Connect with us

kerala

ന്യായീകരണം ക്യാപ്‌സൂളുകള്‍; ട്രോളില്‍ ശ്വാസംമുട്ടി എംവി ജയരാജന്‍

ക്യാപ്സൂള്‍ രൂപത്തിലുള്ള കമന്റുകള്‍ നേരത്തെ തയ്യാറാക്കി അയച്ച് തരുമെന്നും അത് ഓരോ സഖാക്കളും ഏറ്റെടുക്കണമെന്നുമായിരുന്നു ജയരാജന്റെ പരാമര്‍ശം

Published

on

കോഴിക്കോട്: സിപിഎം പ്രതിരോധത്തിലായ വിഷയങ്ങളില്‍ ആവശ്യമുള്ള കമന്റുകള്‍ പാര്‍ട്ടി ക്യാപ്‌സൂള്‍ രൂപത്തില്‍ അയച്ചു തരുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പരാമര്‍ശം ഏറ്റെടുത്ത് ട്രോളന്മാര്‍. മിക്ക രാഷ്ട്രീയ കൂട്ടായ്മകളിലും ജയരാജന്റെ ശബ്ദസന്ദേശം ട്രോളിന് ഇരയായി.

ക്യാപ്സൂള്‍ രൂപത്തിലുള്ള കമന്റുകള്‍ നേരത്തെ തയ്യാറാക്കി അയച്ച് തരുമെന്നും അത് ഓരോ സഖാക്കളും ഏറ്റെടുക്കണമെന്നുമായിരുന്നു ജയരാജന്റെ പരാമര്‍ശം. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള രീതിയും അദ്ദേഹം വിശദീകരിച്ചിരുന്നു.

ട്രോളുകള്‍ കാണാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൊടുപുഴ കൊലപാതകം; മൃതദേഹം കുഴിച്ചിടുമ്പോള്‍ പൊലീസ് ഗോഡൗണിന് പുറത്ത്

കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്

Published

on

തൊടുപുഴ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ പ്രദേശത്ത് പൊലീസ് ഉണ്ടായിരുന്നതായി സൂചന. കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്. കലയന്താനി-ചെലവ് റോഡിലെ ഗോഡൗണില്‍ നിന്നാണു പറവൂര്‍ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളയാളാണ് ആഷിക് എന്ന വിവരം ആ സമയം പൊലീസിന് അറിയില്ലായിരുന്നു. ബിജുവിന്റെ കൊലപാതകത്തില്‍ അഷിക്കിന് ബന്ധമുണ്ടെന്ന് പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.

ആഷിക്കിനെ കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെയാണ് ഗോഡൗണിന് അകത്ത് മാലിന്യക്കുഴിയില്‍ ബിജുവിന്റെ മൃതദേഹം മറ്റു പ്രതികള്‍ കുഴിച്ചിടുന്നത്. തുടര്‍ന്ന് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല. ശേഷം
മുഖ്യപ്രതി ജോമോനെ ഉള്‍പ്പടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തില്‍ ആഷിഖിന്റെ പങ്കും പൊലീസിന് വ്യക്തമായത്. ഗോഡൗണിലെ അഞ്ചടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയത്.

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാല്‍ മാന്‍ഹോളിലൂടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കെട്ടിടത്തിന്റെ പിന്‍വശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

kerala

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍

മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും.

Published

on

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നടപ്പിലാക്കുന്ന മിനിമം മാര്‍ക്ക് രീതിയുടെ സമയക്രമവും രൂപരേഖയും തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മൂല്യനിര്‍ണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച അധ്യാപകരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും. ഇവര്‍ക്ക് അവസാനവാരം വീണ്ടും പരീക്ഷ നടത്തും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പിലാക്കുകയാണ്. ആകെയുള്ള 50 മാര്‍ക്കില്‍ 40 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്. ഇതില്‍ 12 മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഏപ്രില്‍ 5 ന് മുന്‍പ് തയ്യാറാക്കും. അതിന് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗീകാരം നല്‍കുകയും 6, 7 തീയതികളില്‍ അധിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി യോഗം സംഘടിപ്പിക്കുകയും ചെയ്യും.

27, 28 തീയതികളില്‍ ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും. ഇതിന് മുന്നോടിയായി ഏപ്രില്‍ 8 മുതല്‍ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള അധിക പിന്തുണാ ക്ലാസ്സ് നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശീലനം നല്‍കുന്നത്. ഇന്നലെ നടന്ന ക്യൂഐപി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തോട് യോജിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കാന്‍ കഴിയില്ല എന്ന് മന്ത്രിയെ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അധ്യാപകരെ ലഭിക്കുക ശ്രമകരമായിരിക്കും എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ബിആര്‍സി ട്രയിനര്‍മാരുടേയും സിആര്‍സി കോര്‍ഡിനേറ്റര്‍മാരെയും പരിപാടിയിലേക്ക് ഉള്‍പ്പെടുത്തും.

Continue Reading

kerala

നടന്നത് കവര്‍ച്ച നാടകം; കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം

നഷ്ടപ്പെട്ടത് കുഴല്‍ പണമാണെന്ന് സംശയമുണ്ട്.

Published

on

കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. നഷ്ടപ്പെട്ടത് കുഴല്‍ പണമാണെന്ന് സംശയമുണ്ട്. സംഭവത്തില്‍ പരാതിക്കാരനടക്കം രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നായിരുന്നു ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ പരാതി വ്യാജമാണെന്ന് പൊലീസിന് സംശയം ഉയര്‍ന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ പണമടങ്ങിയ ചാക്കുമായി പോകുന്ന ദൃശ്യമാണ് പുറത്ത് വന്നത്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച പൊലീസിന്റെ ചോദ്യത്തിന് പരാതിക്കാരനായ റഹീസിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കവര്‍ച്ചയുടെ യഥാര്‍ഥ ചിത്രം പുറത്ത് വരികയൊള്ളൂവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending