Connect with us

Culture

നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പൊലീസുകാര്‍ ഇന്ന് പിടിയിലായി

Published

on

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പോലീസുകാര്‍കൂടെ പിടിയില്‍. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാരുടെ എണ്ണം നാലായി.
നെടുങ്കണ്ടം എഎസ്‌ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെയാണ് ഇന്ന് െ്രെകം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 21നാണ് രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ മരിച്ചത്. മേലുദ്യോഗസ്ഥരില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം മൂലമാണ് രാജ്കുമാര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് കുടുംബത്തിന്റെ വാദം.

Film

‘ഇന്ത്യന്‍ സിനിമയില്‍ ഇതാദ്യം’; ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ റെക്കോര്‍ഡ് ‘എമ്പുരാന്’: നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍

24 മണിക്കൂറിനുള്ളില്‍ വിറ്റത് ആറു ലക്ഷത്തിലധികം ടിക്കറ്റുകള്‍

Published

on

മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ ഇന്നലെത്തന്നെ റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ചിത്രണത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂരാണ് കണക്ക് പുറത്ത് വിട്ടത്. ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

”This deal is with the DEVIL. 24 മണിക്കൂറിനുള്ളിൽ വിറ്റത് 645k+ ടിക്കറ്റുകൾ. L2E എമ്പുരാൻ ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ്. മാർച്ച് 27ന്”- ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Continue Reading

Film

മോഹൻലാലിനൊപ്പം എമ്പുരാൻ, വിക്രത്തിനൊപ്പം വീര ധീര സൂരൻ  പിന്നെ ടോവിനോ-ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്

‘നരിവേട്ട’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Published

on

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയിൽ പൊലീസ് കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. ചിത്രത്തിൽ ബഷീർ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന സുരാജിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. മനു അശോകൻ സംവിധാനം ചെയ്‌ത കാണെക്കാണെ എന്ന ചിത്രത്തിലൂടെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ടോവിനോ – സുരാജ് കോമ്പോക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച എമ്പുരാൻ റിലീസ് ചെയ്യാനിരിക്കെയാണ് നരിവേട്ട പോസ്റ്റർ എത്തിയിരിക്കുന്നത്.

രണ്ടു പതിറ്റാണ്ടുകാലം തിയേറ്ററുകളിലും ടെലിവിഷനിലും മിമിക്രി സ്റ്റേജുകളിലുമായി പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് അൻവർ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ചു കൊണ്ടാണ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്നത്. 2002ൽ പുറത്തിറങ്ങിയ ജഗപൊഗയാണ് ആദ്യ സിനിമയെങ്കിലും രസതന്ത്രം, തുറുപ്പുഗുലാൻ, ക്ലാസ്സ്മേറ്റ്സ്, മായാവി തുടങ്ങിയ നിരവധി സിനിമകളിൽ ഹാസ്യവേഷം ചെയ്യുകയും തസ്കരലഹള എന്ന ചിത്രത്തിലൂടെ ആദ്യമായി നായക വേഷത്തിലെത്തുകയുമുണ്ടായി. തുടർന്ന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് 2009ലും 2010ലും തുടർച്ചയായി നേടി. ഹാസ്യ വേഷത്തിൽ നിന്ന് പതിയെ ഗൗരവ വേഷങ്ങളിലേക്കു മാറി തുടങ്ങിയതോടെ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്മാരിൽ ഒരാളായി മാറുകയും, ഡോക്ടർ ബിജു സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ പേരറിയാത്തവർ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തു. തുടർന്ന് തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഫൈനൽസ്, ഡ്രൈവിംഗ് ലൈസൻസ്, ദി ഗ്രേറ്റിന്ത്യൻ ‌കിച്ചൺ എന്നീ  ചിത്രങ്ങളൊക്കെ സുരാജിന്റെ കരിയർ ഗ്രാഫുയർത്തുകയും മികച്ച സ്വഭാവനടനെന്ന പേര് ഈ ചിത്രങ്ങളിലൂടെയെല്ലാം സുരാജ് നേടിയെടുക്കുകയും ചെയ്തു. 2019-ൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പതിപ്പ് 5.25 , വികൃതി എന്നിവയ്ക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.

മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ക്ലാഷ് റിലീസ് വച്ച് വിക്രം നായകനായെത്തുന്ന എസ് യു അരുണ്‍ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര സൂരൻ ആണ് സുരാജ്ന്റേതായി പുറത്തു വരാനിരിക്കുന്ന മറ്റൊരു ചിത്രം. സുരാജ് വെഞ്ഞാറമൂട് ആദ്യമായഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് വീര ധീര സൂരൻ. സ്റ്റേജ് പ്രോഗ്രാമുകളിലും അഭിമുഖങ്ങളിലുമെല്ലാം കൗണ്ടറടിച്ച് ആളുകളെ കയ്യിലെടുക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കൗണ്ടറുകളുടെ ആരാധകനായി  നടൻ വിക്രം മാറി കഴിഞ്ഞതും ഇതിനോടകം വാർത്തയായി കഴിഞ്ഞിട്ടുണ്ട്.

മികച്ച സിനിമകളിലൂടെ ഇന്ന് മലയാളം – തമിഴ് ഇൻഡസ്ട്രിയുടെ ഭാഗമായി കഴിഞ്ഞ സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറും നരിവേട്ടയിലെ ബഷീർ മുഹമ്മദ് എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും അണിയറ പ്രവർത്തകരും.

ചേരൻ, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

crime

ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി.

Published

on

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ 6വർഷം 9 മാസം തടവും ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ.

കൂടാതെ 2 ലക്ഷം രൂപ പിഴയും നൽകണം. മറ്റ് രണ്ട് പേരും 15000 രൂപ വീതം പിഴയടക്കണം. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി. കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു.

2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്ത് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പിന്‍ബലവും അടഞ്ഞു. എന്നാൽ ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകമായി.

ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

Continue Reading

Trending