ലുഖ്മാന്‍ മമ്പാട്
തൊടുപുഴ: മൂവാറ്റുപുഴയും കടന്ന് തൊടുപുഴയില്‍ അലകടലായി ഹരിതയൗവനം. വര്‍ഗീയതക്കും അക്രമത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ഹൈറേഞ്ചില്‍ ഹരിതാവേശം മലകേറി. കൂലശേഖര സാമ്രാജ്യത്തിന്റെ വടക്കും കൂര്‍ദേശത്ത് ഹരിത പോരാളികള്‍ അടിവെച്ച് നീങ്ങിയപ്പോള്‍ പാതയോരങ്ങളില്‍ ആശീര്‍വാദവുമായി നാടൊന്നാകെ എതിരേറ്റു.
ഇടുക്കി മടക്കാനത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം അസിറ്റന്റു ഡയറക്ടര്‍മാരായ പി.എ അഹമ്മദ് കബീര്‍, അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആശിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, സ്ഥിരാംഗങ്ങളായ കെ.എ മുഹമ്മദ് ആസിഫ്, അന്‍സാര്‍ മുണ്ടാട്ട്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, പി.വി ഇബ്രാഹീം മാസ്റ്റര്‍, സമീര്‍ പറമ്പത്ത്, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, കെ ഹാരിസ്, സി.എ സാജിദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, എ.എം നൗഫല്‍, ഡി നൗഷാദ്, ഹാരിസ് കരമന, സഹീര്‍ ഖരീം, കെ.കെ അഫ്‌സല്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴയിലേക്ക് കൂലംകുത്തി ഒഴുകിയപ്പോള്‍ മനുഷ്യമഹാ പ്രളയമായി.
വഴിനീളെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ യാത്രക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. വൈറ്റ് ഗാര്‍ഡ് പരേഡിന്റെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് നഗരത്തിലേക്ക് വരവേറ്റത്. ആവേശപ്രവാഹമായി യാത്രയെത്തിയപ്പോള്‍ നഗരം പ്രവര്‍ത്തകരെ ഉള്‍കൊള്ളാനാവാതെ വീര്‍പ്പ് മുട്ടി. തൊടുപുഴയിലെ ലബ്ബാസാഹിബ് നഗറില്‍ നടന്ന ജില്ലാതല സമാപന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ്് വൈസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ഫാ.ജോസഫ് അടപ്പൂര്‍ മുഖ്യാതിഥിയായി. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധി സെയ്ദ് മുഹമ്മദ് മൗലവി അല്‍ ഖാസിമി, കോണ്‍ഗ്രസ്് നേതാവ് ജോസഫ് വാഴക്കന്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലീം, സെക്രട്ടറി പി.എം സാദിഖലി, ജാഥ നായകരായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എ സിയാദ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, വൈസ് പ്രസിഡന്റ് എന്‍.എ കരീം, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.എസ് അശോകന്‍, കെ.എം.എ ഷുര്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെകട്ടറി എ.എം ഹാരിസ്്, കെ.എം അന്‍വര്‍, സല്‍മാന്‍ ഹനീഫ്, ഷിബു മീരാന്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, റിയാസ് പുല്‍പ്പറ്റ സംസാരിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സി.എം അന്‍സാര്‍ നന്ദിയും പറഞ്ഞു. ഇടുക്കി ജില്ലാ തല പര്യടനം മടക്കത്താനത്ത് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എം സലീം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് പി.എന്‍ സീതി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ.ഷുക്കൂര്‍, ഷബീര്‍ ഷാജഹാന്‍, എസ്.പി കുഞ്ഞമ്മദ്, സി.എം അന്‍വര്‍, ഇഖ്ബാല്‍ പാലക്കാട്, ഇബ്രാഹീം കാസര്‍കോട് പ്രസംഗിച്ചു. ഇന്നു രാവിലെ ഒമ്പതിന് പാലയില്‍ നിന്ന് ആരംഭച്ച് ഈരാട്ടുപേട്ടയില്‍ സമാപിക്കും. കഴിഞ്ഞ 24 ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച യാത്ര 600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഈ മാസം 24 ന് തിരുവനന്തപുരത്ത് സമാപിക്കും.