Connect with us

kerala

32 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ ഒക്‌ടോബര്‍ അഞ്ചുവരെ പേര് ചേര്‍ക്കാം

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.

Published

on

തിരുവനന്തപുരം: മലപ്പുറം ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 32 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക സെപ്തംബര്‍ 20നും അന്തിമപട്ടിക ഒക്ടോബര്‍ 19 നും പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.

കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അര്‍ഹതയുള്ളത്. അതിനായി ലെര.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം.

പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ ലെര.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ (ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് പേര് ക്രമത്തില്‍) ചുവടെ. തിരുവനന്തപുരം വെള്ളറട പഞ്ചായത്ത്, കരിക്കാമന്‍കോഡ് വാര്‍ഡ്. കൊല്ലം വെസ്റ്റ് കല്ലട പഞ്ചായത്ത് നടുവിലക്കര വാര്‍ഡ്, കുന്നത്തൂര്‍ പഞ്ചായത്ത് തെറ്റിമുറി വാര്‍ഡ്, ഏരൂര്‍ പഞ്ചായത്ത് ആലഞ്ചേരി വാര്‍ഡ്, തേവലക്കര പഞ്ചായത്ത് കോയിവിള തെക്ക് വാര്‍ഡ്, പാലക്കല്‍ വടക്ക് വാര്‍ഡ്, ചടയമംഗലം പഞ്ചായത്ത് പൂങ്കോട് വാര്‍ഡ്, പത്തനംതിട്ട കോന്നി ബ്ലോക്ക്പഞ്ചായത്ത് ഇളകൊള്ളൂര്‍ വാര്‍ഡ്, പന്തളം ബ്ലോക്ക്പഞ്ചായത്ത് വല്ലന വാര്‍ഡ്, നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ്, എഴുമറ്റൂര്‍ പഞ്ചായത്ത് ഇരുമ്പുകുഴി വാര്‍ഡ്, അരുവാപ്പുലം പഞ്ചായത്ത് പുളിഞ്ചാണി വാര്‍ഡ്, ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് വാര്‍ഡ്, പത്തിയൂര്‍ പഞ്ചായത്ത് എരുവ വാര്‍ഡ്, കോട്ടയം ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ കുഴിവേലി വാര്‍ഡ്, അതിരമ്പുഴ പഞ്ചായത്ത് ഐ.റ്റി.ഐ വാര്‍ഡ്, ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് കഞ്ഞിക്കുഴി വാര്‍ഡ്, കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡ്, തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചേരമാന്‍ മസ്ജിദ് വാര്‍ഡ്, ചൊവ്വന്നൂര്‍ പഞ്ചായത്ത് പൂശപ്പിള്ളി വാര്‍ഡ്, നാട്ടിക പഞ്ചായത്ത് ഗോഖലെ വാര്‍ഡ്, പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് ചാലിശ്ശേരി മെയിന്‍ റോഡ് വാര്‍ഡ്, തച്ചമ്പാറ പഞ്ചായത്ത് കോഴിയോട് വാര്‍ഡ്, കൊടുവായൂര്‍ പഞ്ചായത്ത് കോളോട് വാര്‍ഡ്, മലപ്പുറം തൃക്കലങ്ങോട് ജില്ലാപഞ്ചായത്ത് വാര്‍ഡ്, മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സില്‍ കരുവമ്പ്രം വാര്‍ഡ്, തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാര്‍ഡ്, ആലംകോട് പഞ്ചായത്ത് പെരുമുക്ക് വാര്‍ഡ്, കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ്, കണ്ണൂര്‍ മാടായി പഞ്ചായത്ത് മാടായി വാര്‍ഡ്, കണിച്ചാര്‍ പഞ്ചായത്ത്‌ചെങ്ങോം വാര്‍ഡ്, കാസര്‍കോട് പള്ളിക്കര പഞ്ചായത്ത് ഹദ്ദാദ് നഗര്‍ വാര്‍ഡ്.

kerala

ട്രാക്കില്‍ വിള്ളല്‍; കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്

Published

on

അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.

രാവിലെ 11.30ഓടെയാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയത്ത് നിന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയ ശേഷം പ്രശ്നം താത്കാലികമായി പരിഹരിച്ചു. പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. അതിനായി നടപടിക്രമങ്ങള്‍ തുടങ്ങിയതായും റെയില്‍വേ അറിയിച്ചു.

Continue Reading

crime

ബാറിന് മുന്നില്‍ യുവാവിന് ക്രൂരമര്‍ദനം; സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു, നിലത്തിട്ട് ചവിട്ടി

സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു

Published

on

പത്തനംതിട്ട∙ കോന്നിയിൽ ബാറിനു മുന്നിൽ യുവാവിന് ക്രൂരമർദനം. കോന്നി കുളത്തുമൺ സ്വദേശി സനോജിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ഒരു സംഘം സിമന്റ് കട്ട കൊണ്ട് സനോജിന്റെ തലയ്ക്ക് അടിക്കുകയും നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സനോജിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു.

Continue Reading

kerala

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായ സംഭവം: മൂന്ന് പേർ അറസ്റ്റിൽ

പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടർന്നാണ് ഇവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

Published

on

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടർന്നാണ് ഇവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പലതവണയായി പ്രതികൾ പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു.അതിന് ശേഷവും പ്രതികൾ പണം ആവശ്യപ്പെട്ട് ബന്ധപെടുമായിരുന്നുവെന്നും ചാലിബ് പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് നിന്ന് പിബി ചാലിബിനെ കാണാതാവുന്നത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്‌സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും ഇയാൾ ഭാര്യയെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ ബന്ധുക്കൾ പരാതി നല്കുകയായിരുന്നു.

പിന്നീട് ബന്ധുക്കളുടെ പരാതിയിൽ തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചാലിബ് ഭാര്യയെ ഫോണിൽ ബന്ധപ്പെടുന്നത്. ഒറ്റയ്ക്കായാണ് ഉള്ളതെന്നും, കൂടെ ആരും ഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. താൻ സുരക്ഷിതനാണെന്നും ഉടൻ തിരിച്ച് വരും എന്ന് ചാലിബ് ഭാര്യയോട് പറഞ്ഞു. കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലും ഒടുവിൽ മംഗളൂരുവിലും ആണ് കാണിച്ചിരുന്നത്.

Continue Reading

Trending