EDUCATION
നീറ്റ് പരീക്ഷ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി
നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണം, സർവകലാശാലകൾക്ക് പ്രവേശന പരീക്ഷകൾ നടത്താനുള്ള സ്വയം ഭരണാധികാരത്തിൽ കൈ കടത്തരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകുകയായിരുന്നു.

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. ആരോപണങ്ങള്‍ പരീക്ഷ നടത്തിപ്പിന്‍റെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തില്‍ കോടതി അയച്ച നോട്ടീസിന് മറുപടി നൽകണമെന്ന് ഹർജി പരിഗണിച്ച ബെഞ്ച് ആവശ്യപ്പെട്ടു. വിദ്യാർത്ഥിനി ശിവാനി മിശ്രയുടെ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചത്. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് ഹർജിയുമായി കോടതിയിലെത്തിയത്. ഹർജി അടുത്ത മാസം 8ന് വീണ്ടും പരിഗണിക്കും.
നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണം, സർവകലാശാലകൾക്ക് പ്രവേശന പരീക്ഷകൾ നടത്താനുള്ള സ്വയം ഭരണാധികാരത്തിൽ കൈ കടത്തരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകുകയായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീറ്റ് -യുജി പരീക്ഷ വീണ്ടും നടത്തണമെന്ന് ഹരജിയിലൂടെ ശിവാനി മിശ്ര ആവശ്യപ്പെട്ടത്.
പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറു പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ ചിലർക്ക് ഗ്രേസ്മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്.
മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. 67 കുട്ടികൾക്ക് 720 മാർക്ക് കിട്ടിയതും ഒരു സെന്ററിലെ ഏഴ് പേർക്ക് മുഴുവൻ മാർക്ക് കിട്ടിയതും വരാൻ പാടില്ലാത്ത 718, 719 എന്നീ മാർക്കുകൾ കിട്ടിയത് ഗ്രേസ്മാർക്ക് നൽകിയതിനാലാണെന്ന എൻടിഎയുടെ വിശദീകരണവും ഉൾപ്പെടെയെല്ലാം സംശയാസ്പദമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതേസമയം, പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ ശുഭ്ദോ കുമാർ വിശദീകരിക്കുന്നത്.
EDUCATION
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക
ക്യാപ്ച കോഡ് നല്‍കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
EDUCATION
‘സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
EDUCATION
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് 24ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.
-
kerala3 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
crime3 days ago
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ചുകൊന്നു
-
More3 days ago
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
-
kerala3 days ago
ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്
-
kerala3 days ago
‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala2 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
GULF3 days ago
ലോകത്തിലെ ഏറ്റവും നീളമുള്ള കൈയെഴുത്ത് ഖുർആനുമായി ലോക റെക്കോർഡ് കാലിഗ്രാഫിസ്റ്റ് ബഹ്റൈൻ സന്ദർശിച്ചു