Connect with us

News

രണ്ട് കൂറ്റന്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ അടുത്തുകൂടെ കടന്നുപോയതായി നാസ

ഈ സംഭവം ഭൂമിക്ക് യാതൊരു ഭീഷണിയും ഉണ്ടാക്കിയിട്ടില്ല.

Published

on

2024 XY5, 2024 XB6 എന്ന രണ്ട് കൂറ്റന്‍ ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിയുടെ അടുത്തുകൂടെ കടന്നുപോയതായി നാസ. എന്നാല്‍ ഈ സംഭവം ഭൂമിക്ക് യാതൊരു ഭീഷണിയും ഉണ്ടാക്കിയിട്ടില്ല.

2024 XY5 എന്ന ഛിന്നഗ്രഹം മണിക്കൂറില്‍ 10,805 മൈല്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ട് ഭൂമിയില്‍ നിന്ന് ഏകദേശം 2,180,000 മൈല്‍ അകലെ വച്ച് കടന്നുപോയതായും 56 അടി വ്യാസമുള്ള 2024 XB6 എന്ന ഛിന്നഗ്രഹം മണിക്കൂറില്‍ 14,780 മൈല്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ട് ഭൂമിയില്‍ നിന്ന് ഏകദേശം 4,150,000 മൈല്‍ അകലെ കൂടിയാണ് കടന്നുപോയതായും റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഏകദേശം 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ആദ്യകാല സൗരയൂഥത്തിന്റെ അവശിഷ്ടങ്ങളാണ്. ഇവയെ പഠിക്കുന്നത് ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നു.

ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ (NEOs) നിരീക്ഷിക്കാന്‍ നാസ നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഛിന്നഗ്രഹ പാതകള്‍ കൃത്യമായി കണക്കാക്കുന്നു. OSIRIS-REx, Hayabusa2 തുടങ്ങിയ ദൗത്യങ്ങള്‍ ഛിന്നഗ്രഹ സാമ്പിളുകള്‍ പോലും ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നു. ഇത് നമ്മുടെ ഗ്രഹത്തിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങളും നല്‍കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവാക്കളെ യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നത് നേട്ടമല്ല, ലജ്ജാകരമാണ്; യോഗിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി

ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പാര്‍ലന്റെിലെത്തിയ പ്രിയങ്ക ഗാന്ധിയെ യോഗി പരിഹസിച്ചിരുന്നു.

Published

on

ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പാര്‍ലന്റെിലെത്തിയ പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിഹസിച്ചിരുന്നു. ഇപ്പോള്‍ യോഗിക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. യുവാക്കളെ തൊഴിലിനായി യുദ്ധ ഭൂമിയിലേക്ക് വലിച്ചെറിയുന്നത് വിജയമല്ലെന്നും നാണക്കേടാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

യു.പി യുവാക്കളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുമ്പോള്‍, കോണ്‍ഗ്രസ് ബാഗുമായി നടക്കുകയാണെന്നായിരുന്നു യോഗി പരിഹാസിച്ചത്. യു.പി നിയമസഭയിലാണ് യോഗിയുടെ പരാമര്‍ശം.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ആഗോള അടയാളമായ തണ്ണിമത്തന്‍ ആലേഖനം ചെയ്ത, ഫലസ്തീന്‍ എന്ന് എഴുതുകയും ചെയ്ത ബാഗുമായാണ് പ്രിയങ്ക തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയത്.

‘സംസ്ഥാനത്തെ തൊഴിലില്ലായ്മയെ കുറിച്ച് യു.പി സര്‍ക്കാര്‍ ബോധവാന്മാരല്ല, ആ യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും വേദന അവര്‍ മനസ്സിലാക്കുന്നില്ല’ -പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. ഇസ്രായേലിലേക്ക് ജോലിക്കു പോകുന്ന യുവാക്കള്‍ ജീവന്‍ രക്ഷിക്കാനായി ബങ്കറുകളില്‍ കഴിയുന്നതും കമ്പനികള്‍ അവരെ ചൂഷണം ചെയ്യുന്നതും പ്രിയങ്ക ദാന്ധി പറഞ്ഞു. ‘യുവാക്കളുടെ കുടുംബങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത്. നിങ്ങളെ കൊണ്ട് കഴിയാത്തതിനാല്‍ ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കള്‍ തൊഴിലിനായി ജീവന്‍ വരെ പണയപ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നു. നമ്മുടെ യുവാക്കളെ തൊഴിലിനായി യുദ്ധ മേഖലയിലേക്ക് വലിച്ചെറിയുന്നത് നേട്ടമല്ല, മറിച്ച് ലജ്ജാകരമാണ്’ -പ്രിയങ്ക കുറിച്ചു.

 

 

 

 

Continue Reading

kerala

വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് ആള്‍ക്കൂട്ട ആക്രമണം

കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു.

Published

on

മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു.

സ്‌കൂട്ടര്‍ നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. വാഹനം പെട്ടെന്ന് നിര്‍ത്തിയത് ശരിയല്ലെന്നും പറഞ്ഞ് മട
ങ്ങിയ യുവാവിനെ അതിവേഗതയില്‍ വന്ന് വാഹനം തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു.

സംഘത്തെയും വിളിച്ചു വരുത്തി ആള്‍ക്കൂട്ട മര്‍ദനമാണ് ഉണ്ടായത്. ഒന്നര മണിക്കൂറോളം റോഡരികില്‍ ഷംസുദീന്‍ ചോര വാര്‍ന്ന് കിടക്കുകയായിരുന്നു. വഴിയിലൂടെ പോയവര്‍ മദ്യപിച്ച് കിടക്കുകയാണോ എന്ന നിലയിലാണ് കൈകാര്യം ചെയ്തതെന്നും ഷംസുദ്ദീന്‍ പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

 

Continue Reading

kerala

ചങ്ങനാശ്ശേരിയില്‍ ജനശതാബ്ദി എക്‌സ്പ്രസിന് താല്‍ക്കാലിക സ്റ്റോപ്

മന്നം ജയന്തിയോടനുബന്ധിച്ചാണ് താല്‍ക്കാലിക സ്‌റ്റോപിന് അനുമതി നല്‍കിയത്

Published

on

ചങ്ങനാശ്ശേരി: കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. മന്നം ജയന്തിയോടനുബന്ധിച്ചാണ് താല്‍ക്കാലിക സ്‌റ്റോപിന് അനുമതി നല്‍കിയത്.

ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending