Connect with us

kerala

നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു

ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം

Published

on

കോട്ടക്കല്‍: ഭാര്യവീട്ടില്‍ വിരുന്നിനെത്തിയ നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. പേരാമ്പ്ര മേപ്പയൂര്‍ വാളിയില്‍ ബംഷീര്‍റംല ദമ്പതികളുടെ മകന്‍ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം.

കടലുണ്ടിപ്പഴയില്‍ എടരിക്കോട് മഞ്ഞമാട് കടവില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് മരണപ്പെടുകയായിരുന്നു. ചുടലപ്പാറ പത്തൂര്‍ ഹംസക്കുട്ടിയുടെ മകള്‍ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.

kerala

പെരിയ ഇരട്ടകൊലപാതകം; മക്കളെ കൊന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് കാണാനായി, പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ മാതാവ്

പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു.

Published

on

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി നടപ്പാക്കിയത് കേട്ട ശേഷം പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ അമ്മ. മക്കളെ കൊന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് കാണാനായി ആറ് വര്‍ഷം ആയി കാത്തിരിക്കുകയാണെന്നും കൃപേഷിന്റെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്താണ് പറയേണ്ടതെന്ന് അറിയില്ല. സന്തോഷവും സങ്കടവും മൂലം ഒന്നും പറയാനും കഴിയുന്നില്ല. ഞങ്ങളുടെ മക്കളെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടാന്‍ വേണ്ടി ആറ് വര്‍ഷം ആയി കാത്തിരിക്കുന്നു,’ കൃപേഷിന്റെ ‘അമ്മ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ സഹോദരി പ്രതികരിച്ചു. ആറ് വര്‍ഷം നീണ്ട പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്. വെറുതെ വിട്ടവര്‍ക്ക് കൂടി ശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും സഹോദരി പറഞ്ഞു.

പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു. ‘വധശിക്ഷ കിട്ടണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത് കിട്ടിയില്ല. വിധിയില്‍ സന്തോഷമുണ്ട്. വിധിയെ ബഹുമാനിക്കുന്നു. എംഎല്‍എക്ക് കൂടി ജീവപര്യന്തം ലഭിക്കണമായിരുന്നു. പാര്‍ട്ടിയുമായും പ്രൊസിക്യൂഷനുമായും സംസാരിച്ചതിന് ശേഷം അപ്പീലിന് പോകുന്ന കാര്യം തീരുമാനിക്കും’- കൃപേഷിന്റെ പിതാവ് പറഞ്ഞു

ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, സിപിഎം ഉദുമ മുന്‍ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ , മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കകന്‍ എന്നീ നേതാക്കള്‍ക്ക് 5 വര്‍ഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു. പതിനായിരം രൂപ പിഴയും അടക്കണം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍, സജി ജോര്‍ജ്, സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, ടി. രഞ്ജിത്ത്, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടക്കണം.

Continue Reading

kerala

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ ഇരട്ടക്കൊലയുടെ വിധി

സിപിഎം തീവ്രവാദസ്വഭാവമുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു

Published

on

എറണാകുളം: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ ഇരട്ടക്കൊലയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎം തീവ്രവാദസ്വഭാവമുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. കാസറഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഭാവി പരിപാടികള്‍ കുടുംബവുമായി ആലോചിച്ച് സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൃത്യത്തില്‍ പങ്കില്ല എന്ന സിപിഎമ്മിന്റെ വാദം അവരുടെ പതിവുപല്ലവിയാണ്. അവരുടെ സ്ഥിരം രീതിയാണത്. വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകും. ക്രൂര കൊലപാതകമാണ് നടത്തിയത്. സന്നദ്ധ പ്രവര്‍ത്തനം വഴി സമൂഹത്തില്‍ സ്വാധീനം ലഭിച്ചുവരുന്ന ചെറുപ്പക്കാരെയാണ് കൊലപ്പെടുത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കൊലപാതകികള്‍ക്ക് വേണ്ടി ചെലവഴിച്ച ുക സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചു കൊടുക്കണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്‍ എംപിയും വധശിക്ഷക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പറഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കാസറഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇരട്ട ജീവപര്യന്തത്തില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ വിധിച്ചു; വധശിക്ഷയില്ല, 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

മുന്‍ സിപിഎം എംഎല്‍എയും നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു

Published

on

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടികൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികളും ഉള്‍പ്പടെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മുന്‍ സിപിഎം എംഎല്‍എയും നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷയിന്‍മേലുള്ള വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.

കേസില്‍ 4 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, മുന്‍ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചതിന്റെ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ന്നാം പ്രതിയായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ ഉള്‍പ്പടെ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. ടി രഞ്ജിത്ത്, എ സുരേന്ദ്രന്‍ എന്നിവര്‍ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. കേസില്‍ 24 പ്രതികളില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

2019 ഫെബ്രുവരി 17 നായിരുന്നു കാസര്‍കോട് പെരിയയില്‍ കാണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം 10 പേരെ കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. 495 രേഖകളും, 83 തൊണ്ടിമുതലുകളും അടക്കമാണ് സിബിഐ കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചത്.

Continue Reading

Trending