Connect with us

india

മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഡി.എ വൻ തകര്‍ച്ച നേരിടും; തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങളുമായി നിക്ഷേപകൻ രുചിർ ശർമ

രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്നയാള്‍ കൂടിയാണ് രുചിര്‍.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനത്തില്‍ എന്‍.ഡി.എ തിരിച്ചടി നേരിടുമെന്ന് നിക്ഷേപകനും എഴുത്തുകാരനുമായ രുചിര്‍ ശര്‍മ. ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ബി.ജെ.പി സഖ്യകക്ഷികള്‍ വലിയ തിരിച്ചടി നേരിടാന്‍ പോകുന്നതെന്നാണു നിരീക്ഷണം.’ഇന്ത്യ ടുഡേ’യുടെ പോപ്പ് അപ്പ് കോണ്‍ക്ലേവിലാണ് രുചിര്‍ ശര്‍മ തന്റെ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്നയാള്‍ കൂടിയാണ് രുചിര്‍.

മഹാരാഷ്ട്രയില്‍ ശിവസേന, എന്‍.സി.പി പിളര്‍പ്പുകള്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. ബിഹാറില്‍ നിതീഷിന്റെ മറുകണ്ടം ചാടലും മുന്നണിയെ പ്രതികൂലമായി ബാധിക്കും. ആന്ധ്രാപ്രദേശില്‍ മാത്രമാണ് ബി.ജെ.പി സഖ്യകക്ഷികള്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്തു ജനങ്ങളുടെ മനസ്സറിഞ്ഞാണ് ഇത്തരമൊരു നിഗമനത്തിലേക്കെത്തിയതെന്നാണ് രുചിര്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ രണ്ടു മുന്നണികള്‍ക്കും പാതി സീറ്റായിരിക്കും ലഭിക്കുകയെന്നാണ് ഈ യാത്രയില്‍നിന്നു മനസിലാക്കാനായ പൊതുവികാരമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശരിക്കുമുള്ള നഷ്ടം ബി.ജെ.പി സഖ്യകക്ഷികള്‍ക്കായിരിക്കും. ആന്ധ്രാപ്രദേശിലൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍, ബിഹാറിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ബി.ജെ.പി സഖ്യകക്ഷികള്‍ പ്രത്യേകിച്ചും ദയനീയമായ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. വലിയ പ്രതിസന്ധിയാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ചന്ദ്രബാബു നായിഡു മുന്നേറ്റം തുടരുന്ന ആന്ധ്ര മാത്രമാണ് ഇക്കൂട്ടത്തില്‍ ഒരു അപവാദമെന്നും രുചിര്‍ ശര്‍മ പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ആന്ധ്രയില്‍ ജഗന്‍ മോഹനും ചന്ദ്രബാബു നായിഡുവുമാണ് വിഷയം. അവിടെ ദേശീയ പാര്‍ട്ടികള്‍ ഒരു തരത്തിലും വിഷയമല്ല. ആന്ധ്രയില്‍ കോണ്‍ഗ്രസ് അപ്രസക്തമാണ്. ബി.ജെ.പിയാണെങ്കില്‍ ചെറിയൊരു കക്ഷിയും. ചന്ദ്രബാബു നായിഡുവിന്റെയും നടന്‍ പവന്‍ കല്യാണിന്റെയും തോളിലേറിയാണ് അവിടെ ബി.ജെ.പിയുടെ പ്രവര്‍ത്തനമെന്നും രുചിര്‍ സൂചിപ്പിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണു പോര്. അവിടെ ജെ.ഡി.എസ് കളത്തില്‍ ഇല്ലാത്ത പോലെയാണ്. ഇത്തരത്തില്‍ ഓരോ സംസ്ഥാനവും വ്യത്യസ്തമാണെങ്കിലും പൊതുവായുള്ള കാര്യം ആന്ധ്ര ഒഴിച്ചുള്ള ഇടങ്ങളിലെല്ലാം ബി.ജെ.പി സഖ്യകക്ഷികള്‍ നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നതെന്നതാണ്. മഹാരാഷ്ട്രയില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ആരൊക്കെ ആര്‍ക്കൊക്കെ ഒപ്പമാണെന്ന് ആളുകള്‍ക്കു മനസിലാകുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഉദ്ദവ് താക്കറെയോടും ശരദ് പവാറിനോടും സഹതാപം നിലനില്‍ക്കുന്നുണ്ടെന്നാണു വ്യക്തമാകുന്നതെന്നും രുചിര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ എന്‍.സി.പിയും ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയുണ് ബി.ജെ.പിക്കൊപ്പമുള്ളത്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിയും. കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ ജെ.ഡി.എസും ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയും(ടി.ഡി.പി) ഇത്തവണ എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

2019ല്‍ മഹാരാഷ്ട്രയിലെ ആകെ 48 സീറ്റില്‍ 41ഉം ബി.ജെ.പിയും അവിഭക്ത ശിവസേനയും ചേര്‍ന്നു തൂത്തുവാരുകയായിരുന്നു. ബി.ജെ.പി 23 ഇടത്ത് വിജയിച്ചപ്പോള്‍ സേനയ്ക്ക് 18 സീറ്റും ലഭിച്ചു. ഇത്തവണ ബി.ജെ.പി 28 സീറ്റിലേക്കാണു മത്സരിക്കുന്നത്. ഒപ്പമുള്ള ഷിന്‍ഡെ പക്ഷം ശിവസേന 15 സീറ്റിലും ജനവിധി തേടുന്നു. അജിത് പവാര്‍ വിഭാഗം എന്‍.സി.പിക്ക് നാല് സീറ്റും നല്‍കിയിട്ടുണ്ട്.

ആന്ധ്രയില്‍ ആകെ 25ല്‍ ആറ് സീറ്റാണ് ബി.ജെ.പിക്കു ലഭിച്ചത്. ബാക്കിയുള്ള സീറ്റിലെല്ലാം ടി.ഡി.പിയാണു മത്സരിക്കുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി 25 സീറ്റിലും ജെ.ഡി.എസ് മൂന്നിടത്തും മത്സരിക്കുന്നുണ്ട്.

india

തലക്ക് വന്‍തുക സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികള്‍ ഛത്തിസ്ഗഢില്‍ കീഴടങ്ങി

വ്യാഴാഴ്ച രണ്ടു സ്ഥലങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചിരുന്നു.

Published

on

തലക്ക് വന്‍തുക സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികള്‍ ഛത്തിസ്ഗഢിലെ ബിജാപുരില്‍ കീഴടങ്ങി. ഈ വര്‍ഷം ഇതുവരെ 107 മാവോവാദികള്‍ കീഴടങ്ങിയപ്പോള്‍ 82 പേരെ വെടിവെച്ചുകൊന്നിട്ടുണ്ട്. 143 പേര്‍ പിടിയിലായി.

വ്യാഴാഴ്ച രണ്ടു സ്ഥലങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചിരുന്നു. അതേസമയം ബിജാപൂരില്‍ ഒരു പൊലീസുകാരനും മര്‍ദനമോറ്റു.

ബിജാപൂര്‍ വനത്തില്‍ മാവോവാദി വിരുദ്ധ ഓപറേഷന്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Continue Reading

Cricket

കന്നി ഐപിഎല്‍ മത്സരത്തില്‍ താരമായി മുംബൈയുടെ മലയാളി പയ്യന്‍ വിഘ്‌നേഷ്

മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റാണ് മലപ്പുറത്തുക്കാരനായ താരം നേടിയത്

Published

on

മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു

Continue Reading

Cricket

‘പൊരുതിയിട്ടും ഫലമുണ്ടായില്ല’; ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ മുട്ടുമടക്കി രാജസ്ഥാന്‍

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി

Published

on

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് എടുത്ത് പറയേണ്ട ഇന്നിംഗ്സ് തന്നെയാണ്

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

Continue Reading

Trending