Connect with us

More

നവാസ് ഷെരീഫും മകള്‍ മറിയവും അറസ്റ്റില്‍

Published

on

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും തിരികെ പാകിസ്താനിലെത്തിയ ഇരുവരെയും ലാഹോര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അഴിമതിക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരികെ എത്തുമ്പോള്‍ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കനത്ത പൊലീസ് കാവലിലായിരുന്നു അറസ്റ്റ്.
ലാഹോറിലെ അല്ലാമ ഇക്ബാല്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ 8.45നാണ് ഇരുവരും യാത്ര ചെയ്ത വിമാനം എത്തിയത്. വിമാനത്താവളത്തിലെ നടപടികള്‍ കഴിഞ്ഞ ശേഷം 9.25 ഓടെ ഇരുവരയും നാഷണല്‍ അക്കൗണ്ടബലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിമാനം ഇറങ്ങിയ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്ളില്‍ പ്രവേശിച്ചു. തുടര്‍ന്ന് മറ്റു യാത്രക്കാരെ പുറത്താക്കി. ഏകദേശം 240തോളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇരുവരുടെയും പാസ്‌പോര്‍ട്ട് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താനിലെ വരും തലമുറയ്ക്ക് വേണ്ടിയുള്ള ത്യാഗമാണിതെന്നും ഇത്തപം അവസരം പിന്നീട് ലഭിച്ചെന്നു വരില്ലെന്നം ഷെരീഫ് പാകിസ്താനിലേക്കുള്ള യാത്രയ്ക്കിടെ പ്രതികരിച്ചു. എന്നെ ജയിലിലേക്കാവും കൊണ്ടു പോകുക. പാക് ജനതയ്ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത് ഷെരീഫ് പറഞ്ഞു.
അറുപത്തെട്ടുകാരനായ ഷെരീഫിന് പത്തുവര്‍ഷവും നാല്‍പ്പത്തിനാലുകാരിയായ മകള്‍മറിയത്തിന് എട്ടുവര്‍ഷം തടവുമാണ് വിധിച്ചിട്ടുള്ളത്. ലണ്ടനില്‍ ഷെരീഫ് കുടുംബം നാലു ഫഌറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്.

ലണ്ടനില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലുള്ള ഭാര്യയുടെ അടുത്തുനിന്നാണ് ഷെരീഫും മറിയവും പാകിസ്താനിലേക്ക് മടങ്ങിയത്. അറസ്്റ്റ് ചെയ്യുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയാണ് ലാഹോറില്‍ ഒരുക്കിയിരുന്നത്. ഷെരീഫിന്റെ അനുയായികളും പാര്‍ട്ടി പ്രവര്‍ത്തകരും അടക്കം ഒട്ടേറെ പേര്‍ ലാഹോറിലെത്തിയിരുന്നു.
അക്രമം തടയുന്നതിന്റെ ഭാഗമായി ലാഹോറിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനവും മൊബൈല്‍ സിഗ്നലും കട്ടു ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

kerala

അഭിമന്യുവിനെ ഒറ്റിയതിന് അബ്ദുറഹ്മാന് കിട്ടിയ പ്രതിഫലമാണ് എസ്.ഡി.പി.ഐ പിന്തുണ:  പി.കെ ഫിറോസ്

Published

on

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തിയതിൻ്റെ പ്രതിഫലമാണ് താനൂരിൽ വി അബ്ദുറഹ്മാന് കിട്ടിയ എസ്ഡിപിഐ പിന്തുണയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൂരിൽ വി അബ്ദുറഹ്മാൻ്റെ വിജയം എസ്.ഡി.പി.ഐ പിന്തുണയിലാണെന്ന് നേരത്തേ പറഞ്ഞതാണ്. ഇപ്പോൾ മലപ്പുറം ജില്ലാ എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് പരസ്യ പ്രസ്താവനയിലൂടെ അതിന് വ്യക്തത നൽകിയിരിക്കുന്നു. എസ്.ഡി.പി.ഐ പിന്തുണ കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുന്ന ലഭിച്ചിരുന്നു എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. പിന്തുണ നൽകുമ്പോൾ വി അബ്ദുറഹ്മാൻ്റെ വാഗ്ദാനം പണമായിരുന്നെങ്കിലും അഭിമന്യവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തണമെന്ന ആവശ്യമായിരുന്നു എസ്.ഡി.പി.ഐ മുന്നോട്ട് വെച്ചത്.

കഴിഞ്ഞ ആറ് വർഷമായി വിചാരണ പോലും തുടങ്ങാത്തതിലൂടെ വി അബ്ദുറഹ്മാൻ നൽകിയ ഉറപ്പ് പാലിച്ചിരിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയ 11 നിർണായക രേഖകൾ കോടതിയിൽ നിന്നും കാണാതായത് കരാറിൻ്റെ ബാക്കിപത്രമാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. തങ്ങൾക്ക് എതിരായ വിധികൾ പ്രഖ്യാപിക്കുന്ന ജഡ്ജിമാർക്കെതിരെ സമരം നടത്തുന്നവരും മോശമായ പദപ്രയോഗം നടത്തി അധിക്ഷേപിക്കുന്നവരും കോടതിയിൽ നിന്നും കൂട്ടത്തിലൊരുത്തനെ കൊലപ്പെടുത്തിയവർക്കെതിരെയുള്ള രേഖകൾ നഷ്ടപെട്ടിട്ടും മിണ്ടാതിരിക്കുന്നതിലും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസിൻ്റെ സമീപനത്തിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അറും കൊല ചെയ്തവർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്ന മന്ത്രി വി അബ്ദുറഹ്മാനോടുള്ള നിലപാട് എസ്.എഫ്.ഐ യും ഡി.വൈ.എഫ്.ഐ യും വ്യക്തമാക്കണമെന്നും എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ച മന്ത്രിയെ പുറത്താക്കാൻ സി.പി.എം തയ്യാറുണ്ടോ എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

Continue Reading

kerala

വളക്കൈ അപകടം: മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ മൃതദേഹം സംസ്കരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിന്‌ പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു

Published

on

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച നേദ്യ എസ് രാജേഷിൻ്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശന ചടങ്ങിന് ശേഷം കുറുമാത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം.

പോസ്റ്റ്‌മോര്‍ട്ടത്തിന്‌ പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരു കുട്ടി മാത്രമാണ് നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. അപകടത്തിൽ ശ്രീകണ്ഠാപുരം പോലിസ് കേസെടുത്തിരുന്നു. ഡ്രൈവറെ പ്രതിച്ചേർത്താണ് എഫ്ഐആർ.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മനഃപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്താണ് കേസ്. മോട്ടോർ വാഹന വകുപ്പ് നടത്തിയ വിശദമായ പരിശോധനയിൽ ബസിൻ്റെ ബ്രേക്കുകൾക്ക് തകരാർ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന ആരോപണം ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.

Continue Reading

Trending