india
നരേന്ദ്ര മോദി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; കോണ്‍ഗ്രസ് എം.പി ജയറാം രമേശ്
ഇന്ത്യയിലെ ദരിദ്രരായ കോടിക്കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പദ്ധതി

നരേന്ദ്ര മോദി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് എം.പി ജയറാം രമേശ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വര്‍ധിപ്പിക്കണം, പ്രവൃത്തിദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം, കേന്ദ്ര ബജറ്റില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനത്തിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ദരിദ്രരായ കോടിക്കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പദ്ധതി. 2015ല്‍ പാര്‍ലമെന്റിന്റെ വേദിയില്‍ വച്ച് എം.ജി.എന്‍.ആര്.ഇ.ജി.എയെ പരിഹസിച്ചതാണ് പ്രധാനമന്ത്രി മോദിയുടെ അശ്രദ്ധമായ മനോഭാവത്തിന്റെയും ഹ്രസ്വദൃഷ്ടിയുടെയും ആദ്യ സൂചനകളില്‍ ഒന്നെന്ന് രമേശ് പ്രസ്താവിച്ചു.
2025 ജനുവരി വരെ ഈ പ്രോഗ്രാമിന് കീഴില്‍ നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിനിടയിലും 9.31കോടി സജീവ തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ഈ തൊഴിലാളികളില്‍ 75 ശതമാനത്തോളം സ്ത്രീകളാണ്. ഈ യാഥാര്‍ത്ഥ്യം ഉണ്ടായിരുന്നിട്ടും അവരുടെ ദുരവസ്ഥയോട് സര്‍ക്കാര്‍ നിസ്സംഗ നയം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2024-25ല്‍ തൊഴിലുറപ്പു വിഹിതം 0.26 ശതമാനമായി കുറച്ചുവെന്നും ജി.ഡി.പിയുടെ 1.7ശതമാനം എങ്കിലും ഈ പ്രോഗ്രാമിലേക്ക് നീക്കിവെക്കണമെന്ന് ലോകബാങ്ക് ശിപാര്‍ശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019-20 നും 2023-24 നും ഇടയില്‍ ഏകദേശം 4 കോടി തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കുകയും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1.2 കോടി തൊഴില്‍ കാര്‍ഡുകള്‍ മാത്രം ചേര്‍ക്കുകയുമാണ് ചെയ്തത്. ഒരോ സംസ്ഥാനത്ത് നിന്നുള്ള കണക്കുകളും സൂചിപ്പിക്കുന്നത് 15ശതമാനം ഇല്ലാതാക്കലുകളും തെറ്റായിരുന്നു എന്നാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 1ന്, എല്ലാ വേതന വിതരണവും ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സിസ്റ്റം വഴിയായിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. എന്നാല്‍, 27 ശതമാനം തൊഴിലാളികള്‍ എ.പി.ബി.എസ് പ്രകാരം വേതനത്തിന് യോഗ്യരല്ല. അവരുടെ ജോലിയുടെ ആവശ്യം രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ ജോലി ചെയ്തിട്ടും പലര്‍ക്കും കൂലി നഷ്ടപ്പെടുന്നു.
തൊഴിലാളികള്‍ക്ക് ഹാജര്‍ രേഖപ്പെടുത്താന്‍ നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റം ആവശ്യമാണ്. എന്നിരുന്നാലും, ആപ്പിലെ തകരാറുകളും സ്മാര്‍ട്ട്ഫോണുകളിലേക്കുള്ള പരിമിതമായ ആക്സസും ക്രമരഹിതമായ കണക്റ്റിവിറ്റിയും കാരണം രജിസ്റ്റര്‍ ചെയ്യാത്ത ഹാജര്‍, രേഖപ്പെടുത്താത്ത ജോലി, കാലതാമസം നേരിടുന്ന വേതനം എന്നിവ വ്യാപകമാണ്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാജ്യത്തുടനീളമുള്ള തൊഴിലുറപ്പു പ്രവര്‍ത്തകര്‍ ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചു. എട്ടു മാസങ്ങള്‍ക്ക് ശേഷവും ഇതേ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം എഴുതി. ദേശീയ മിനിമം വേതനമായി പ്രതിദിനം 400 രൂപ എന്ന ലക്ഷ്യത്തോടെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പു വേതന വര്‍ധന നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
india
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്.

ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കി എഴുതിയതാണിത്. കന്നഡയില്‍ എഴുതിയ കഥ ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഇവര്‍ മാധ്യമപ്രവര്‍ത്തകയാണ്. സമ്മാനതുകയായി അരലക്ഷം പൗണ്ട് ഏകദേശം 53 ലക്ഷം രൂപയാണ് ലഭിച്ചത്.
1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി തീര്‍ത്ത കഥകളാണ് ‘ഹാര്‍ട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളും നേര്‍സാക്ഷ്യമാണ് കഥയില്‍ കാണാനാവുക.
മറ്റു ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യമാര്‍ന്ന ഒരു ലോകം നമ്മുക്ക് ഉണ്ടെന്നും നിരവധി ശബ്ദങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു.
india
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍.

ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും കണ്ടെത്തല്‍.
പാക് എംബസി ഉദ്യോഗസ്ഥന് ഡാനിഷുമായി ബന്ധം ഉണ്ടായിരുന്നതായും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യോതിയുടെ 3 മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്സ് ആപ്പില്‍ നടത്തിയ രഹസ്യ സംഭാഷണങ്ങള്‍ കണ്ടെത്തി.
കൂടാതെ, യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദുബായില്‍ നിന്നും പണം വന്നതായും കണ്ടെത്തി. നാല് ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരുകയാണ്. പാകിസ്താന് ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായ വിവരവും പുറത്തുവരുന്നു.
തനിക്ക് ഖേദമില്ലെന്നും താന്‍ തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ചെയ്തത് ന്യായമാണെന്നാണ് താന്‍ കരുതുന്നതെന്നും യുവതി ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
india
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
അഖിലേന്ത്യ മുസ്ലിം
പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ തെലങ്കാനയിലെ വാറങ്കലില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഖഫ് നിയമമായ വഖഫ് ഭേദഗതി നിയമം 2025 ന് എതിരെ തെലങ്കാനയിലെ വാറങ്കലില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം നടന്നു.
ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി) ആഭിമുഖ്യത്തില്‍ വാറങ്കലിലെ ഇസ്ലാമിയ കോളജ് ഗ്രൗണ്ടിലാണ് ‘സേവ് വഖഫ്, ഭരണഘടന സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എഐഎംപിഎല്‍ബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനിയുടെ അധ്യക്ഷതയില്‍ നടന്ന പ്രകടനത്തില്‍ പതിനായിരത്തിലധികം പ്രതിഷേധക്കാര്‍ പങ്കെടുത്തു.
തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ, മുന്‍ എംഎല്‍സി കൊണ്ടാ മുരളീധര്‍ റാവു, ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്‍ ഒവൈസി, ആര്‍ജെഡി എംപി മനോജ് ഝാ, ആസാദ് സമാജ് പാര്‍ട്ടി-കാന്‍ഷിറാം തലവനും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്, എംഎല്‍എ നൈനി രാജേന്ദര്‍ റെഡ്ഡി എന്നിവര്‍ അതിഥികളായിരുന്നു.
‘… ഈ നിയമം (വഖഫ് നിയമം) ഉണ്ടാക്കിയത് മുസ്ലീങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല. മുസ്ലീം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. വഖഫ് ബോര്‍ഡിന് ഇത് ഒരു തരത്തിലും പ്രയോജനം ചെയ്യില്ല,’ ഒവൈസി എംപി പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട ചരിത്രപരമായ വഖഫ് സ്വത്തുക്കളുടെ രേഖകള്‍ മുസ്ലീങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കും? സംഖ്യാ ശക്തിയുടെ ദുരുപയോഗം പ്രതിഫലിപ്പിക്കുന്ന വിവാദപരമായ ഒരു കറുത്ത നിയമം സര്‍ക്കാര്‍ നടപ്പിലാക്കി.’
മുസ്ലിം നേതാക്കളായ മൗലാന മുഹമ്മദ് അഹ്സന് അല്‍ ഹമൂമി നിസാമി ക്വദ്രി, ഡോ. മുഹമ്മദ് ഖാലിദ് മുബാഷിര്‍-ഉസ്-സഫര്‍, മൗലാന മുഹമ്മദ് ഷഫീഖ് അസ്ലം, മൗലാന ഹൈദര്‍ അനിസാര് ഹുസൈന്, മൗലാന മുഹമ്മദ് ബാ നയീം, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി ആബിദീന്‍ ഖാസ്മി മദനി, മുഹമ്മദ് സാദിഖ് അഹമ്മദ്, ഡോ.തല്‍ഹ മന്നാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
Cricket3 days ago
ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍