Connect with us

GULF

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒമാന്‍ ചാപ്റ്റര്‍ ‘മഹര്‍ജാന്‍’

നമ്മള്‍ ചാവക്കാട്ടുകാര്‍ കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു

Published

on

മസ്‌ക്കറ്റ്: ചാവക്കാട് പ്രദേശത്തുകാരുടെ കൂട്ടായ്മയായ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ കൂട്ടായ്മ ഒമാന്‍ ചാപ്റ്റര്‍ ”മഹര്‍ജാന്‍ ചാവക്കാട് 2023” എന്ന പേരില്‍ ഈദ്, വിഷു, ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു.

പ്രസിഡന്റ് വി.സി സുബ്രഹ്‌മണ്യന്റെ അദ്ധ്യക്ഷതയില്‍ ബര്‍ക്ക ഹല്‍ബാന്‍
അല്‍നയിം ഫാമില്‍ നടന്ന പരിപാടി രക്ഷാധികാരി മുഹമ്മദുണ്ണി (അല്‍നമാനി കാര്‍ഗോ) ഉദ്ഘാടനം ചെയ്തു.

നമ്മള്‍ ചാവക്കാട്ടുകാര്‍ കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തിച്ചൂര്‍ സുരേന്ദ്രന്‍ ആശാനും, മനോഹരന്‍ ഗുരുവായൂരും സംഘവും ഒരുക്കിയ പഞ്ചവാദ്യം, ശിങ്കാരിമേളം തുടങ്ങിയ കലാപരിപാടികള്‍ ആഘോഷത്തിനുമാറ്റുകൂട്ടി.

സുബിന്‍ സുധാകരന്‍, മീഡിയ കോഓഡിനേറ്റര്‍ മുഹമ്മദ് യാസീന്‍ ഒരുമനയൂര്‍, അബ്ദുല്‍ അസീസ്, ഷാജിവന്‍, മനോജ് നെരിയബിള്ളി, ഇല്ല്യാസ് ബാവു, നസീര്‍ ഒരുമനയൂര്‍, ബാബു തെക്കന്‍, മന്‍സൂര്‍ അക്ബര്‍, രാജീവ് റ്റി.ടി, സനോജ്, ശിഹാബുദ്ദീന്‍ അഹമ്മദ്, ഫൈസല്‍ വലിയകത്ത്, ഫാരിസ് ഹംസ, സോപാനം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സെക്രട്ടറി അബ്ദുല്‍ ഖാദര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ആഷിക്ക് മുഹമ്മദ്കുട്ടി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

GULF

കാര്‍ബണ്‍ രഹിത നഗരം: അഞ്ചുവര്‍ഷത്തിനകം അബുദാബി നഗരത്തില്‍ സമ്പൂര്‍ണ്ണ ഹരിത ബസുകള്‍

14,700 കാറുകള്‍ നീക്കം ചെയ്യുന്നതിന് തുല്യമായിമാറും

Published

on

അബുദാബി: അബുദാബി നഗരത്തില്‍ ഹരിത ബസുകളുടെ സേവനം ത്വരിതപ്പെടുത്തുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം നഗരത്തില്‍ പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ രിസ്ഥിതി സൗഹൃദ പൊതുഗതാഗതമായി മാറ്റുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (അബുദാബി മൊബിലിറ്റി) അധികൃര്‍ വ്യക്തമാക്കി.
 ഇതിന്റെ തുടക്കമെന്ന നിലക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയതും കൂടുതല്‍പേര്‍ പ്രയോജനപ്പെടുത്തുന്നതുമായ ബസ് സര്‍വീസ് നമ്പര്‍ 65നെ ഹൈഡ്രജന്‍, വൈദ്യുതോര്‍ ജ്ജം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളാല്‍ പ്രവര്‍ത്തിക്കുന്ന ഹരിത ബസുകളാക്കി മാറ്റുന്നതായി ഐടിസി അറിയിച്ചു. ഇതിലൂടെ അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കു കയും ചെയ്യുന്ന കാര്‍ബണ്‍ ഗണ്യമായി കുറക്കുവാന്‍ സാധിക്കും.
2030 ആകുമ്പോഴേക്കും അബുദാബി ദ്വീപിനെ പൊതുഗതാഗത ഗ്രീന്‍ സോണാക്കി മാറ്റാനുള്ള അബുദാബി മൊബിലിറ്റിയുടെ സുപ്രധാന പദ്ധതിയുടെ ഭാഗമാണിത്. നഗരത്തിലെ പൊതുഗതാഗതത്തിന്റെ 50ശതമാനം ഹരിത ബസുകളാക്കി മാറ്റുന്നതിലൂടെ ഡീകാര്‍ബണൈസേഷന്‍ എന്ന നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതിലൂടെ പ്രതിദിനം 200 മെട്രിക് ടണ്‍ കാര്‍ബണ്‍ കുറക്കാന്‍ സാ ധിക്കും. ഇത് 14,700 കാറുകള്‍ റോഡുകളില്‍നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമായിരിക്കും.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത റൂട്ടുകളില്‍ ഒന്നായ മറീന മാളിനും അല്‍റീം ദ്വീപിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് ഇപ്പോള്‍ ഹരത ബസുകളാക്കി മാറ്റുന്നത്.  പ്രതിദിനം ഏകദേ ശം ആറായിരം പേര്‍ യാത്ര ചെയ്യുകയും ഈ റൂട്ടിലെ ബസുകള്‍ ദിനേനെ രണ്ടായിരം കിലോമീറ്റര്‍  സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയധികം യാത്രക്കാരും കിലോമീറ്ററുകളും സഞ്ചരിക്കുന്ന പൊതുഗതാഗതമെന്ന നിലക്ക് പരിസ്ഥിതി സൗഹൃദ ഗതാഗതം ഐറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് പൊതുഗതാഗത വിഭാഗം വ്യക്തമാക്കി.
കാപിറ്റല്‍ പാര്‍ക്കിനെ ഖലീഫ സിറ്റിയുമായി ബന്ധിപ്പിക്കുന്ന റൂട്ട് 160, അബുദാബി സിറ്റിയെ സായിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ട് എ2 തുടങ്ങിയ റൂട്ടുകളിലേക്ക്കൂടി ഗ്രീന്‍ ബസുക ളുടെ ഉപയോഗം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അബുദാബിയിലെ പൊതുജന ഗതാ ഗതം മെച്ചപ്പെടുത്തുകയും അന്തരീക്ഷ  മലിനീകരണ മുക്തമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാ ണ് പുതിയ മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഹൈഡ്രജനും വൈദ്യുതോര്‍ജ്ജവും ഉപയോഗിച്ചാണ് ഗ്രീന്‍ ബസുകള്‍ പ്രവര്‍ത്തിക്കുന്നത്, നൂതന ബാറ്ററി സാങ്കേതികവിദ്യകളും ഹൈഡ്രജന്‍ ഇന്ധന സെല്ലുകളും ഉപയോഗിച്ച് സമ്പൂര്‍ണ്ണ കാര്‍ബണ്‍ മുക്ത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നു. ഗ്രീന്‍ ബസുകളില്‍  ഓണ്‍ബോര്‍ഡ് സര്‍വേകളിലൂടെ യാത്രക്കാരുടെ അനുഭവം വിലയിരുത്തപ്പെടുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
പൊതു സേവനങ്ങളുടെ കാര്യക്ഷമതയും ഒപ്പം ഉപയോക്തൃ സംതൃപ്തിയും വര്‍ധിപ്പിക്കുക, പൊതു ജന ഇടപെടലുകള്‍ വളര്‍ത്തുക, പാരിസ്ഥിതി കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുന്ന സംരംഭങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. റൂട്ട് 65 ഗ്രീന്‍ ബസുകളിലേക്കു ള്ള മാറ്റം അബുദാബിയുടെ പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ്.
അബുദാബിയുടെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ഉള്‍ക്കൊള്ളുന്നതിനും നഗരജീവിതം സുഗകരമാക്കുന്ന തിനും അബുദാബി മൊബിലിറ്റി സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവ ഉപയോഗപ്പെടുത്തും.

Continue Reading

GULF

യാചകര്‍ക്കും പിരിവുകാര്‍ക്കുമെതിരെ ശക്തമായ നടപടി; വാട്‌സ്ആപ് പണപ്പിരിവും പിടികൂടും

റമദാന്‍ ആദ്യപത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 33 പേരെ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു.

Published

on

ദുബൈ: വിവിധ എമിറേറ്റുകളില്‍ യാചകര്‍ക്കും പിരിവുകാര്‍ക്കുമെതിരെ വ്യാപകമായ പരിശോധ നയും ശക്തമായ നടപടിയും സ്വീകരിക്കുന്നു. യാചനക്കും അനധകൃത പണപ്പിരിവിനും യുഎഇയില്‍ ക ര്‍ശന നിരോധനമുള്ളതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.
റമദാന്‍ ആദ്യപത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 33 പേരെ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് ഇവരെ പിടികൂടിയത്. ‘ബോധമുള്ള  സമൂഹം യാചകരില്‍ നിന്ന് മുക്തം’ എന്ന സന്ദേശവുമായാണ് പൊലീസ് യാചനക്കെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്.
സമൂഹത്തെ ബാധിക്കുന്ന എല്ലാതരം പ്രതികൂല പ്രതിഭാസങ്ങളെയും ചെറുക്കുന്നതിനുള്ള പ്രതിബ ദ്ധതയില്‍ യാചന തടയുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. യാചകര്‍ ഉപയോഗിക്കുന്ന വഞ്ചനാ പരമായ രീതികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ഒദൈദി വ്യക്തമാക്കി.
പൊതുജ നങ്ങളുടെ അനുകമ്പ ചൂഷണം ചെയ്യാന്‍ യാചകര്‍ കുട്ടികള്‍, രോഗികള്‍, ദൃഢനിശ്ചയമുള്ളവര്‍ എന്നിവരെ ഉപയോഗപ്പെടുത്തുന്നുണ്ട. സ്ത്രീകള്‍ കുട്ടികളുമായി യാചിക്കുന്ന നിരവധി സംഭവങ്ങള്‍ ദുബൈ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ കൃത്രിമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് അ ദ്ദേഹം ആവശ്യപ്പെട്ടു. വാട്‌സ്ആപ് പോലെയുള്ള ഓണ്‍ലൈന്‍ പണപ്പിരിവ്, വിദേശത്ത് പള്ളികള്‍ നിര്‍മ്മി ക്കുന്നതിന് സംഭാവന അഭ്യര്‍ത്ഥിക്കുക, മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പിരിവുകള്‍ തുടങ്ങിയ വയും യാചനയില്‍ ഉള്‍പ്പെടുന്നു.
അതേസമയം സാമ്പത്തിക സഹായമോ ഇഫ്താര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളോ ആവശ്യമുള്ളവ ര്‍ക്ക് ഔദ്യോഗിക സ്ഥാപനങ്ങളും ചാരിറ്റബിള്‍ സംഘടനകളും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യാചന  തടയുന്നതിലൂടെ രാജ്യത്തിന്റെ പരിഷ്‌കൃത പ്രതിച്ഛായ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വ ളര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് കേണല്‍ അഹമ്മദ് അല്‍ഒദൈദി വ്യക്തമാക്കി.
പിടികൂടുന്നവര്‍ക്കെതി രെ കര്‍ശന നടപടി സ്വീകരിക്കുന്നതിലൂടെ ഓരോവര്‍ഷവും യാചകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു ണ്ടായിട്ടുള്ളതായി പൊലീസ് അറിയിച്ചു. യാചകര്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുബൈ പൊലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്, റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ), ദുബൈ മുനിസിപ്പാലിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാ രിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, അല്‍അമീന്‍ സര്‍വീസ് എന്നിവയുള്‍പ്പെടെയുള്ളവയുടെ സഹകര ണത്തോടെയാണ് ദുബൈ പൊലീസ് യാചനക്കെതിരെ കാമ്പയിന്‍ നടത്തുന്നത്.
യാചകരോട് സഹതാപ ത്തോടെ ഇടപഴകുകയോ സഹകരിക്കുകയോ ചെയ്യരുത്. യാതകരെയും പിരിവുകാരെയും അറിയുന്നവര്‍ ദുബൈ പൊലീസിന്റെ 901 നമ്പറിലോ സ്മാര്‍ട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം വഴിയോ അറിയിക്കണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ സുരക്ഷ ശക്തമാക്കുക യും ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്തുകയുമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.

Continue Reading

GULF

ലേലത്തിലൂടെ ലഭിച്ച 83.6 ദശലക്ഷം ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ഫണ്ടിലേക്ക്

അര്‍ഹര്‍ക്ക് ചികിത്സയും ആ രോഗ്യ സംരക്ഷണവും നല്‍കി പിതാക്കന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഫാദേഴ്‌സ് എന്‍ഡോവ് മെന്റിന് രൂപം നല്‍കിയിട്ടുള്ളത്. 

Published

on

ദുബൈ: റമദാനിനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ് ഭരണാ ധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് ഫ ണ്ടിലേക്ക് ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 83.6 ദശലക്ഷം ദിര്‍ഹം നല്‍കും.
അര്‍ഹര്‍ക്ക് ചികിത്സയും ആ രോഗ്യ സംരക്ഷണവും നല്‍കി പിതാക്കന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഫാദേഴ്‌സ് എന്‍ഡോവ് മെന്റിന് രൂപം നല്‍കിയിട്ടുള്ളത്.
എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ചു ബുര്‍ജ് ഖലീഫയിലെ അര്‍മാനി ദുബൈ ഹോട്ടലില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (എംബിആര്‍ജിഐ) ലേലം സംഘടിപ്പിച്ചത്. ആര്‍ടി എ, ഇ&യുഎഇ, ഡു എന്നിവയുടെ പിന്തുണയോടെയും ആര്‍ടിഎയില്‍ നിന്നുള്ള 5 വാഹന പ്ലേറ്റ് നമ്പറുകള്‍, 10 ഡു മൊബൈല്‍ നമ്പറുകള്‍, 10 ഇ & യുഎഇ മൊബൈല്‍ നമ്പറുകള്‍ എന്നിവയുള്‍പ്പെടെ 25 പ്രത്യേക നമ്പറുകളാണ് കഴിഞ്ഞദിവസം ലേലം ചെയ്തത്.
ആശുപത്രികളുടെ വികസനം, അവശ്യമെഡിക്കല്‍ ഉപ കരണങ്ങളും മരുന്നുകളും നല്‍കല്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍ നവീകരിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. വാഹന ഫാന്‍സി നമ്പറുകളുടെ ലേലത്തില്‍ 75.9 ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. ഇത്തിസാലാത്ത് മൊബൈല്‍ നമ്പറുകള്‍ക്ക് 4.732 ദശലക്ഷവും ഡു മൊബൈല്‍ നമ്പറുകള്‍ക്ക് 3.045 ദശലക്ഷം ദിര്‍ഹവുമാണ് ലഭിച്ചത്.
ലേലത്തില്‍ വാണിജ്യപ്രമുഖരുടെയും ഉദാരമതികളായ മനുഷ്യസ്നേഹികളുടെയും സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു, എല്ലാവരും ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിന്‍ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ലേലത്തില്‍ പങ്കാളികളായത്. എംബിആര്‍ജിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കാമ്പയിനില്‍ വ്യക്തികള്‍ക്ക് അവരുടെ പേരില്‍ സംഭാവന നല്‍കി പിതാക്കന്മാരെ ആദരിക്കുന്നു, മാതാപിതാക്കളെ ബഹുമാനിക്കുക, കാരുണ്യം, ഐക്യദാര്‍ഢ്യം എന്നിവയുടെ മഹത്തായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ഫാദേഴ്‌സ് എന്‍ഡോവ്മെന്റ് എന്ന ആശയം പ്രോത്സാഹിപ്പിക്കു ന്നതിനൊപ്പം, ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിലുള്ള രാജ്യമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Continue Reading

Trending