Connect with us

More

നീരവ് മോദിയുമായി ഇടപാടുകളില്ലെന്ന് എസ്ബിഐ

Published

on

 

കൊച്ചി: പഞ്ചാബ് നാഷ്ണല്‍ ബാങ്ക് നീരവ് മോദിക്ക് നല്‍കിയ ജാമ്യരേഖ ആധാരമാക്കി 1360 കോടി രൂപയോളം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നീരവ് മോദിയുമായി നേരിട്ട് എസ്ബിഐക്ക് ഇടപാടുകളൊന്നുമില്ലെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ രജനീഷ് കുമാര്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീരവ് പണം തിരിച്ചടച്ചില്ലെങ്കില്‍ ബാധ്യത പിഎന്‍ബിയുടെ ചുമതലയാണ്. ഗീതാഞ്ജലി കമ്പനിയുമായി എസ്ബിഐക്ക് നേരിട്ട് ഇടപാടുണ്ട്. അത് വളരെ തുഛമായ തുകയാണെന്നും ബാങ്കിന് ഇക്കാര്യത്തില്‍ ആശങ്കയില്ല. ജ്വല്ലറി, വജ്രമേഖലയില്‍ വളരെ കുറവ് മാത്രമേ ഇത് വരികയുള്ളൂ. എസ്ബിഐ മിനിമം ബാലന്‍സിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് അധിക ഭാരം അടിച്ചേല്‍പ്പിക്കില്ല. നിരക്കുകള്‍ ഓരോ വര്‍ഷവും പുന: പരിശോധിക്കും. സാധാരണക്കാര്‍ക്ക് നല്‍കിയ നിരവധി കാര്‍ഷിക ലോണുകള്‍ കിട്ടാക്കടമായി മാറിയിട്ടുണ്ട്. പിഎന്‍ബി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡയമണ്ട് ജ്വല്ലറികളുടെ ഇടപാടുകള്‍ കുറക്കില്ല. കിട്ടാക്കടങ്ങള്‍ കോര്‍പറേറ്റുകളുടെ മാത്രമല്ല. ചെറുകിട വായ്പകള്‍ കൂടുതല്‍ കൊടുക്കാനാണ് ബാങ്കിന് താല്‍പര്യം. പണം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

More

20 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ആനാട് സ്വദേശി പ്രമോദിന്റെ വീട്ടിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല ഉല്‍പന്നങ്ങളാണ് പിടകൂടിയത്

Published

on

തിരുവനന്തപുരം : നെടുമങ്ങാട്-ആനാട് വീട്ടില്‍ സൂക്ഷിച്ച 20 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവറായ ആനാട് സ്വദേശി പ്രമോദിന്റെ (37) വീട്ടിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല ഉല്‍പന്നങ്ങളാണ് പിടകൂടിയത്. വിപണയില്‍ ഇതിന് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വിലവരും.എക്‌സൈസ് സി.ഐ. എസ്.ജി അരവിന്ദിന്റെ നേതൃത്വത്തിലെ സംഘമാണ് കണ്ടെത്തിയത്.

നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലകളെ കേന്ദ്രീകരിച്ചാണ് വില്പന. വിതുര, പാലോട്, ഭരതന്നൂര്‍, കല്ലറ ആര്യനാട് എന്നിവിടങ്ങളിലാണ് കൂടുതലും വില്‍പ്പന നടത്തുന്നത്. തമിഴ്‌നാടില്‍ നിന്ന് കൊണ്ട് വന്നതാണെന്നാണ് പ്രതി മൊഴി നല്‍കിയത്. പുകയില ഉല്‍പന്നങ്ങള്‍ തെന്‍മല വഴിയാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്.

Continue Reading

kerala

നഴ്സിങ് വിദ്യാര്‍ത്ഥിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു

ഈ മാസം 27 രാവിലെ പതിനൊന്ന് വരെയാണ് കസ്റ്റഡി

Published

on

പത്തനംതിട്ട: ചുട്ടിപ്പാറ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു.ഈ മാസം 27 രാവിലെ പതിനൊന്ന് വരെയാണ് കസ്റ്റഡി. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ‘ഐ ക്വിറ്റ്’ എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മുഖ്യമന്ത്രി കളിക്കുന്നത് വൃത്തികെട്ട വര്‍ഗീയത: പി.എം.എ സലാം

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

മുസ്ലിംലീഗിനെതിരായ വിമർശനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കളിക്കുന്നത് വൃത്തികെട്ട വർഗീയതയാണെന്നും സ്വന്തം കാലിലെ മന്ത് മറച്ചുവെയ്ക്കാനാണ് ലീഗിനെ പിണറായി വിജയൻ വിമർശിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഫ്രി തങ്ങളെ പരിഹസിച്ചു എന്ന വാർത്ത വ്യാജമാണെന്നും പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ തങ്ങളുടെ പേരില്ലെന്നും പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വിഷയത്തിൽ ജിഫ്രി തങ്ങളെ പരാമർശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഫ്രി തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം തകർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിത്. അത് നടക്കാൻ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Trending