Connect with us

Culture

നെടുങ്കണ്ടം കസ്റ്റഡി മരണം; സമഗ്രമായി അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

Published

on


കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ എല്ലാവശങ്ങളും സമഗ്രമായി അന്വേഷണിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിഗണനാവിഷയങ്ങള്‍ മന്ത്രിസഭ തീരുമാനിച്ചതായാണ് വിവരം. രേഖാമൂലം അറിയിപ്പു കിട്ടിയാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കും. രണ്ടുദിവസത്തിനുള്ളില്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കും. എറണാകുളം മറൈന്‍്രൈഡവിലെ ജിസിഡിഎ ബില്‍ഡിങില്‍ പുറ്റിങ്ങല്‍ കമീഷന്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലാകും കമ്മീഷന്റെ പ്രവര്‍ത്തനം. പ്രദേശവാസികളുടെ മൊഴിയെടുക്കാന്‍ നെടുങ്കണ്ടത്തോ പരിസരത്തോ സൗകര്യപ്രദമായ സ്ഥലത്ത് സിറ്റിങ് നടത്തും. ആറുമാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

india

‘ഗസ്സ വംശഹത്യ വെളിവാക്കുന്നത് ഇസ്രാഈലിന്റെ ഭീരുത്വം; ഫലസ്തീനികളുടേത് അചഞ്ചലമായ ധീരത’: പ്രിയങ്ക ഗാന്ധി

130 ലധികം കുട്ടികള്‍ ഉള്‍പ്പടെ 400ലധികം ഫലസ്തീനികളെ ക്രൂരമായി കൊന്നൊടുക്കിയ ഇസ്രാഈലിന്റെ ചെയ്തി ലോകത്തോട് പറയുന്നത് അവര്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല എന്നാണ്.

Published

on

‘ഗസ്സ വംശഹത്യ വെളിവാക്കുന്നത് ഇസ്രാഈലിന്റെ ഭീരുത്വമെന്നും ഫലസ്തീനികളുടേത് അചഞ്ചലമായ ധീരതയാണെന്നും കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി.

130 ലധികം കുട്ടികള്‍ ഉള്‍പ്പടെ 400ലധികം ഫലസ്തീനികളെ ക്രൂരമായി കൊന്നൊടുക്കിയ ഇസ്രാഈലിന്റെ ചെയ്തി ലോകത്തോട് പറയുന്നത് അവര്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല എന്നാണ്. പശ്ചാത്യ അധികാര ശക്തികള്‍ ഫലസ്തീനികളുടെ വംശഹത്യയുടെ ഭാഗമാവുമ്പോള്‍ ഒരുപാട് ഇസ്രാഈലികളടക്കം ലോകത്തെ പല പൗരരും ഈ വംശഹത്യയോടൊപ്പമല്ല എന്നും വയനാട് എംപി പറയുന്നു.

Continue Reading

News

ട്രംപിന് തിരിച്ചടി; ട്രാൻസ്ജന്റർമാരെ സൈന്യത്തിലെടുക്കുന്നത് തടഞ്ഞ ഉത്തരവിനെതിരെ കോടതി

എല്ലാ മനുഷ്യരും തുല്യരാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഉത്തരവിനെ കോടതി നിര്‍ത്തലാക്കിയത്.

Published

on

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി മരവിപ്പിച്ചു. എല്ലാ മനുഷ്യരും തുല്യരാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഉത്തരവിനെ കോടതി നിര്‍ത്തലാക്കിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ യുഎസ് ഫെഡറല്‍ ജഡ്ജി അന്ന റെയ്‌സാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഭരണഘടനാ സംരക്ഷണങ്ങളെ ലംഘിക്കാന്‍ സാധ്യതയുള്ളതാണ് ട്രംപിന്റെ ഉത്തരവെന്ന് കോടതി വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍മാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരി അവസാനം ഉത്തരവിട്ടിരുന്നു. നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഉത്തരവ്.

അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 15,500 ട്രാന്‍സ് വ്യക്തികളാണ് അമേരിക്കന്‍ സൈന്യത്തിലുണ്ടായിരുന്നത്. വനിതകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്‍പ്പെട്ടവരെ ഒഴിവാക്കിയും ട്രംപ് വിവാദമുണ്ടാക്കിയിരുന്നു.

Continue Reading

kerala

ആശമാര്‍ നിരാഹാരത്തിലേക്ക്; മന്ത്രി വീണയുമായുള്ള ചര്‍ച്ചയും പരാജയം

നാളെ സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്.

Published

on

ഒടുവില്‍ രണ്ടാം വട്ട ചര്‍ച്ചയും പരാജയമായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജുമായി നടത്തിയ മന്ത്രി തല യോഗവും പരിഹാരം കാണാതെ അവസാനിക്കുകയായിരുന്നു. ഇന്ന് രാവിലെ എന്‍.എച്ച്.എം ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത ഒന്നാം വട്ട ചര്‍ച്ച തീര്‍ത്തും പരാജയമായിരുന്നു. അതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ടാമത്തെ ചര്‍ച്ചയിലേക്ക് കടക്കുകയായിരുന്നു. നാളെ സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്.

സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ ന്യായമായ അവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്. 38 ആം ദിനത്തിലേക്ക് കടന്നപ്പോഴാണ് ഒരു ചര്‍ച്ച എന്ന നിലയില്‍ ആശമാരുമായി സംസാരിക്കാന്‍ തന്നെ സര്‍ക്കാര്‍ തയാറാകുന്നത്. എന്നാല്‍, അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല.

സമരം പൊളിക്കാന്‍ പലവിധത്തിലും സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നിട്ടും അതില്‍ നിന്നും പിന്മാറാതെ ശക്തമായി സമരം തുടരുന്ന ആശമാരെ തന്ത്രപരമായി ഒത്തു തീര്‍പ്പിന് വിളിച്ചതായിട്ടാണ് ആദ്യ വട്ട ചര്‍ച്ചയെ കാണേണ്ടത്. വൈകാരികമായി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ച ആശമാരെ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു.

എന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു ഉന്നതതല ചര്‍ച്ച നടന്നത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരാവശ്യങ്ങളും ചര്‍ച്ചയില്‍ എടുത്തില്ല എന്ന് മാത്രമല്ല, ചര്‍ച്ച അവസാനിപ്പിണമെന്ന് പറയാന്‍ മാത്രമാണ് അങ്ങനെയൊരു ചര്‍ച്ച തന്നെ വച്ചത് എന്ന് സമര സമിതി നേതാവ് മിനി വ്യക്തമാക്കി. തീരുമാനം ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മിനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, യാഥാത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് സമരക്കാരോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന തെറ്റായ പ്രചരണം നടക്കുന്നെന്നും ദേശീയ മാനദണ്ഡ പ്രകാരമല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തെ പഴിക്കുകയും സര്‍ക്കാരിന്റെ ദാരിദ്ര്യ അവസ്ഥ വീണ്ടും എടുത്തു പറയുകയും ചെയ്യുന്ന നിലപാടാണ് ചര്‍ച്ചയിലും മന്ത്രി കൊണ്ടുവന്നത്. പാവങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്ന് കേള്‍ക്കാന്‍ പോലും തയാറാകാത്ത ഒരു സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിക്ക് സമരം പൊളിക്കാനുള്ള ഒരു പ്രഹസനം മാത്രമായിരുന്നു ചര്‍ച്ചയെന്നത് ഉറപ്പാണ്. എന്തായാലും ചര്‍ച്ച പരാജയമായ സ്ഥിതിക്ക് നാളെ രാവിലെ 11 മണിമുതല്‍ നിരാഹാര സമരം തുടരാനാണ് ആശമാരുടെ തീരുമാനം.

Continue Reading

Trending