Connect with us

News

ദേശിയ ഗെയിംസ്; കളരിപ്പയറ്റ് മത്സരയിനമാക്കണമെന്ന ഹര്‍ജിയില്‍ പി.ടി. ഉഷയ്ക്ക് നോട്ടീസ്

ഡല്‍ഹി ഹൈക്കോടതിയാണ് പി.ടി. ഉഷയ്ക്ക് നോട്ടീസ് അയച്ചത്.

Published

on

ദേശിയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്ന ഹര്‍ജിയില്‍ പി.ടി.ഉഷയ്ക്ക് നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് പി.ടി. ഉഷയ്ക്ക് നോട്ടീസ് അയച്ചത്. കൂടാതെ ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്കും നോട്ടീസ് നല്‍കി. ഹരിയാന സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയക്കുകയായിരുന്നു.

അതേസമയം കളരിപ്പയറ്റ് ഇപ്രാവശ്യം പ്രദര്‍ശന ഇനമാണ്. കഴിഞ്ഞ തവണ ഗോവയില്‍ മത്സര ഇനമായിരുന്നു കളരി. കഴിഞ്ഞതവണ ഗോവയില്‍ 19 സ്വര്‍ണമടക്കം 22 മെഡലാണ് കളരിപ്പയറ്റ് സംഘം നേടിയെടുത്തത്.

എന്നാല്‍ ഇത്തവണ കളരിപ്പയറ്റ് മത്സരയിനമാക്കില്ലെന്ന് ഒളിമ്പിക് അസോസിയേഷന്‍ നിലപാടെടുത്തിരുന്നു.

വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്ന നിബന്ധന പറയുന്നുണ്ടെന്ന് ഐഒഎ വിശദീകരിക്കുന്നു. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ കളരിപ്പയറ്റ് പാലിക്കാത്തിനാല്‍ മത്സരയിനമാക്കാനാകില്ലെന്നാണ് പറയുന്നത്.

 

india

ഹൈദരാബാദില്‍ മസ്ജിദിന് മുന്നില്‍ വാളുകള്‍ വീശിയും ഭീഷണി മുഴക്കുകയും ചെയ്ത് തീവ്ര ഹിന്ദുത്വവാദികള്‍

നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്‌റഫിന് മുന്നിലാണ് സംഭവം.

Published

on

ഹൈദരാബാദിലെ നാചരം മല്ലപൂരിൽ ബുധനാഴ്ച രാത്രി മുസ്‌ലിം പള്ളിക്ക് മുന്നിൽ ഒരു സംഘം യുവാക്കൾ വാളുകളുമായെത്തി മുദ്രാവാക്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായി റിപ്പോർട്ട്. നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്‌റഫിന് മുന്നിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ചാണക്യപുരിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീഡിയോയിൽ, പത്തോ അതിലധികമോ ആളുകൾ മസ്ജിദിന് മുന്നിൽ കാവി പതാകകൾ പിടിച്ച് നിൽക്കുന്നത് കാണാം. അതിൽ രണ്ട് പേരുടെ കൈവശം വാളുകളുമുണ്ട്. ഇവർ ജെ.എസ്.ആർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും.

ഛത്രപതി ശിവജി ജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സംഘം എന്നാണ് റിപ്പോർട്ട്. മസ്ജിദിൽ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൾക്കൂട്ടം മുദ്രാവാക്യവിളിയുമായി എത്തിയത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ യുവാക്കൾ മനഃപൂർവ്വം ശ്രമിക്കുകയാണെന്നും ഇവർക്കെതിരെ കർശന നടപടിയടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.

സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും.
സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് നിരവധിപേർ എത്തിയിട്ടുണ്ട്.

Continue Reading

kerala

വാര്‍ഡ് വിഭജന അട്ടിമറി: ഹിയറിങ് പ്രഹസനം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കണം: മുസ്‌ലിം ലീഗ്‌

നീതിപൂർവ്വകമായ രീതിയിൽ ഹിയറിങ് നടത്തി വാർഡ് വിഭജനം സംബന്ധിച്ച പരാതികളിൽ തീർപ്പ് കൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Published

on

പരാജയഭീതി കാരണം വാർഡ് വിഭജനത്തിൽ അട്ടിമറി നടത്തിയ സർക്കാർ പരാതികൾ തീർപ്പ് കൽപിക്കാനെന്ന പേരിൽ നടത്തിയ ഹിയറിങ് ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രഹസനമാണെന്ന് മലപ്പുറത്ത് ചേർന്ന മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. ആറ് മണിക്കൂറിനുള്ളിൽ 1500ലധികം പരാതികൾ തീർപ്പാക്കി എന്ന് പറയുന്നത് നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള അവഹേളനമാണ്. നീതിപൂർവ്വകമായ രീതിയിൽ ഹിയറിങ് നടത്തി വാർഡ് വിഭജനം സംബന്ധിച്ച പരാതികളിൽ തീർപ്പ് കൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വിശുദ്ധ റമദാനിൽ തീരദേശ റിലീഫ് ഉൾപ്പെടെ മുസ്ലിംലീഗ് പതിവായി നൽകിവരുന്ന ജീവകാരുണ്യ പദ്ധതികൾ സജീവമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. അടുത്ത മാസം ഏഴിന് കോഴിക്കോട്ട് സാമുദായിക സംഘടനകളുടെ യോഗം ചേർന്ന് വഖഫ് ഭേദഗതി ബില്ലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു. കേരളത്തിലെ കലാലയങ്ങളിൽ റാഗിങിന്റെ പേരിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കൽപറ്റയിലെ സിദ്ധാർത്ഥിന്റെ മരണത്തിന് ഒരു വർഷം തികയുന്നതിന് മുമ്പാണ് മനുഷ്യത്വരഹിതമായ റാഗിങ് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. എല്ലാ ക്രൂരതക്കും ഭരണകൂടത്തിന്റെ പരിരക്ഷയും പിന്തുണയും ലഭിക്കുമെന്ന അഹങ്കാരമാണ് എസ്.എഫ്.ഐക്കാരെ ഈ ക്രൂര വിനോദങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. പ്രതികളെ മാതൃകാപരമായി ശിക്ഷിച്ച് രക്ഷിതാക്കളുടെ ഭീതി ഇല്ലാതാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും യോഗം പ്രമേയത്തിലൂടെ ഓർമപ്പെടുത്തി.

മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, നിയമ സഭ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപ നേതാവ് ഡോ. എം.കെ മുനീർ പ്രസംഗിച്ചു. സെക്രട്ടറി പ്രൊഫ. കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നന്ദി പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ടി.എം സലീം, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പി സൈതലവി, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ധീൻ എം.എൽ.എ, സി.പി ചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എം സാദിഖലി,യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം എന്നിവരും സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, പി.കെ അബ്ദുറബ്ബ്, അഡ്വ.കെ.എൻ.എ ഖാദർ, ടി.എ അഹമ്മദ് കബീർ, അഡ്വ. എം. ഉമ്മർ, കെ.ഇ അബ്ദുറഹിമാൻ, എൻ.എ നെല്ലിക്കുന്ന്, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, കളത്തിൽ അബ്ദുള്ള, നാലകത്ത് സൂപ്പി, വി.എം ഉമ്മർ മാസ്റ്റർ, എം.എ സമദ്, പി.അബ്ദുൽ ഹമീദ് എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹിം എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, അഹമദ്കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്്മത്തുള്ള, സുഹറ മമ്പാട്, അഡ്വ. പി കുൽസു, അഡ്വ.നൂർബീന റഷീദ്, പി.എം.എ സമീർ, യു.പോക്കർ, പി.എം അബ്ബാസ് മാസ്റ്റർ പഴേരി, കല്ലട്ര മാഹിൻ ഹാജി, എ. അബ്ദുറഹിമാൻ, അഡ്വ.കരീം ചേലേരി, കെ.ടി സഹദുള്ള, ടി. മുഹമ്മദ്, എം.എ റസാഖ് മാസ്റ്റർ, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, അസീസ് ബഡായിൽ, റഫീഖ് മണിമല, എ.എം നസീർ, അഡ്വ.എച്ച് ബഷീർകുട്ടി, സമദ് മേപ്രത്ത്, അഡ്വ.അൻസലാഹ് മുഹമ്മദ്, വൈ നൗഷാദ്, അഡ്വ.സുൽഫീക്കർ സലാം, ബീമാപള്ളി റഷീദ്, എം. നിസാർ മുഹമ്മദ് സുൽഫി, ഹനീഫ മൂന്നിയൂർ, ഇ.പി ബാബു, അഡ്വ. എ.എ റസാഖ്,ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ അന്തരിച്ച കെ.മുഹമ്മദുണ്ണി ഹാജി, വി.കെ.പി ഹമീദലി, കെ.എസ് മൗലവി, എം. മുഹമ്മദ് മദനി, പി. ഇസ്മായിൽ കോഴിക്കോട്, എം.ബി യൂസുഫ് കാസർക്കോട്, കെ.മുഹമ്മദ് ഈസ, സി.എം റഹ്‌മത്തുള്ള എന്നിവർക്കുവേണ്ടി യോഗത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി.

Continue Reading

kerala

വേണ്ടപ്പെട്ടവര്‍ക്ക്‌ വാരിക്കോരി നല്‍കും; പാവങ്ങള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യട്ടെയെന്ന് പിണറായി സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

Published

on

കേരള സർക്കാരിൻ്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന്‍റെ യാത്രാബത്ത വർധിപ്പിക്കാനാണ് സർക്കാർ നീക്കം. വാർഷിക യാത്രാബത്ത അഞ്ചിൽ നിന്ന് 11.31 ലക്ഷമാക്കി ഇരട്ടിയാക്കാനാണ് പൊതുഭരണവകുപ്പിൽ നീക്കം നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

കെ വി തോമസിന്‍റെ യാത്രാബത്ത ഇരട്ടിയാക്കാൻ പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോകോൾ വിഭാഗമാണ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്. പ്രതിവർഷ യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാനാണ് പുതിയ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് നിർദേശം ഈ മുന്നോട്ടു വച്ചത്. ബജറ്റ് വിഹിതമായി അഞ്ച് ലക്ഷമാണ് നിലവിൽ കെ വി തോമസിന്‍റെ യാത്രാബത്ത. എന്നാൽ, ആറ് ലക്ഷം വരെ ഈ ഇനത്തിൽ കെ വി തോമസിനു ലഭിക്കുന്നുണ്ട്.  ഇത് പോരാതെയാണ് വീണ്ടും ഇരട്ടിയാക്കി ഉയർത്തുവാൻ സർക്കാർ ശ്രമിക്കുന്നത്.

‘സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്നുള്ളതും ശ്രദ്ധേയമാണ്. ആശാവർക്കർമാരും അങ്കണവാടി ഹെൽപ്പർമാരും ഓണറേറിയത്തിനും ആനുകൂല്യത്തിനും വേണ്ടി സർക്കാരിനോട് കേണപേക്ഷിച്ച് ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിക്കുമ്പോഴാണ് ഇഷ്ടക്കാർക്ക് തോന്നുംപോലെ സർക്കാർ വാരിക്കോരി ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത്. ആശാവർക്കർമാരുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് ഇന്ന് കടന്നിരിക്കുകയാണ്. തലസ്ഥാനത്ത് ആശാവർക്കർമാരുടെ മഹാസംഗമം നടക്കുമ്പോള്‍ മന്ത്രിസഭയ്ക്കു പ്രിയപ്പെട്ടവർക്ക് വാരിക്കോരി ചെലവാക്കാന്‍ സർക്കാർ ഖജനാവില്‍ കാശ് ഉണ്ടെന്ന് വ്യക്തം.

Continue Reading

Trending