ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും കേരളത്തില്‍ നടത്തുന്ന സമരം ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സ്ത്രീയുടെ ഉള്‍ക്കരുത്തിന്റെ പ്രതിഫലനമാണെന്ന് ജെബി മേത്തര്‍ എംപി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുകയായിരുന്നു അവര്‍.
27,000 ത്തോളം വരുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ കുറെ അധികം ദിവസങ്ങളായി സമരത്തിലാണ്. അര്‍ഹിക്കുന വേതനവും ഓണറേറിയവും നല്‍കാതെ ആശാവര്‍ക്കര്‍മാരെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തള്ളി വിടുകയാണെന്ന് ജെബി മേത്തര്‍ ആരോപിച്ചു. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ നിരന്തരം അവഗണിക്കപ്പെടുകയാണ്. അവരുടെ നിലവിലെ വേതനം കൊണ്ട് ഒരു കുടുംബത്തിലെ ദൈനംദിന ചെലവുകള്‍ നടത്തുവാന്‍ പര്യാപ്തമല്ല. പൊതുജനാരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതില്‍ ആശാവര്‍ക്കര്‍മാര്‍ പുലര്‍ത്തുന്ന ശ്രദ്ധയും സേവനമനോഭാവവും ശ്ലാഘനീയമാണ്. ആശാവര്‍ക്കര്‍മാരുടെത് പാര്‍ട്ട് ടൈം ജോലിയല്ല മറിച്ച് മുഴുവന്‍ സമയ ജോലിയാണ്.
തുച്ഛമായ തുക കൈപ്പറ്റി സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളോ പെന്‍ഷനോ ലഭിക്കാതെ ദിവസം 12 മണിക്കൂറില്‍ അധികം ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ മനുഷ്യാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ് നടക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഫണ്ട് ലഭ്യമാക്കുന്നതിനെ ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. വേതന വര്‍ദ്ധനവ് സംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരം ആണെങ്കിലും അത് കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. ആശാവര്‍ക്കര്‍മാരുടെ നിയമനം ക്രമപ്പെടുത്തി അവരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കുക, അവര്‍ക്ക് മാസ ശമ്പളം 21000 ആക്കി നിജപ്പെടുത്തുക, 5 ലക്ഷം രൂപ റിട്ടയര്‍മെന്റ് ആനുകൂല്യമായി നല്‍കുക, മറ്റ് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ രാജ്യസഭയില്‍ ഉന്നയിച്ചു.
66000 അധികം വരുന്ന അങ്കണവാടി ജീവനക്കാരുടെ കാര്യവും വ്യത്യസ്തമല്ല. കഴിഞ്ഞ എട്ടു വര്‍ഷമായി അവരുടെ വേതനത്തില്‍ യാതൊരു വര്‍ദ്ധനയും ഉണ്ടായിട്ടില്ല. അംഗണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന കേവലം 12,500 രൂപയും ഹെല്‍പ്പര്‍മാരുടെത് 8,700 രൂപയുമാണ്. എന്നാല്‍ ഈ കിട്ടുന്ന തുച്ഛമായ തുകയി ല്‍ നിന്ന് സെന്ററുകളുടെ നടത്തിപ്പിനും ചെലവഴിച്ചിട്ട് ചെറിയൊരു തുകയാണ് കുടുംബം പോറ്റുവാന്‍ ബാക്കിയുളളത്. സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ, അടിയന്തിര മായി പരിഹരിക്കപ്പെടേണ്ട ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടുന്നതിനായി മാര്‍ച്ച് 17 മുതല്‍ രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ എട്ട് വര്‍ഷക്കാലത്തിനിടയില്‍ വേതനത്തിലോ, മറ്റാനുകൂല്യങ്ങളിലോ എടുത്തുപറയാവുന്ന വര്‍ദ്ധനവ് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ജോലി ഭാരമാണെങ്കില്‍ താങ്ങാനാകത്തവിധം വര്ദ്ധി ച്ചിരിക്കുന്നു. മുമ്പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ പോലും ഇക്കാലത്തിനിടയില്‍ നിര്ത്തനലാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അങ്കണവാടി ജീവനക്കാരെ സര്ക്കാ ര്‍ ജീവനക്കാരായി പരിഗണിക്കുക, അവരുടെ മിനിമം വേതനം 21000 രൂപയായി വര്ദ്ധിപ്പിക്കുക. റിട്ടയര്‌മെിന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കി വര്ദ്ധി പ്പിക്കുകയും ഭീമമായ പെന്ഷ്ന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുകയും ചെയ്യുക.
മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ കേരളമൊട്ടാകെ സഞ്ചരിച്ചു കൊണ്ടുള്ള മഹിളാസാഹസ് കേരള യാത്രയ്ക്കിടെ ഒട്ടനവധി ആശാവര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും സങ്കടങ്ങള്‍ ദിവസേന കേള്‍ക്കാന്‍ ഇട വരികയാണെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ചിറ്റമ്മ നയത്തിന്റെ പ്രത്യക്ഷ ഉദാഹരണം ആണെന്ന് അവര്‍ പറഞ്ഞു. കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതിന് 150 ഏക്കറോളം സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറേറ്റിന് കൈമാറിയതാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചിട്ടും കേരളത്തിന് അനുവദിക്കാത്ത കേന്ദ്രത്തിന്റെ വിവേചന നയം അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ?562.4 കോടി വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമുകളും, 1,114 ആശുപത്രികള്‍ പുറത്താക്കപ്പെട്ടതും 1.2 ലക്ഷം കോടി കുടിശ്ശികയും വലിയ വീഴ്ചയാണെന്ന് അവര്‍ ആരോപിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ 18% ശതമാനം GST ഒഴിവാക്കണം . മരുന്നുകളുടെ നിലവാര കുറവ് രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും എംപി കുറ്റപ്പെടുത്തി.