Connect with us

crime

റിപബ്ലിക് ടിവിക്ക് പണി വരുന്നു

റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്ന് എൻ.ബി..ഐ

Published

on

റേറ്റിംഗിൽ കൃത്രിമം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിക്ക് പണി വരുന്നു. റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. റേറ്റിംഗിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിൽ വിധി വരുന്നത് വരെ റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ (ഐ.ബി.എഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽ നിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.

റിപബ്ലിക് ടി.വി മാനേജിംഗ് ഡയറക്ടറും എഡിറ്റൻ ഇൻ ചീഫുമായ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള ഞെട്ടിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിത്. കോടതിയിലുള്ള കേസിൽ നടപടി എടുക്കും വരെ റിപബ്ലിക് ടി.വിയുടെ അംഗത്വം തുടരാൻ അനുവദിക്കുന്ന തെറ്റായ സന്ദേശം നൽകുമെന്നാണ് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ കരുതുന്നത്. റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും ഇപ്പോഴത്തെ കേസിൽ എന്തു നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണമെന്ന് എൻ.ബി.എ ബാർക്കിനോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ പങ്കുവെക്കുംവരെ വാർത്താ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് നിർത്തിവെക്കണമെന്നും എൻ.ബി.എ. ആവശ്യപ്പെട്ടു.

2019 ഫെബ്രുവരി 23ന് നടന്ന അർണബിന്റെ ചാറ്റുകളാണ് പുറത്തായത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ചാറ്റിലുള്ളത്. പുൽവാമക്കു തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ ആക്രമണം അർണബ് മുൻകൂട്ടി അറിഞ്ഞിരുന്നതായി ചാറ്റിലുണ്ട്. പുൽവാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോർട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അർണബ് പറയുന്നത്. സെറ്റ് ടോപ് ബോക്‌സുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്ത അർണബിനോട് അഭ്യർഥിക്കുന്നന്നതും ചാറ്റിലുണ്ട്. റേറ്റിങ് തട്ടിപ്പു കേസിൽ ജയിലിലാണ് പാർഥോ ദാസ് ഗുപ്ത ഇപ്പോൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി

കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

Published

on

കണ്ണൂരില്‍ തമിഴ് ദമ്പതികളുടെ നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി.  മരിച്ച കുഞ്ഞിന്‍റെ  പിതൃസഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്.  കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

രാത്രി 11 മണിക്ക് ശുചിമുറിയില്‍ പോകുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടുവെന്ന് ബന്ധുവായ കുട്ടി മൊഴി നല്‍കി. എന്നാല്‍  മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും മൊഴിനല്‍കിയിരുന്നു

സംഭവം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്. തമിഴ് ദമ്പതികളായ മുത്തുവും അക്കലുവും മറ്റു അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കഴിഞ്ഞിരുന്നത്. മുത്തുവിന്റെ മരിച്ച സഹോദരന്റെ രണ്ട് മക്കളും ഇവരുടെ കൂടെയാണ്.  രാത്രി മൂത്രമൊഴിക്കാൻ പോകുമ്പോൾ അമ്മയ്ക്കൊപ്പം ഉറങ്ങുന്നത് കണ്ടതാണ്, തിരിച്ചു വന്നപ്പോൾ കുഞ്ഞില്ല. ബഹളം വെച്ച് ആളെ കൂട്ടി തിരഞ്ഞപ്പോൾ മറ്റു അതിഥി തൊഴിലാളികൾക്കാണ് കിണറ്റിൽ നിന്ന് മൃതദ്ദേഹം കിട്ടിയതെന്ന് നാട്ടുകാരൻ പറഞ്ഞു.

Continue Reading

crime

അറസ്റ്റ് ഒഴിവാക്കാന്‍ 10000 രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ എഎസ്‌ഐ വിജിലന്‍സിന്റെ പിടിയില്‍

തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്.

Published

on

ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത്. ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്. റഷീദിന്റെ ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്.

Continue Reading

crime

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു, കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

Published

on

കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Trending