Connect with us

kerala

ഇരുട്ടില്‍ വെളിച്ചം വീശുന്ന നജാഹിന്റെ ലോകം

ചാലപ്പുറം ഗവ:ഗണപത് ബോയ്‌സ് സ്‌കൂളിലെ വേദിയില്‍ പ്രകൃതിയിലെ ജീവജാലങ്ങളുടെ ശബ്ദങ്ങള്‍ ഓരോന്നായി കൗമാരക്കാരന്‍ അവതരിപ്പിക്കുമ്പോള്‍ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്.

Published

on

കോഴിക്കോട്: ബാല്യത്തില്‍ ആഹ്ലാദാരവങ്ങളോടെ മുന്നോട്ട് പോകുന്നതിനിടെ പെട്ടെന്നൊരുദിവസം കാഴ്ച നഷ്ടപ്പെട്ടാലുണ്ടാകാവുന്ന അവസ്ഥ ചിന്തിക്കാന്‍ സാധിക്കുമോ….ഇത്തരമൊരു ജീവിതാനുഭവത്തിലൂടെ കടന്നുപോയ വിദ്യാര്‍ത്ഥിയാണ് നജാഹ് അരീക്കോട്. പത്താംവയസില്‍ കാഴ്ചയുടെ ലോകത്തുനിന്ന് ഇരുട്ടിലേക്ക് ജീവിതംപറിച്ചുനടപ്പെട്ടവന്‍. ജീവിത പ്രതിസന്ധികളെ വെല്ലുവിളിയായിഏറ്റെടുത്ത് മുന്നേറുന്ന കൗമാരക്കാരന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ ഹയര്‍സെക്കന്ററി വിഭാഗം മിമിക്രിയിലാണ് നജാഹ് ശ്രദ്ധയാകര്‍ഷിച്ചത്.

ചാലപ്പുറം ഗവ:ഗണപത് ബോയ്‌സ് സ്‌കൂളിലെ വേദിയില്‍ പ്രകൃതിയിലെ ജീവജാലങ്ങളുടെ ശബ്ദങ്ങള്‍ ഓരോന്നായി കൗമാരക്കാരന്‍ അവതരിപ്പിക്കുമ്പോള്‍ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്. നാലാംക്ലാസില്‍ നഷ്ടമായ കാഴ്ചയുടെ ലോകം പ്ലസ്ടുവില്‍ മിമിക്രിയിലൂടെ വീണ്ടും പുനരാവിഷ്‌കരിക്കുമ്പോള്‍ നജാഹും അകകണ്ണില്‍ ഈജീവികളെയെല്ലാം കാണുന്നുണ്ടായിരുന്നു. നേരത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രി അവതരിപ്പിച്ചിരുന്നെങ്കിലും സംസ്ഥാന കലോത്സവവേദിയിലെത്തിയത് ആദ്യമായാണ്.

മലപ്പുറത്തുനിന്ന് അപ്പീല്‍വഴിയാണ് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യതനേടിയത്. അനുകരണകല നജാഹ് സ്വയം പരിശീലിക്കുകയായിരുന്നു. യുട്യൂബിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയുമാണ് ശബ്ദാനുകരണം പഠിച്ചെടുത്തത്. വീട്ടിലിരുന്ന് കഠിനമായ പരിശീലത്തിലൂടെ സംസ്ഥാനവേദിയിലേക്ക്. ഞരമ്പിനെ ബാധിക്കുന്ന അപൂര്‍വ്വ അസുഖംകാരണമാണ് നജാഹിന് കാഴ്ചനഷ്ടമായത്. രണ്ട് ശതമാനം മാത്രമാണ് കാഴ്ചയുള്ളത്. വിദഗ്ധ ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞതോടെ ഇപ്പോള്‍ ആയുര്‍വേദ ചികിത്സയിലാണ്. മിമിക്രിയ്‌ക്കൊപ്പം വായനയിലും എഴുത്തിലുമെല്ലാം ഈ 18കാരന്‍ ഇതിനകം ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതുവരെയുള്ള ജീവിതം ആസ്പദമാക്കി വര്‍ണ്ണങ്ങള്‍ എന്ന പേരില്‍ പുസ്‌കതം രചിച്ചു. പരിമിതികളില്‍ തകര്‍ന്നിരിക്കുന്നവര്‍ക്ക് പ്രചോദനമേകുന്നതാണ് ഈ ഗ്രന്ഥം.

പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന നജാഹിന് കാഴ്ചപരിമിതിയുള്ള സമയങ്ങളില്‍ വായന എങ്ങനെനിലനിര്‍ത്തുമെന്ന ആശങ്കയായിരുന്നു മനസുനിറയെ. എന്നാല്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും മൊബൈല്‍ ആപ്പുവഴി വായന സജീവമാക്കി. പ്ലസ്ടുവിന് ശേഷം ബിരുദ പഠനം ആഗ്രഹിക്കുന്ന നജാഹിന്റെ സ്വപ്‌നം സിവില്‍സര്‍വ്വീസാണ്. കാഴ്ചപരിമിതിയെ അതിജീവിച്ച് തന്റെ സ്വപ്‌നംയാഥാര്‍ത്ഥ്യമാക്കാനുള്ള തയാറെടുപ്പുകള്‍ ഇപ്പോള്‍തന്നെ തുടങ്ങി കഴിഞ്ഞു ഈ വിദ്യാര്‍ത്ഥി. അരീക്കോട് പുത്തലത്ത് ഉഴുന്നന്‍ ഉമ്മറിന്റേയും റുഖിയയുടേയും മകനാണ്. അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്.

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി.

Published

on

പ്ലസ്ടു പരീക്ഷയ്ക്കിടെ മറ്റ് വിദ്യാര്‍ത്ഥി സംസാരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി. കുറ്റൂര്‍ നോര്‍ത്ത് കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കണോമിക്‌സ് പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പറാണ് ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിക്കെത്തിയ ഹബീബ് റഹ്‌മാന്‍ പിടിച്ചുവെക്കുകയും അര മണിക്കൂറോളം പരീക്ഷ എഴുതാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തത്. വിദ്യാര്‍ഥിനി വിദ്യാഭ്യാസമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

വീണ്ടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് കുട്ടിയും കുടുംബവും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനി ഫുള്‍ എ പ്ലസ് നേടിയിരുന്നു. പിന്നാലെ സിവില്‍ സര്‍വിസ് പരീക്ഷക്കും തയാറെടുക്കുന്നുണ്ട്.

ചോദ്യപേപ്പര്‍ വാങ്ങിവെച്ച് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടുത്തിയതിലൂടെ വിദ്യാര്‍ത്ഥിനിയുടെ അവകാശത്തെ ഹനിച്ചതായും ഭാവിയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായും ഡി.ജി.ഇയുടെ ഉത്തരവില്‍ പറയുന്നു. ഇന്‍വിജിലേറ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയും അച്ചടക്ക ലംഘനവുമാണുണ്ടായതെന്നും ഉത്തരവില്‍ അറിയിച്ചു.

 

Continue Reading

Trending