Connect with us

kerala

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി.

Published

on

എൻസിപിയിലെ മന്ത്രിസ്ഥാന തർക്കങ്ങൾക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകും. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമായേക്കും. വിഷയത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കും.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ. കെ ശശീന്ദ്രൻ വാദിച്ചിരുന്നത്.

മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.

kerala

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം

തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

Published

on

മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസം തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും സർക്കാറിന് ചെയ്യാൻ കഴിയാത്തത് ലീഗ് ചെയ്യുമ്പോഴുള്ള കണ്ണുകടിയാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സർക്കാർ മനപ്പൂർവം നിയമ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരം വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകി. തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി

ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്.

Published

on

സ്‌കൂൾ സമയമാറ്റ വിഷയത്തിൽ മലക്കംമറിഞ്ഞ് മന്ത്രി. ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ആരുമായും ചർച്ച നടത്താമെന്ന നിലപാടുമായാണ് ഇന്ന് രംഗത്ത് വന്നത്. സ്‌കൂൾ സമയമാറ്റത്തിനെതിരെ സമസ്ത ഉൾപ്പെടെ മതസംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്.

Continue Reading

kerala

തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്.

Published

on

തിരുവനന്തപുരം നെടുമങ്ങാട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നീന്തല്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ പഞ്ചായത്ത് കുളത്തില്‍ അനുമതിയില്ലാതെയാണ് കുട്ടികള്‍ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.

Continue Reading

Trending