Connect with us

More

നോട്ട് നിരോധനം: രാജ്യവ്യാപക ബന്ദ് വരുന്നു

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധന നീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി ബന്ദിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. 500,1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി സമസ്ത മേഖലയേയും പ്രതിസന്ധിയിലാക്കിയതായി പ്രതിപക്ഷം വ്യക്തമാക്കുന്നു. ഡിസംബര്‍ ആദ്യ വാരത്തില്‍ ബന്ദ് സംഘടിപ്പിക്കാനണ് ആലോചിക്കുന്നത്. ഡിസംബര്‍ മാസത്തെ ശമ്പളം ലഭിച്ചതിനുശേഷമായിരിക്കും ബന്ദടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കള്ളപ്പണവും കള്ളനോട്ടും തടയാനാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്നാണ് മോദി വ്യക്തമാക്കുന്നത്. എന്നാല്‍ ദുരിതം സാധാരണക്കാര്‍ക്കാണെന്നും അവരാണ് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്ക് മുന്നിലും വരിനില്‍ക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. ഇത്തരം തലതിരിഞ്ഞ പരിഷ്‌കരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് വരുത്തിവെക്കുന്നത്. നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മമത ബാനര്‍ജിയും അരവിന്ദ് കെജരിവാളും രംഗത്ത് എത്തിയിരുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസും നോട്ട് നിരോധന നീക്കത്തെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതു സംബന്ധിച്ച് നിരവധി തവണ സഭകള്‍ തടസപ്പെട്ടിരുന്നു. നോട്ട് നിരോധനം ഫലപ്രദമായല്ല നടപ്പിലാക്കിയതെന്ന് സര്‍ക്കാറിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്. അതേസമയം വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടി മോദി രംഗത്ത് എത്തിയിട്ടുണ്ട്. ജനങ്ങളുടെ ദുരിതം തീരുന്നില്ല എന്ന് മനസിലാക്കിയാണ് മോദി തന്നെ രംഗത്ത് എത്തിയതെന്ന് വിലയിരുത്തുന്നു. ഇത് ഫലപ്രദമായി മുതലെടുക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

kerala

കെഎസ്ആർടിസി ബസിലെ 25% സീറ്റുകൾ സ്ത്രീകൾക്ക് തന്നെ;ആളില്ലെങ്കിൽ മാത്രം പുരുഷൻമാർക്ക് ഇരിക്കാം

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല

Published

on

കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ.

സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌.

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

Continue Reading

GULF

വിസ്താര വിട വാങ്ങി; അബുദാബിയിലേക്ക് വന്നത് വിസ്താര തിരിച്ചുപോയത് എയര്‍ ഇന്ത്യ

വിസ്താരയുടെ അവസാന യാത്രാ വിമാനത്തില്‍ ഒന്നാണ് അബുദാബിയിലെത്തിയത്

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ വിസ്താര വിടവാങ്ങി. ഒമ്പത് വര്‍ഷക്കാലം ആകാ ശ യാത്രയില്‍ അനേകങ്ങള്‍ക്ക് മികച്ച സേവനം നല്‍കിയ വിസ്താര 11ന് അര്‍ധരാത്രിയാണ് അവസാന യാത്ര നടത്തിയത്. മുംബൈയില്‍നിന്നും 11ന് തിങ്കളാഴ്ച രാത്രി 11.15ന് അബുദാബിയിലെത്തിയ വിസ്താര എയര്‍വേസ് യുകെ 255 പുലര്‍ച്ചെ 12.15ന് എഐ 2256 എന്ന കോഡില്‍ എയര്‍ ഇന്ത്യയായാണ് മുംബൈയി ലേക്ക് മടങ്ങിയത്. വിസ്താരയുടെ അവസാന യാത്രാ വിമാനത്തില്‍ ഒന്നാണ് അബുദാബിയിലെത്തിയത്. അബുദാബിയിലേക്കുള്ള യാത്രയില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
എയര്‍ഇന്ത്യ-വിസ്താര ലയനം പൂര്‍ത്തിയായതോടെയാണ് വിസ്താര വിസ്മൃതിയലേക്കാണ്ടത്.
ഈ മാസം 12നോ അതിനുശേഷമോ വിസ്താരയില്‍ ടിക്കറ്റെടുത്തവര്‍ക്ക് എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിന് സൗകര്യമേര്‍പ്പെടത്തിയിട്ടുണ്ട്. വിസ്താരയുടെ എല്ലാ വിമാനങ്ങളും ഇനി എയര്‍ഇന്ത്യയാണ് പ്രവര്‍ ത്തിപ്പിക്കുക. ഈ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള ബുക്കിംഗുകള്‍ ഇതിനകം മാറ്റിയി ട്ടുണ്ട്. വിസ്താരയും എയര്‍ ഇന്ത്യയും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ പിന്തുണയും സ്ഥിരമായ ആശയ വിനിമയവും സൗകര്യവും ഉറപ്പാക്കും. ലയനവും അനുബന്ധ സര്‍വ്വീസുകളും സുഗമവും തടസ്സ രഹിതവുമാണെന്ന് വിസ്താരയും എയര്‍ ഇന്ത്യയും വ്യക്തമാക്കി.
2015 ജനുവരി 9നാണ് സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വിസ്താര എയര്‍വേയ്‌സ് ഇന്ത്യയിലേക്ക് കടന്നുവന്നത്. 53 എയര്‍ബസ് എ320നിയോ, 10 എയര്‍ബസ് എ321നിയോ, ഏഴ് ബോയിംഗ് 787, ഒമ്പത് ഡ്രീംലൈ നര്‍ എന്നിവയുള്‍പ്പെടെ 70 വിമാനങ്ങളാണ് കഴിഞ്ഞ ദിവസംവരെ വിസ്താരക്കുണ്ടായിരുന്നത്. ലയനം പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1% ഓഹരിയുണ്ടാകും.  നേരത്തെ യുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ വിസ്താരയുടെ ക്രൂ, എയര്‍ക്രാഫ്റ്റ്, എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫി ക്കറ്റ് എന്നിവ റ്റാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് കൈമാറി. നിലവിലെ വിമാനങ്ങള്‍, ഷെഡ്യൂ ള്‍, ഓപ്പറേറ്റിംഗ് ക്രൂ എന്നിവയ്ക്ക് 2025 ആദ്യം വരെ മാറ്റമുണ്ടാകില്ല. ലയനത്തോടെ റ്റാറ്റഗ്രൂപ്പിനുകീഴില്‍ എയര്‍ഇന്ത്യക്ക് 218 വിമാനങ്ങള്‍ സ്വന്തമായുണ്ടാകും.
2013ല്‍ സ്ഥാപിതമായ വിസ്താര 2015ലാണ് ഇന്ത്യയിലെത്തുന്നത്. 2024 ആയപ്പോഴേക്കും വിസ്താര ഇന്ത്യയുടെതായിമാറുകയായിരുന്നു. അതേസമയം എയര്‍ഇന്ത്യയില്‍ 25.1ശതമാനം ഓഹരി വിസ്താരയുടെ യഥാര്‍ത്ഥ ഉടമ സിങ്കപ്പൂര്‍ കമ്പനിയും സ്വന്തമാക്കിയിരിക്കുകയാണ്. 69 വര്‍ഷങ്ങള്‍ക്കുമുമ്പ് റ്റാറ്റ കുടുംബത്തില്‍ പിറന്ന എയര്‍ ഇന്ത്യയെ ഇന്ത്യാ ഗവണ്മെന്റില്‍നിന്നും വിലക്കുവാങ്ങി 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പിലേക്ക് തിരികെ കൊണ്ടുവന്നു.

Continue Reading

Trending