Connect with us

Culture

‘നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം; വന്നു പാട്ടും പാടി കാശും വാങ്ങി പോകും’; വിജയ് യേശുദാസിനെതിരെ സംവിധായകന്‍

സിനിമയില്‍ ഒരു എഴുത്തുകാരന്റെ ഒരു സംവിധായകന്റെ ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ്കാരന്റെ, ഒരു കോസ്റ്റുീ ചെയ്യുന്ന, എന്തിനു സിനിമ സെറ്റില്‍ പാത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്‍മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേയെന്ന് നജീം കുറിപ്പില്‍ പറയുന്നു.

Published

on

കൊച്ചി: മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് പറഞ്ഞ വിജയ് യേശുദാസിന് മറുപടിയുമായി സംവിധായകന്‍. തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയയാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോളെന്ന് സംവിധായകന്‍ പറഞ്ഞു.

‘വിജയ് യേശുദാസ് നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം. അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോള്‍. അത് മലയാളികളുടെ സ്‌നേഹമായി കണ്ടാല്‍ മതി, മാര്‍ക്കോസോ, ജി വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവന്‍ മണിയോ, കുട്ടപ്പന്‍ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങള്‍ മലയാള സിനിമയ്ക്കു തന്നിട്ടില്ല. പിന്നെ നിങ്ങള്‍ പറഞ്ഞതായി ഞാന്‍ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നാണ്,’- നജീം ചോദിച്ചു.

മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള അവഗണന നേരിടുന്നുവെന്നും അതുകൊണ്ട് മലയാളത്തില്‍ പാടുന്നത് താന്‍ നിര്‍ത്തിയെന്നുമാണ് വിജയ് യേശുദാസ് അറിയിച്ചത്. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ലെന്നും ഇവിടെയുള്ള അവഗണന മടുത്തിട്ടാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും വിജയ് പറഞ്ഞു.

സിനിമയില്‍ ഒരു എഴുത്തുകാരന്റെ ഒരു സംവിധായകന്റെ ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ്കാരന്റെ, ഒരു കോസ്റ്റുീ ചെയ്യുന്ന, എന്തിനു സിനിമ സെറ്റില്‍ പാത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്‍മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേയെന്ന് നജീം കുറിപ്പില്‍ പറയുന്നു.

ഒറ്റയ്ക് ഇരിക്കുമ്പോള്‍ ഒന്ന് ഓര്‍ത്തു നോക്കു. ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങള്‍ എന്റെ പടത്തില്‍ പാടിയിട്ടുണ്ട്. നിങ്ങള്‍ക്കു എന്നെ അറിയുവോ. ഞാന്‍ ആ സിനിമയ്ക്കു വേണ്ടി എത്ര നാള്‍ ഞാന്‍ അലഞ്ഞിട്ടുണ്ടെന്ന്. നടന് തീര്‍ത്ത വഴികളും കാരവാനിനു മുന്നില്‍ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന്. നിങ്ങള്‍ക്കു പാട്ടു പാടാന്‍ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങള്‍ക്കു അറിയുവോ. ഒരു എഴുത്തുകാരന്‍ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു. പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു. പിന്നെയാണ് അലച്ചില്‍, നടന്‍ മാരുടെ പുറകെ, ആ കഷ്ടപ്പാടുകള്‍ എല്ലാം കഴിഞ്ഞു, നജീം കുറിച്ചിരിക്കുകയാണ്.

ഒരു മ്യൂസിക് ഡയറക്ടര്‍ കണ്ടെത്തി. അയാളും എഴുത്തുകാരനും സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു. വരികള്‍ എഴുതല്‍, മാറ്റി എഴുതല്‍, വീണ്ടും എഴുതല്‍ അങ്ങനെ എഴുതി വാങ്ങി ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങള്‍ വന്നു പാട്ടും പാടി കാശും വാങ്ങി പോകും. ആ പടം വിജയിച്ചോ, ആ സംവിധായകന്‍ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരന്‍ ആരാണ്. ഇതൊന്നും നിങ്ങളെ ബാധിക്കില്ല. ആ ഹിറ്റ് പാട്ടും കൊണ്ടു നിങ്ങള് പോയി. പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവന്‍ കറക്കം, കാണുന്ന ചാനലില്‍ കേറി ആ പാട്ടിനെ പറ്റി വീമ്പു പറച്ചില്‍. നിങ്ങള്‍ക്കു ആ പാട്ടു പാടാന്‍ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ ഏതെങ്കിലും സ്റ്റേജില്‍ സന്തോഷത്തോടെ രണ്ടു വാക്കു നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലുപിത ഉണ്ടല്ലോ അത് ഈ മലയാളികള്‍ തന്നതാ അത് മറക്കണ്ട, ‘പരിഗണന കിട്ടുന്നില്ല പോലും’, ‘പരിഗണന’, ‘മാങ്ങാത്തൊലി’ എന്ന്! നജീം പറഞ്ഞു.

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Trending