Connect with us

kerala

ദേശീയപാത വികസനം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി

മണ്ഡലത്തിലെ ദേശീയപാതാ പ്രശ്‌നങ്ങൾ ഇതിനു മുൻപ് സമദാനി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു

Published

on

ദേശീയപാതാ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നാട്ടുകാർക്കും യാത്രക്കാർക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകൾ പരിഹരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകി.

മണ്ഡലത്തിലെ ദേശീയപാതാ പ്രശ്‌നങ്ങൾ ഇതിനു മുൻപ് സമദാനി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു. പ്രദേശവാസികളനുഭവിക്കുന്ന യാത്രാപരവും ഡ്രൈനേജ് സംബന്ധവുമായ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാകണം. രണ്ടത്താണി, പുതുപൊന്നാനി, തെയ്യങ്ങാട് ജംഗ്ഷൻ, മേലേ കോഴിച്ചെന, കക്കാട്, കഴുത്തല്ലൂർ, ഉറൂബ് നഗർ എന്നിവിടങ്ങളിൽ റോഡിന്റെ മറുവശത്തേക്ക് സഞ്ചരിക്കാൻ കഴിയാത്തതിനാൽ ജനങ്ങൾക്കുള്ള കെടുതിക്ക് പരിഹാരമായി അടിപ്പാതകൾ അനുവദിക്കുകയോ അത് സാധ്യമല്ലെങ്കിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് ഏർപ്പെടുത്തുകയോ ചെയ്യണം.

മദിരശ്ശേരിയിൽ നിലവിലുള്ള റോഡ് ദേശീയപാതാ നിർമ്മാണത്തിന് വേണ്ടി മുറിച്ചുകളഞ്ഞതിനെത്തുടർന്ന് നാട്ടുകാർക്കുണ്ടായിരിക്കുന്ന പ്രയാസത്തിന് പരിഹാരമായി മേൽപാത അനുവദിക്കേണ്ടത് അവിടത്തെ അടിയന്തിരാവശ്യമാണ്. കുറ്റിപ്പുറം മിനി പമ്പയിൽ സർവീസ് റോഡ് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന വിധത്തിൽ ഉണ്ടാക്കിയിട്ടുള്ള പരിഹാരനിർദ്ദേശം നടപ്പിൽ വരുത്തണം. എടരിക്കോട്ടും കക്കാടിനടുത്ത ചെനക്കലും സർവീസ് റോഡ് സംവിധാനിച്ചതിലെ അശാസ്ത്രീയത കാരണം ഉണ്ടായിട്ടുള്ള ഗതാഗതതടസ്സത്തിനും വെന്നിയൂർ, രണ്ടത്താണി തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്നതുകൊണ്ട് പരിസരവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരനടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങൾ ഓരോന്നും വിശദീകരിച്ച് കേട്ട മന്ത്രി ഗഡ്കരി ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവപൂർവ്വം പരിശോധിക്കുമെന്നും ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഉറപ്പു നൽകി.

kerala

ഡിവൈഎഫ്ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്

മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു.

Published

on

ഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്. ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് ലെനിന്‍ പറയുന്നു.

 

Continue Reading

india

സഹായിക്കേണ്ട സമയത്ത് പണം ചോദിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ ശകാരിച്ച് ഹൈക്കോടതി

കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു.

Published

on

രക്ഷപ്രവര്‍ത്തനത്തിനായി കേരളത്തോട് പണം ചോദിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കഴിഞ്ഞ വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ ചാര്‍ജുകള്‍ ഇപ്പോള്‍ ചോദിച്ചതിന് ഹൈകോടതി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി. അതേസമയം കേരളത്തിന് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.

132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിങ് ചാര്‍ജുകളാണ്് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനെയാണ് േൈഹക്കാടതി വിമര്‍ശിച്ചത്.

ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു. കേസ് അടുത്ത ജനുവരി 10 ന് വീണ്ടും പരിഗണിക്കും.

 

Continue Reading

kerala

പഞ്ചായത്ത് വിഭജനം; പരാതി പരിഹാരത്തിന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാത്രിയില്‍ സിപിഎം നേതാക്കളുടെ വീട്ടില്‍

ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

Published

on

ആനക്കയം പഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹിയറിങ്ങ് നടത്തുന്നതിന് ചുമതലപ്പെടുത്തിയ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത രാത്രിയില്‍ സി.പി.എം പന്തല്ലൂര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരോടൊപ്പം കിടങ്ങയത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍വന്നത് മുസ്ലിംലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചോദ്യം ചെയ്തു. ഹിയറിങ്ങുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വന്നതെന്നാണ് സെക്രട്ടറി പറയുന്നത്.

എന്നാല്‍ ഹിയറിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ ഒരു പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളോടൊപ്പം വന്നതെന്തിന് എന്ന ചോദ്യത്തിന് സെക്രട്ടറി ഉത്തരം പറഞ്ഞില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

 

Continue Reading

Trending