കോഴിക്കോട്: സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത കോഴിക്കോടിന്റെ മണ്ണില്‍ മുസ്‌ലിം യൂത്ത്‌ലീഗിന്റെ പടയാളികള്‍ പുതിയ ചരിതം തീര്‍ത്തു. യുവജന റാലിയുടെ ജില്ലയിലെ സമാപനമായിരുന്നു ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്നത്. ഏറെ കഥകള്‍ പറയാനുള്ള കോഴിക്കോട് കടപ്പുറത്ത് യുവജനങ്ങള്‍ മറ്റൊരു തിരമാല തീര്‍ത്തു. ഇന്നലെ രാവിലെ നഗരത്തിലേക്കുള്ള യാത്ര തുടങ്ങിയത് ഉപനായകന്‍ പി.കെ ഫിറോസിന്റെ നാടായ കുന്ദമംഗലത്തെ പതിമംഗലത്തു നിന്നുമായിരുന്നു. ശുഭ്ര വസ്ത്ര ധാരികളായി അടിവച്ചടിവച്ച് നഗരത്തിലേക്ക് ഒഴുകിയെത്തിയ യുവജനങ്ങള്‍ വൈകുന്നേരത്തോടെ കടപ്പുറത്ത് മറ്റൊരു ജന സാഗരം തീര്‍ക്കുകയായിരുന്നു.
കുന്ദമംഗലം മുതല്‍ കോഴിക്കോട് കടപ്പുറം വരെ അയ്യായിരത്തിലധികം ജാഥാ അംഗങ്ങള്‍ പങ്കു ചേര്‍ന്നു. വയനാട് റോഡിന്റെ ഓരം ചേര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെടുത്താതെ അച്ചടക്കത്തോടെയാണ് ജാഥ നീങ്ങിയത്. ഉച്ചയോടെ വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ക്യാമ്പസില്‍ ഭക്ഷണത്തിനും വിശ്രമത്തിനുമെത്തിച്ചേര്‍ന്നു. വൈകുന്നേരം നാല് മണിയോടെ മലാപറമ്പ് ഇഖ്‌റ ക്യാമ്പസില്‍ നിന്നും തുടര്‍ പ്രയാണം ആരംഭിച്ച റാലി മലബാര്‍ ക്രിസ്ത്യന്‍ കോളജിനടത്ത് എത്തുമ്പോഴേക്കും വൈറ്റ് ഗാര്‍ഡിന്റെ പരേഡും ആരംഭിച്ചിരുന്നു. നഗരത്തിന് അഴകായി വയനാട് റോഡ് വഴി ബാങ്ക് റോഡ്, മാവൂര്‍ റോഡ്, സി.എച്ച് ഫ്‌ളൈ ഓവര്‍ വഴിയാണ് യാത്ര കടപ്പുറത്തെത്തിയത്.
ജാഥാ നായകരെ കാണാന്‍ ബഹുജനങ്ങള്‍ വഴിയോരങ്ങളില്‍ മുഴുവനുമുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പടെ വഴി നീളെ ആയിരങ്ങള്‍ കാത്തു നില്‍ക്കുകയായിരുന്നു. ജാഥാ നായകരെ ഹര്‍ഷാരവത്തോടെയാണ് ബഹുജനങ്ങള്‍ സ്വീകരിച്ചത്. ജാഥക്ക് മിഴിവേകി കോല്‍ക്കളിയും കാവടിയാട്ടവും ചെണ്ടമേളവും ഉണ്ടായിരുന്നു. കുതിര സവാരിക്കാരും റാലിയെ വൈവിധ്യമാക്കി.
സമാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് കടപ്പുറം വീര്‍പ്പു മുട്ടുകയായിരുന്നു. യുനവജന റാലി സ്വീകരണ വേദിയായ കടപ്പുറത്തേക്ക് എത്തുന്നതിന് മുന്‍പേ സദസ്സ് നിറഞ്ഞു കവിഞ്ഞിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മുഹിയുദ്ദീന്‍ എത്തിയിരുന്നു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി മായിന്‍ഹാജി, സി.പി.എം സാഹിര്‍, സി മോയിന്‍കുട്ടി, സെക്രട്ടറിമാരായ കെ.എം ഷാജി, അഡ്വ.എന്‍ ഷംസുദ്ദീന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, എം.എല്‍.എമാരായ സി മമ്മുുട്ടി, പി ഉബൈദുള്ള, പാറക്കല്‍ അബ്ദുളള, ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, അഹമ്മദ് കുട്ടി ഉണ്ണികുളം, യു.സി രാമന്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എന്‍.സി അബൂബക്കര്‍ സംസാരിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍സെക്രട്ടറി കെ.കെ നവാസ് യാത്രാ അംഗങ്ങളെ പരിജയപ്പെടുത്തി. ട്രഷറര്‍ പി.പി റഷീദ് നന്ദി പറഞ്ഞു. നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം, അസിറ്റന്റു ഡയറക്ടര്‍മാരായ അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍ കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എം.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത് നേതൃത്വം നല്‍കി.