Connect with us

Video Stories

പിണറായി കേരളത്തിലെ അണ്ണാഹസാരെയോ?

Published

on

 

യൂത്തലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സംഘ് പരിവാറിന് വേരാഴ്ത്താന്‍ കഴിയാത്ത ദില്ലിയിലെ സെക്കുലര്‍ മണ്ണില്‍ ഗാന്ധിത്തൊപ്പി വച്ച് നിലമുഴുതാണ് പണ്ട് അണ്ണാഹസാരെ നിലമൊരുക്കിക്കൊടുത്തത്.
അന്നത്തെ കള്ളക്കളികള്‍ സംഘികളുടെ ക്വട്ടേഷനായിരുന്നുവെന്ന് തിരിച്ചറിയാന്‍ നാം കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നു. ഇതേ മണ്ണൊരുക്കലാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. തന്റെ ദുരഭിമാനവും താല്‍ക്കാലിക നേട്ടങ്ങളുമാകാം പിണറായിയെ ഇപ്പണി ചെയ്യിക്കുന്നത്. എന്നാല്‍ ഉഴുതുമറിച്ച് കൊടുക്കുന്ന ഈ നിലം എന്നെന്നേക്കുമായി സംഘികള്‍ പാട്ടത്തിനെടുക്കുമെന്നറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.അല്ലെങ്കില്‍ പലരും പറയും പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയെന്ന മേല്‍ വിലാസം കൂടെ തനിക്ക് തന്നെയാവണമെന്ന കുടില മനസ്സ് കൂടി പിണറായി വിജയനുണ്ടോ?
ആര്‍.എസ്.എസ് എന്ന കാട്ട് കടന്നലിനാണ് ഏതായാലും ഇടത് സര്‍ക്കാര്‍ കൂടൊരുക്കിക്കൊടുക്കുന്നത്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള പുതിയ റെസിപ്പി തയ്യാറാക്കുന്ന തിരക്കില്‍ പിണറായിക്ക് മുമ്പില്‍ ഒരു ശത്രുവേയുള്ളൂ. ശത്രുവിന്റെ ശത്രുക്കളെല്ലാം പിണറായിക്ക് മിത്രങ്ങളാണ്.

കോണ്‍ഗ്രസിന് വരേണ്ട വോട്ടുകള്‍ സംഘികള്‍ക്ക് മറിച്ച് കൊടുത്ത് ജയമുറപ്പിക്കാനുള്ള കുടില തന്ത്രമാണിപ്പോള്‍ പിണറായിയുടെ മനസ്സില്‍.എന്നാല്‍ അവനവന്റെ കാലിന് ചുവട്ടില്‍ നിന്നാണ് മണ്ണൊലിക്കുന്നതെന്ന് ഇടത് പക്ഷം തിരിച്ചറിയാന്‍ ഈ തെരെഞ്ഞെടുപ്പ് വരെ കാത്തിരുന്നാല്‍ മതിയാവും. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ നിന്നല്ല സി.പി.എമ്മില്‍ നിന്നാണ് പ്രവര്‍ത്തകര്‍ സംഘി കൂടാരത്തിലേക്ക് ചുവട് മാറുന്നതെന്ന് തിരിച്ചറിയാത്തത് പിണറായി മാത്രമാണ്. ഇത് എം.എം ലോറന്‍സിന്റെ പേരക്കുട്ടിയുടെ മാത്രം കഥയല്ല. നാട്ടിന്‍ പുറത്തെ സഖാക്കള്‍ കാവിത്തുണിയിലേക്ക് മാറുന്നതിന്റെ നേര്‍ക്കാഴ്ചയാണ്.
കോണ്‍ഗ്രസ് എത്ര ആത്മാര്‍ത്ഥതയോടെയാണ് സംഘ് പരിവാറിനെ ചെറുക്കുന്നതെന്ന് കര്‍ണ്ണാടകയിലെ വിജയക്കൂട്ട് മാത്രം പരിശോധിച്ചാല്‍ മതി. ബെല്ലാരിയിലെ കൊലകൊമ്പന്മാരെ പതിനാലു വര്‍ഷത്തെ ആധിപത്യത്തില്‍ നിന്ന് കോണ്‍ഗ്രസ് വലിച്ച് താഴെയിട്ടത് എത്ര അഭിമാനകരമായാണ്. നടപടിയിലാണ് കാര്യം.അല്ലാതെ പുത്തരിക്കണ്ടം മൈതാനത്തിലെ മറുപടിയിലല്ല.സംഘ് പരിവാറിനെ വാക്കു കൊണ്ട് പുറമെ ആക്രമിക്കുകയും അകമേ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്നുവെന്ന സംശയം ജനിപ്പിക്കുന്ന ഈ
നാല് ചോദ്യങ്ങള്‍ക്ക് താങ്കള്‍ മറുപടി പറയുമോ?

1. ശബരിമലയില്‍ സംഘ് പരിവാര്‍ തമ്പടിക്കുന്നത് തടയാനോ കൊലവിളി നടത്തി അടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നവരെ പോലും കസ്റ്റഡിയിലെടുക്കാനോ താങ്കള്‍ക്ക് കഴിയാത്തതെന്ത് കൊണ്ടാണ്?

2. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ട് പോലും എന്ത് കൊണ്ടാണ് താങ്കള്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാത്തത്?
3. വത്സന്‍ തില്ലങ്കേരിയുടെ കയ്യില്‍ മൈക്ക് കൊടുത്ത് സംഘികള്‍ക്ക് കൊലവിളി നടത്താന്‍ അവസരം നല്‍കിയ പോലീസ് മേധാവിക്കെതിരെ എന്ത് നടപടിയാണ് താങ്കള്‍ കൈക്കൊണ്ടത്?
4. ശബരിമലയില്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ കലാപാഹ്വാനം നടത്തിയ ഏതെങ്കിലും സംഘി നേതാവിനെതിരെ ഇത് വരെ പോലീസ് ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടോ?

ഇല്ല മുഖ്യമന്ത്രീ,
താങ്കളുടെ കയ്യില്‍ അധികാരമുണ്ട്. ആ അധികാരത്തിന്റെ ചെറുവിരല്‍ പോലും സംഘികളുടെ കലാപ നീക്കത്തിനെതിരെ അനക്കാതെ താങ്കള്‍ കാണിക്കുന്ന വാക് പയറ്റ് പത്രങ്ങളിലെ വാചക മേള യില്‍ ഇടം നേടാന്‍ മാത്രമെ ഉപകരിക്കൂ. സംഘികളും നിങ്ങളും ഒരേ ഡി.എന്‍ .എ യില്‍ നിന്നാണ് വരുന്നത്. കേരളത്തില്‍ അത് സയമീസ് ഇരട്ടകളാണ്. കൂലിയെഴുത്തുകാരുടെ വാചകക്കസര്‍ത്തു കൊണ്ട് താങ്കള്‍ക്ക് വസ്തുതകളെ മണ്ണിട്ട് മൂടാനാവില്ല. നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ സംഘികള്‍ വേണം. സംഘികള്‍ക്ക് ചൊറിയാന്‍ നിങ്ങളും വേണം. പരസ്പരം പാലൂട്ടുന്ന നിങ്ങള്‍ രണ്ട് പേര്‍ക്കും വേണ്ടത് കോണ്‍ഗ്രസിന്റെ പതനമാണ്. ആ പൊതു ലക്ഷ്യത്തിനായി കാണിക്കുന്ന ഈ നാടകം ഏറെ നാള്‍ തുടരാനാവില്ല. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തോറ്റമ്പിയ ത്രിപുരയും ബംഗാളും ഇതിന്റെ മികച്ച തെളിവുകളാണ്.ഇപ്പോള്‍ നിങ്ങള്‍ക്ക് പി.കെ ശശിയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യമുണ്ടാവാം. പക്ഷെ അധികം വൈകാതെ പാര്‍ട്ടിയെ ഐ.സി.യുവില്‍ കിടത്തേണ്ടി വരും. അപ്പോഴും താങ്കള്‍ സങ്കിചാപ്പ കുത്തി അപമാനിക്കുന്ന കോണ്‍ഗ്രസ്സ് ഇവിടെയുണ്ടാവും. നെഞ്ച് വിരിച്ച് ആര്‍.എസ്.എസിനോട് പൊരുതാന്‍. താങ്കള്‍ക്ക് ഉപദേശകരേ ഉള്ളൂ. ചരിത്ര ബോധം വളരെ കുറവാണ്.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending