മല്ലപ്പള്ളി: സ്വന്തമായി ബസ് ഇല്ലാത്ത പിക്കപ്പ് ഉടമയ്ക്ക് ട്രിപ്പ് മുടക്കിയതിന് 7,500 രൂപ. പാടിമണ്‍ പടപ്പനം പൊയ്കയില്‍ പി ജി പദ്മകുമാറിനാണ് പിഴ അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത്. മല്ലപ്പള്ളി ജോയിന്റ് ആര്‍ടി ഓഫീസ് ആണ് ഇചലാന്‍ അയച്ചത്.
കെ എല്‍ 38 ഡി 8735 രജിസ്‌ട്രേഷനിലുള്ള ‘തൈപ്പറമ്പില്‍’ എന്ന ബസ് ടൈം ഷെഡ്യൂള്‍ പ്രകാരം 12.10ന് മല്ലപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട് 12.30ന് കറുകച്ചാലില്‍ എത്തേണ്ടിയിരുന്നതിന് മതിയായ കാരണം കൂടാതെ സര്‍വീസ് മുടക്കിയെന്നതും ആനിക്കാട് റോഡരികില്‍ യന്ത്രത്തകരാറുകള്‍ ഇല്ലാതെ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണപ്പെട്ടു എന്നതുമാണ് പിഴ ചുമത്താന്‍ ആസ്പദമായ കാരണം.
നവംബര്‍ 26ന് രാവിലെ 10.22ന് ബസ് നിര്‍ത്തിയിട്ടതായാണ് മല്ലപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വന്തമായി പിക്കപ്പ് വാഹനം മാത്രമുള്ള പദ്മകുമാര്‍ ആശങ്കയയിലായി. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് നോട്ടീസ് അയയ്ക്കുകയെന്നത്. ഏതെങ്കിലും അക്കമോ അക്ഷരമോ തെറ്റിയാല്‍ ഉടമയുടെ വിലാസം മാറിയേക്കാമെന്ന് ജോയിന്റ് ആര്‍ടിഒ വ്യക്തമാക്കി.