Connect with us

Education

ജനാധിപത്യവും ബഹുസ്വരതയായും കുട്ടികള്‍ പഠിക്കേണ്ട : മുഗൾ ചരിത്രവും വേണ്ട

12–ാം ക്ലാസ്‌ ചരിത്ര പുസ്‌തകത്തിൽനിന്നാണ്‌ മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയത്‌

Published

on

പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽനിന്ന് മുഗൾ ചരിത്രം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങൾ എൻസിഇആർടി ഒഴിവാക്കിയാതായി പരാതി.. 12–ാം ക്ലാസ്‌ ചരിത്ര പുസ്‌തകത്തിൽനിന്നാണ്‌ മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയത്‌.

പന്ത്രണ്ടാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി -പാർട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്സ് ആൻഡ്‌ ക്രേണിക്ക്‌ൾസ് ; ദി മുഗൾ കോർട്സ്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്. പൗരധർമ പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽനിന്ന്‌ ലോകരാഷ്‌ട്രീയത്തിലെ അമേരിക്കൻ ആധിപത്യവും ശീതയുദ്ധകാലവും സംബന്ധിച്ച ‘അമേരിക്കൻ ഹെജിമണി ഇൻ വോൾഡ് പൊളിറ്റിക്സ്, ദി കോൾഡ് വാർ എറ’ എന്നീ രണ്ട് അധ്യായമാണ് നീക്കംചെയ്തത്. ‘സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ രാഷ്‌ട്രീയം’ എന്ന പാഠപുസ്തകത്തിൽനിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഏക പാർടി ആധിപത്യകാലം എന്നീ അധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്. 10ഉം 11ഉം ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്ന് ‘ജനാധിപത്യവും ബഹുസ്വരതയും’, ‘ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും’, ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്നീ പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

പതിനൊന്നാം ക്ലാസിലെ ‘തീംസ് ഇൻ വേൾഡ് ഹിസ്റ്ററി’ എന്ന പുസ്തകത്തിൽനിന്ന് ‘സെൻട്രൽ ഇസ്ലാമിക് ലാൻഡ്സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്സ്’, ‘ഇൻഡസ്ട്രിയൽ റെവല്യൂഷൻ’ തുടങ്ങിയ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പുതിയ അധ്യയനവർഷംമുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽവരുമെന്ന്‌ എൻസിഇആർടി അറിയിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

IIM പ്രവേശനത്തിന് CAT 2024; രജിസ്ട്രേഷൻ സെപ്റ്റംബർ 20 വരെ

Published

on

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോ / ഡോക്ടർ തല മാനേജ്മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് ) 2024, നവംബർ 24ന് മൂന്ന് സെഷനുകളിലായി നടത്തും.

. മാനേജ്മെന്റ്റ് കോഴ്സുകളുടെ അഡ്‌മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കോമൺ അഡ്‌മിഷൻ ടെസ്റ്റ് നടത്തുന്നത് കൊൽക്കത്ത ഐഐഎമ്മാണ്. നവംബർ 5ന് അഡ്‌മിറ്റ് കാർഡ് ലഭ്യമാവും.

. 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനംമതി. 2500 രൂപയാണ് ജനറൽ വിഭാഗത്തിന്റെ അപേക്ഷഫീസ്. സംവരണവിഭാഗങ്ങൾക്ക് 1250 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

. മോക്ക് ടെസ്റ്റ് കാറ്റ് വെബ്സൈറ്റിൽ ഒക്ടോബർ അവസാനം ലഭ്യമാകും.

. അപേക്ഷ സെപ്റ്റംബർ 20ന് വൈകിട്ട് 5 വരെ https://iimcat.ac.in വഴി നൽകാം.

. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെ അപേക്ഷാർത്ഥി സാധുവായ ഈ-മെയിൽ വിലാസവും മൊബൈൽ നമ്പറും നിലനിർത്തണം. ഫലം ജനുവരി രണ്ടാം വാരം.

. പരീക്ഷ നവംബർ 24 ന്

കൂടുതൽ വിവരങ്ങൾക്ക്
https://iimcat.ac.in

Continue Reading

Education

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെമുതല്‍

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ്‌ ഇന്ന് നടക്കുക. യുപി പരീക്ഷകള്‍ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന്‌ വെള്ളിയാഴ്‌ചയാണ്‌ ആരംഭിക്കുക.

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും പകല്‍ 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട്‌ മുതല്‍ 4.15 വരെയായിരിക്കും. ഒന്ന്‌, രണ്ട്‌ ക്ലാസുകളില്‍ സമയദൈർഘ്യമില്ല. പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ പരീക്ഷ അവസാനിപ്പിക്കാം. 12ന്‌ പരീക്ഷകള്‍ അവസാനിക്കും. ഓണാവധിക്കായി 13ന്‌ സ്‌കൂള്‍ അടയ്‌ക്കും.

Continue Reading

Education

പത്താംതരം തുല്യതാപരീക്ഷ: സെപ്റ്റംബര്‍ 11 വരെ ഫീസ് അടക്കാം

അപേക്ഷകൻ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫർമേഷനും നടത്തണം.

Published

on

ഒക്ടോബർ 21 മുതല്‍ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്.അപേക്ഷകൻ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫർമേഷനും നടത്തണം.

കണ്‍ഫർമേഷൻ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകള്‍ ഉള്‍പ്പെടെ അതത് പരീക്ഷാകേന്ദ്രങ്ങളിലാണ് ഫീസ് ഒടുക്കേണ്ടത്. ഗ്രേഡിംഗ് സംവിധാനത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർക്കും ഇത് ബാധകമാണ്. വിശദവിവരങ്ങള്‍ക്ക്: https://pareekshabhavan.kerala.gov.in.

Continue Reading

Trending