Connect with us

india

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് വ്യോമസേന

പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ ഫ്‌ളൈറ്റ് റിട്ടേണ്‍സ് വിവരങ്ങള്‍ നല്‍കണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശത്തിനെതിരെയാണ് വ്യോമസേന കോടതിയെ സമീപിച്ചത്

Published

on

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ഇന്ത്യന്‍ വ്യോമസേന ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ ഫ്‌ളൈറ്റ് റിട്ടേണ്‍സ് വിവരങ്ങള്‍ നല്‍കണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശത്തിനെതിരെയാണ് വ്യോമസേന കോടതിയെ സമീപിച്ചത്.

വിദേശത്തു പ്രധാനമന്ത്രിയെ അനുഗമിക്കുന്ന പ്രത്യേക സുരക്ഷാസംഘത്തിന്റെ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇതു പരസ്യപ്പെടുത്തിയാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും വ്യോമസേന ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും നരേന്ദ്ര മോദിയുടെയും വിദേശയാത്രയിലെ സ്‌പെഷല്‍
എസ്ആര്‍എഫ്-11 സര്‍ട്ടിഫൈഡ് പകര്‍പ്പുകള്‍ ആവശ്യപ്പെട്ടാണു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ഏതു തരത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന എസ്ആര്‍എഫിലുണ്ടെന്നും പരസ്യപ്പെടുത്താനാവില്ലെന്നും വ്യോമസേന വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു

എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി.

Published

on

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്വകാര്യ ലാബിലെ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബിലേക്ക് അയച്ചിരുന്നു. നിലവില്‍ കുട്ടി ഹിമന്തനഗറിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.

ജനുവരി ആറാം തീയതിയാണ് ഗുജറാത്തില്‍ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമ എന്നിവയായിരുന്നു രോഗിയില്‍ ആദ്യം കണ്ട ലക്ഷണങ്ങള്‍. തുടര്‍ന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയില്‍ നിന്ന് മടങ്ങി.

എന്നാല്‍ വ്യാഴാഴ്ച 80 വയസുള്ള ഒരാള്‍ക്കും കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആസ്തമ അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Continue Reading

Cricket

‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ

Published

on

ചെന്നൈ:ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെ വിദ്യാര്‍ത്ഥികളോടാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്. ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

ഒരിക്കലും ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. ആരെങ്കിലും എന്നോട് നിനക്ക് ക്യാപ്റ്റനാവാനുള്ള കഴിവില്ലെന്ന് പറ‍ഞ്ഞാല്‍ ഞാനതിന് വേണ്ടി ശ്രമിക്കുമായിരുന്നു. എന്നാല്‍ എന്നെ ക്യാപ്റ്റനാക്കാം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കതിലുള്ള താല്‍പര്യം നഷ്ടമാകും. എഞ്ചിനീയറിംഗ് പശ്ചാത്തലമാണ് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തനിക്ക് പ്രചോദമായതെന്നും അശ്വിന്‍ പറഞ്ഞു.

Continue Reading

india

സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്‌റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്

Published

on

ലഖ്‌നൗ: സംഭല്‍ ഷാഹി മസ്ജിദുമായി ബന്ധപ്പട്ട കീഴ്‌ക്കോടതിയുടെ സര്‍വേ അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഫെബ്രുവരി 25 വരെയാണ് നടപടികള്‍ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

2024 നവംബര്‍ 19ന് ഹിന്ദു സംഘടനകളുടെ ഹരജിയില്‍ സംഭല്‍ സിവില്‍ കോടതിയാണ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച മസ്ജിദ് യഥാര്‍ഥത്തില്‍ ഹരിഹര്‍ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. സംഭല്‍ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേയും നടത്തിയിരുന്നു.

രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷന്‍ നവംബര്‍ 24ന് രണ്ടാംഘട്ട സര്‍വേക്കായി മസ്ജിദില്‍ എത്തിയത് സംഘര്‍ശത്തിലേക്ക് എത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധിപേര്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞ 54 പേരെ അറസ്റ്റ് ചെയ്‌തെന്നും 91 പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ യുപി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

അതിനിടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പുതിയ ഹരജികള്‍ ഇനി പരിഗണിക്കരുതെന്ന് ഡിസംബര്‍ 12ന് 1991ലെ ആരാധനാലയ സംരക്ഷണനിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സമര്‍പ്പിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവില്‍ പരിഗണനയിലുള്ള ഹരജികളില്‍ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുകയോ സര്‍വേക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

സുപ്രിംകോടതി ഉത്തരവ് സംഭലിനും ബാധകമാണ്. സംഭല്‍ മസ്ജിദില്‍ സര്‍വേ നടത്തിയ അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ജസ്റ്റിസ് രഞ്ജന്‍ അഗര്‍വാള്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും പ്രതികരണം തേടുകയും ചെയ്തു.

Continue Reading

Trending