ വനിതാലീഗ്.

Published

on

ന്യൂഡല്‍ഹി: കേണല്‍ സോഫിയാ ഖുറേഷിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷാ ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി നല്‍കി ദേശീയ വനിതാലീഗ്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയുടെ മുന്‍നിരയില്‍ നിന്ന് സേവനമനുഷ്ഠിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥയായ കേണല്‍ സോഫിയാ ഖുറേഷിയെ ഭീകരവാദിയുമായി ബന്ധപ്പെടുത്തി ”തീവ്രവാദികളുടെ സഹോദരി” എന്ന് വിവാദ പരാമര്‍ശം നടത്തിയ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രി ശ്രീ. വിജയ് ഷാക്കെതിരെ നിയമപരമായ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ വനിതാലീഗ് ദേശീയ വനിതാ കമ്മീഷനില്‍ ഔദ്യോഗികമായി പരാതി നല്കിയിരിക്കുന്നു.

ഒരു വനിതാ സൈനികയുടെ സേവനത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന തരത്തില്‍ പദവി ദുരുപയോഗം ചെയ്ത് നടത്തിയ മന്ത്രിയുടെ പ്രസ്താവന രാജ്യസ്നേഹത്തെയും സ്ത്രീസമത്വത്തെയും നേരിട്ട് ബാധിക്കുന്നതാണെന്ന് പരാതിയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സ്ത്രീകളുടെ വളര്‍ച്ചയും പങ്കാളിത്തവും അധിക്ഷേപിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ കര്‍ശനമായി തടയപ്പെടണമെന്ന് വനിതാലീഗ് ആവശ്യപ്പെട്ടു. വിജയ് ഷാ നടത്തിയ പ്രസ്താവന സമൂഹത്തില്‍ വിഭജനത്തിന് ഇടയാക്കുന്നതാണെന്നും ദേശദ്രോഹപ്രസ്താവനയായി കണക്കാക്കണമെന്നും ശക്തമായ നടപടികള്‍ വേണമെന്നും പരാതിയില്‍ വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ.നൂര്‍ബീന റഷീദ് ആവശ്യപ്പെട്ടു.

Continue Reading

Trending