Connect with us

News

രാജ്യസഭയും കടന്ന് മുത്തലാഖ് ; ഇനി മുതല്‍ ക്രിമിനല്‍ക്കുറ്റം

Published

on

മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള നിയമം രാജ്യസഭ അംഗീകരിച്ചു. പുതിയ നിയമമനുസരിച്ച് മുത്തലാഖ് ക്രിമിനല്‍ കുറ്റമാകും. 99 പേരാണ് ബില്ലിനെ അനുകൂലിച്ചെത്തിയത്. 84 പേര്‍ എതിര്‍ത്തു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
മഹാത്മാ ഗാന്ധി, റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ ആശയങ്ങളാണു തങ്ങള്‍ പിന്തുടരുന്നതെന്നും ബില്ലിനെ എതിര്‍ക്കുന്നതായും ഇറങ്ങിപ്പോകുന്നതിനു മുന്‍പ് ജെഡിയു അംഗം ബസിഷ്ട നരെയ്ന്‍ സിങ് പറഞ്ഞു.

എന്നാല്‍ ബില്ലില്‍ ഒരു വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണു പറയുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. രാജ്യത്തെ എല്ലാ സ്ത്രീകളെക്കുറിച്ചും സര്‍ക്കാര്‍ ആശങ്കപ്പെടാത്തതെന്തെന്നും പ്രതിപക്ഷം ചോദിച്ചു. ബില്‍ ഇസ്‌ലാം മതവിഭാഗത്തെ വളരെ മോശമായാണു ലക്ഷ്യമാക്കുന്നത്. സുപ്രീം കോടതി മുത്തലാഖ് ബില്‍ ബില്‍ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബില്‍ സിലക്ട് പാനലിനു വിടുകയാണു വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

india

ദലിത് വരന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞു; ഒടുവില്‍ പൊലീസ് എത്തി പ്രവേശനം

അംബേദ്കറുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് സംഭവം

Published

on

ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മസ്ഥലത്തിനടുത്തുള്ള ക്ഷേത്രത്തില്‍ എത്തിയ ദലിത് യുവാവിനെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ യുവാവ് പ്രാര്‍ഥന നടത്തി. അംബേദ്കറുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് സംഭവം. മോവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സാങ് വി ഗ്രാമത്തില്‍ വിവാഹ ഘോഷയാത്രയുടെ ഭാഗമായി എത്തിയ വരനെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.

ക്ഷേത്രത്തില്‍ പുരോഹിതര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും മാത്രമാണ് പ്രവേശനം. വരന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിന് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ഥിക്കാന്‍ അനുമതി നല്‍കിയത്.

Continue Reading

kerala

വഖഫ് പ്രതിഷേധം; ബംഗാളിലേതെന്ന വ്യാജേന ബിജെപി നേതാവ് പ്രചരിപ്പിച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ

ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരായ പശ്ചിമ ബംഗാളിലുണ്ടായ പ്രതിഷേധത്തിലെ അക്രമങ്ങളുടെതെന്ന പേരില്‍ ബിജെപി നേതാവ് അഡ്വ. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ.

‘ബംഗാളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അതിര്‍ത്തി ജില്ലകളായ മുര്‍ഷിദാബാദിലും മാള്‍ഡയില്‍ നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു’- എന്ന അടിക്കുറിപ്പിനാണ് ഗോപാലകൃഷ്ണന്‍ ബംഗ്ലാദേശിലെ ഒരു അക്രമത്തിന്റെ വീഡിയോ പ്രചരിപ്പിച്ചത്. ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറിലും ഇതേ വീഡിയോ, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം എന്ന് പറഞ്ഞു കൊണ്ട് സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എമരരേൃലരെലിറീ, മഹിേലം െതുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്‌ഫോമുകള്‍ വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ഇത് ബാംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

അതേസമയം, വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് സമൂഹത്തില്‍ മത സ്പര്‍ധയുണ്ടാക്കുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും ചിലര്‍ പറഞ്ഞു.എന്നാല്‍ അതൊന്നും വകവെക്കാതെ ഗോപാലകൃഷ്ണന്റെ വാളില്‍ ഇപ്പോഴും ഈ വീഡിയോയുണ്ട്. വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നു.

Continue Reading

kerala

സിഗററ്റ് തട്ടിക്കളഞ്ഞതില്‍ പ്രകോപിതനായി യുവാവ് പൊലീസുകാരെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചു

സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള റയാന്‍ ബ്രൂണോ(19) ആണ് അറസ്റ്റിലായത്

Published

on

തിരുവനന്തപുരത്ത് സിഗററ്റ് തട്ടിക്കളഞ്ഞതില്‍ പ്രകോപിതനായി യുവാവ് പൊലീസുകാരെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള റയാന്‍ ബ്രൂണോ(19) ആണ് അറസ്റ്റിലായത്.

പൊതുസ്ഥലത്ത് പുകവലിച്ച റയാനോട് പൊലീസ് സിഗററ്റ് കളയാന്‍ ആവശ്യപ്പെട്ടെങ്കിലും കളയാന്‍ തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് സിഗററ്റ് തട്ടിക്കളഞ്ഞ് പെറ്റി നല്‍കി പൊലീസ് മടങ്ങി. എന്നാല്‍ പിന്നാലെ എത്തിയ യുവാവ് ഇവരെ ആക്രമിക്കുകയായിരുന്നു

ആക്രമണത്തില്‍ പരിക്കേറ്റ സിപിഓമാരായ രതീഷും വിഷ്ണുവും ആശുപത്രിയില്‍ ചികിത്സ നേടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending