Connect with us

kerala

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

പരുക്ക് ഗുരുതരമല്ല

Published

on

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയുടെ കാലിന്റെ എക്സ് റേ എടുത്തു.

 ഒരു മണിക്കൂര്‍ നിരീക്ഷണത്തിലാണ് എം.പി. ചങ്ങനാശ്ശേരിയില്‍ മരുമകളുടെ വീട്ടില്‍പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എം.പി.

india

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും. 

Published

on

പ്രിയങ്ക ​ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദർശിക്കും.

ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ​ഗാന്ധി കാണും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും.

വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Continue Reading

GULF

സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു

Published

on

ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.9 ഇന്ത്യക്കാർ ,3 നേപ്പാൾ സ്വദേശികൾ, 3 ഘാന സ്വദേശികളും ആണ് മരണപ്പെട്ടത്.11 പേർ ഗുരുതരാവസ്‌ഥയിൽ ജിസാൻ , അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലും ആണ്. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31 വയസ്) ആണ് മരണപ്പെട്ട മലയാളി. എല്ലാവരും ജുബൈൽ ACIC കമ്പനി ജീവനക്കാർ ആണ്.

Continue Reading

kerala

വയനാട് പുൽപ്പാറയിൽ യുവാവിന് നേരെ പുലിയുടെ ആക്രമണം

Published

on

കൽപ്പറ്റ: പുൽപ്പാറ റാട്ടക്കൊല്ലി മലയിൽ യുവാവിന് നേരെ പുലിയുടെ ആക്രമണം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലമ്മട്ടമ്മൽ ചോലവയൽ വിനീത് (36)ന് നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

കയ്യിൽ ചെറിയ പരിക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ അപരിചിതമായ ശബ്ദം കേട്ട് പോയി നോക്കിയതായിരുന്നു വിനീത്. ഇതിനിടെ പെട്ടെന്ന് പുലി ചാടി വീണു. കാപ്പി ചെടികൾക്ക് മുകളിലായാണ് പുലി ചാടി വന്നതെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റെന്നുമാണ് വിനീത് പറയുന്നത്.

Continue Reading

Trending