Connect with us

More

നവാസ് ഷരീഫും മകളും ജയിലില്‍ കഴിയണമെന്ന് ഐഎസ്‌ഐ ആഗ്രഹിക്കുന്നു: പാക് ജഡ്ജി

Published

on

 

റാവല്‍പിണ്ടി: പാകിസ്താനിലെ തെരഞ്ഞെടുപ്പിനെയും നീതിന്യായ നടപടിക്രമങ്ങളെയും പാക് ചാരസംഘടനയായ ഐഎസ്‌ഐ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ഇസ്്‌ലാമാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷൗക്കത്ത് സിദ്ധീഖി ആരോപിച്ചു. വ്യത്യസ്ത കേസുകളില്‍ അനുകൂല വിധി സമ്പാദിക്കാന്‍ സുപ്രീംകോടതി ജഡ്ജിയെയും മറ്റു ജഡ്ജിമാരെയും സമ്മര്‍ദ്ദത്തിലാക്കുകയാണ് ഐഎസ്‌ഐ എന്നും റാവല്‍പിണ്ടി ബാര്‍ അസോസിയേഷനില്‍ സംസാരിക്കവെ സിദ്ധീഖി ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഷരീഫിനെയും മകള്‍ മര്‍യമിനെയും ജയിലില്‍ കിടത്താനാണ് ചാരസംഘടനയുടെ പരിപാടിയെന്നും അദ്ദേഹം കുറ്റപ്പടെുത്തി. കോടതികളും മാധ്യമങ്ങളും തോക്കുധാരികളുടെ നിയന്ത്രണത്തിലാണെന്ന് സൈന്യത്തെ സൂചിപ്പിച്ചുകൊണ്ട് സിദ്ധീഖി പറഞ്ഞു. കോടതികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ല. സമ്മര്‍ദ്ദങ്ങളും സ്ഥാപിത താല്‍പര്യങ്ങളും കാരണം മാധ്യമങ്ങള്‍ സത്യം പറയുന്നില്ല. അനുകൂല വിധികള്‍ വാങ്ങുന്നതിന് ഐഎസ്‌ഐ സ്വന്തം നിലയില്‍ ബഞ്ചുകള്‍ രൂപീകരിക്കുന്നു. ഷരീഫിന്റെയും മകളുടെയും അപ്പീലുകള്‍ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാനായി ബഞ്ച് മാറ്റിവെച്ചിട്ടുണ്ട്. സഹകരിച്ചാല്‍ തനിക്കെതിരെയുള്ള ഒരു പരാമര്‍ശം പിന്‍വലിക്കാമെന്ന് ഐഎസ്‌ഐ തന്നോട് പറഞ്ഞിരുന്നു. അതിലും ഭേദം മരണമാണെന്നും സിദ്ധീഖി വ്യക്തമാക്കി. ഷരീഫിന്റെ പാര്‍ട്ടിയെ അനുകൂലിച്ചം ഐഎസ്‌ഐയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐഎസ്‌ഐക്കെതിരെ മുദ്രാവാക്യങ്ങളുമായി റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ റാലി നടത്തി. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാര്‍ട്ടിയായ പി.എം.എല്‍(എന്‍) പ്രവര്‍ത്തകരാണ് റാലി നടത്തിയത്. സൈന്യത്തിനെതിരെയും ജനം മുദ്രാവാക്യമുയര്‍ത്തി. രാഷ്ട്രഭീകരതക്ക് പിന്നില്‍ സൈന്യമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

Film

ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടൻ

Published

on

48മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2024ലെ മികച്ച ചിത്രം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ്. അപ്പുറം സിനിമയുടെ സംവിധായക ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക.

അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീമും (സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (തിയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.

സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്ര നിരൂപണരംഗത്ത് 50 വര്‍ഷവും എഴുത്തുജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവും ചലച്ചിത്രനിരൂപകനും സംവിധായകനുമായ ശ്രീ വിജയകൃഷ്ണന് സമ്മാനിക്കും.

അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിർമാതാവുമായ സീമ, അഭിനയ ജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

  • മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി -സംവിധാനം-എം.സി ജിതിന്‍
  • മികച്ച സഹനടന്‍: സൈജു കുറുപ്പ് (ഭരതനാട്യം, ദ തേഡ് മര്‍ഡര്‍,സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍), അര്‍ജ്ജുന്‍ അശോകന്‍ (ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി)
  • മികച്ച സഹനടി :ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), ചിന്നു ചാന്ദ്‌നി (ചിത്രം വിശേഷം)
  • അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ജാഫര്‍ ഇടുക്കി (ഒരുമ്പെട്ടവന്‍, ഖല്‍ബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി), ഹരിലാല്‍ (കര്‍ത്താവ് ക്രിയ കര്‍മ്മം, പ്രതിമുഖം), പ്രമോദ് വെളിയനാട് (തിയറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടല്‍)
  • മികച്ച ബാലതാരം : മാസ്റ്റര്‍ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (കലാം സ്റ്റാന്‍ഡേഡ് 5 ബി), ബേബി മെലീസ(കലാം സ്റ്റാന്‍ഡേഡ് 5 ബി)
  • മികച്ച തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറീന്‍ (ഫാമിലി)
  • മികച്ച ഗാനരചയിതാവ് : വാസു അരീക്കോട് (രാമുവിന്റെ മനൈവികള്‍),വിശാല്‍ ജോണ്‍സണ്‍ (പ്രതിമുഖം)
  • മികച്ച സംഗീത സംവിധാനം : രാജേഷ് വിജയ് ( മങ്കമ്മ)
  • മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)
  • മികച്ച പിന്നണി ഗായിക : വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം), ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു)
  • മികച്ച ഛായാഗ്രാഹകന്‍ : ദീപക് ഡി മേനോന്‍ (കൊണ്ടല്‍)
  • മികച്ച ശബ്ദവിഭാഗം :റസൂല്‍ പൂക്കുട്ടി, ലിജോ എന്‍ ജയിംസ്, റോബിന്‍ കുഞ്ഞുകുട്ടി (വടക്കന്‍)
  • മികച്ച കലാസംവിധായകന്‍ : ഗോകുല്‍ ദാസ് (അജയന്റെ രണ്ടാം മോഷണം)
  • മികച്ച ജനപ്രിയ ചിത്രം : അജയന്റെ രണ്ടാം മോഷണം
  • മികച്ച ബാലചിത്രം- കലാം സ്റ്റാന്‍ഡേഡ് 5 ബി, സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍

Continue Reading

kerala

‘സിനിമയിലെ പ്രധാന നടൻ ലഹരി ഉപയോ​ഗിച്ച് സെറ്റിൽ വച്ച് മോശമായി പെരുമാറി’; അനുഭവം വെളിപ്പെടുത്തി വിൻസി

Published

on

ചാനൽ റിയാലിറ്റി ഷോകളിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ, സിനിമയിലെ പ്രധാന നടൻ സെറ്റിൽവെച്ച് ലഹരി ഉപയോ​ഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻസി. തന്റെ ഓഫീസിൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകവെയാണ് നടി ഇക്കാര്യം പറഞ്ഞത്.

വിൻസിയുടെ വാക്കുകൾ ഇങ്ങനെ,’ കുറച്ചു ദിവസങ്ങൾക്കു മുൻപ് ലഹരി വിരുദ്ധ ക്യാമ്പയിൻ മുൻനിർത്തി നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവിൽ ലഹരി ഉപയോ​ഗിക്കുന്നവരുമായി ഞാനിനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ അവയ്ക്കെല്ലാം വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നുമുള്ള തോന്നലിൻമേലാണ് ഈ വീഡിയോ ചെയ്യുന്നത്.’ വിൻസി പറഞ്ഞു.

വിൻസി ഭാഗമായ ഒരു സിനിമയുടെ പ്രധാന താരത്തിൽനിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണമായതെന്ന് താരം പറഞ്ഞു. ആ നടൻ സെറ്റിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും മോശമായ രീതിയിൽ എന്നോടും സഹപ്രവർത്തകയോടും പെരുമാറുകയും ചെയ്തു. ഉദാഹരണമായി വിൻസി ചൂണ്ടിക്കാട്ടിയ സംഭവം ‘ എന്റെ ഡ്രസിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു’.

മറ്റൊരു അനുഭവവും വിൻസി പറയുന്നുണ്ട്. ഷോട്ടിനായി സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഇതേ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പി. പല സിനിമാ സെറ്റിൽ ഇതുപയോ​ഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. ഇത്തരത്തിലുള്ള വ്യക്തികൾക്കൊപ്പം ജോലി ചെയ്യുന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിൻസി പറയുന്നു. തികച്ചും വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുത്ത തീരുമാനമാണ് ലഹരി ഉപയോഗിക്കുന്നതായി അറിവുള്ളവരുമായി അഭിനയിക്കില്ല എന്നത്. അതേസമയം, തന്റെ പ്രസ്താവന നല്ല രീതിയിലെടുത്തവരോട് വിൻസി വീഡിയോയിലൂടെ നന്ദി പറയുന്നുണ്ട്. അതുപോലെ നെഗറ്റീവ് കമന്റ് ഇട്ടവർക്ക് മറുപടിയും കൊടുക്കുന്നുണ്ട്.

നിനക്കെവിടെയാണ് സിനിമ എന്ന് ചോദിക്കുന്നവരോട് ‘സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. സിനിമയില്ലെങ്കിൽ ഞാനില്ല എന്ന് കരുതുന്ന മൈൻഡ്സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാ​ഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനിൽക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങൾ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കിൽ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം’ വിൻസി പറഞ്ഞു. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധിപേരാണ് നടിക്ക് പിന്തുണയുമായി വരുന്നത്.

Continue Reading

india

കര്‍ണാടകയില്‍ മുസ്‌ലിം യുവതിക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേര്‍ അറസ്റ്റില്‍

Published

on

ബെംഗളൂരു: കർണാടകയിൽ മുസ്‌ലിം യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ അറസ്റ്റിൽ. ബെംഗുളൂരുവിന് സമീപം തവരക്കെരെയില്‍ വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്.

യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആൾക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്.

Continue Reading

Trending