Connect with us

india

മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് മാറ്റണം’; ഡൽഹി നിയമസഭയിൽ പ്രമേയവുമായി ബിജെപി എംഎൽഎ

“മുസ്തഫാബാദ് എന്ന പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.

Published

on

രാജ്യ തലസ്ഥാനത്ത്‌ വീണ്ടും സ്ഥലപ്പേര് മാറ്റത്തിനുള്ള നീക്കവുമായി ബിജെപി. ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് മാറ്റണമെന്നാണ് പുതിയ ആവശ്യം. മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിന്റെ പേര് ശിവ വിഹാർ എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎയും ഡൽഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മോഹൻ സിങ് ബിഷ്താണ് ആവശ്യവുമായി രം​ഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബിഷ്ത് കൊണ്ടുവന്ന പ്രമേയം സഭ നാളെ ചർച്ച ചെയ്യാനുള്ള വിഷയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുസ്തഫാബാദിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിഷ്ത്, എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് ശിവ പുരി എന്നോ ശിവ വിഹാർ എന്നോ പുനർനാമകരണം ചെയ്യുമെന്ന് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ആം ആദ്മി സ്ഥാനാർഥിയായ അദീൽ അഹമ്മദിനെ പരാജയപ്പെടുത്തി ബിഷ്ത് നിയമസഭയിലെത്തുകയും ചെയ്തു. ഇതോടെയാണ് പേരുമാറ്റ നീക്കം ആരംഭിച്ചത്.

“മുസ്തഫാബാദ് എന്ന പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ മുസ്തഫാബാദ് എന്ന പേര് നിലനിർത്താൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഹിന്ദുക്കൾ കൂടുതലായി അധിവസിക്കുന്ന ഒരു പ്രദേശത്തിന് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് പേരിടാൻ കഴിയാത്തത് എന്തുകൊണ്ട്? ‘മുസ്തഫ’ എന്ന പേര് ആളുകളെ ബുദ്ധിമുട്ടിക്കുന്നു, അത് മാറ്റണം. അത് ഞാൻ ഉറപ്പാക്കും”- ബിഷ്ത് പറഞ്ഞു.

2020ൽ ദേശീയ തലസ്ഥാനത്ത് നടന്ന വർഗീയ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മുസ്തഫാബാദ്. ബിഷ്തിന്റെ പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യപ്പെടുമെങ്കിലും, ഔദ്യോഗിക നാമമാറ്റത്തിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഢിന്റെ പേര് നഹർഗഢ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നീലം പഹൽവാൻ കഴിഞ്ഞമാസം രം​ഗത്തെത്തിയിരുന്നു. ഇതിനിടെ, ഡൽഹിയിലെ റോഡിന്റെ പേര് ബിജെപി എംപിയും മന്ത്രിയും സ്വന്തം ഇഷ്ടത്തിന് മാറ്റിയിരുന്നു. തുഗ്ലക് ലെയ്നിന്റെ പേരാണ് മാറ്റിയത്.

കേന്ദ്ര സഹമന്ത്രി കിഷന്‍ പാല്‍ ഗുജറും രാജ്യസഭാ എംപി ദിനേശ് ശര്‍മയുമാണ് വീടിന് മുന്നിലെ റോഡിന്റെ പേര് മാറ്റിയെഴുതിയത്. ഔദ്യോഗിക വസതിക്ക് മുന്നില്‍ വീടിന്റെ പേര് വച്ച ബോര്‍ഡില്‍ തുഗ്ലക് ലെയ്നിന് പകരം സ്വാമി വിവേകാനന്ദ മാര്‍ഗ് എന്ന് എഴുതിച്ചേർക്കുകയായിരുന്നു. ഇതു കൂടാതെ, മുഹമ്മദ്പുരിനെ മാധവ്പുരം എന്നാക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.

india

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ചിലേക്ക്; കേസ് പരിഗണിക്കുന്നത് മെയ് 15ലേക്ക് മാറ്റി

Published

on

നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികൾ പുതിയ ബെഞ്ചിലേക്ക്. ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് വാദം കേൾക്കും. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ച സമയവും കോടതി നൽകി. കേന്ദ്രം കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്‌ലിംലീഗ് എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് മുസ്‌ലിംലീഗും മുസ്‌ലിം വ്യക്തിനിയമ ബോർഡും സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി വഖഫ് ബോർഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്‌ലിം ലീഗ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

india

ആര്‍ത്തവ സമയത്ത് ഭക്ഷണമുണ്ടാക്കി, യുവതിയെ കൊന്ന് സാരിയില്‍ കെട്ടിത്തൂക്കി; ഭര്‍ത്തൃ വീട്ടുക്കാര്‍ ഒളിവില്‍

ആതാമഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

Published

on

മുംബൈ: ആര്‍ത്തവ സമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. ഉത്തരമഹാരാഷ്ട്ര ജല്‍ഗാവിലെ കിനോട് ഗ്രാമവാസിയായ ഗായത്രി കോലിയാണ് കൊല്ലപ്പെട്ടത്. ആര്‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്യാനായി അടുക്കളയില്‍ കയറിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അത് തര്‍ക്കത്തിലേക്കും ക്രൂരമായ കൊലപാതത്തിലേക്കും എത്തുകയായിരുന്നെന്ന് യുവതിയുടെ വീട്ടുക്കാര്‍ ആരോപിച്ചു.

ആതാമഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ യുവതി നേരത്തെ പീഠനങ്ങള്‍ അനുഭവിച്ചിരുന്നു. മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലണ്.

Continue Reading

india

യുപിയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണം യോഗി; ആദിത്യനാഥ്

ക്ഷീരമേഖലയെ ശക്തിപ്പെടുത്തണമെന്നും ഇതിനായി നൂതന സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗിക്കണമെന്നും യോഗി പറഞ്ഞു

Published

on

സര്‍ക്കാര്‍ ഓഫിസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷീരമേഖലയെ ശക്തിപ്പെടുത്തണമെന്നും ഇതിനായി നൂതന സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗിക്കണമെന്നും യോഗി പറഞ്ഞു.

മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പിന്റെ അവലോകന യോഗത്തില്‍ യുപിയിലെ ഗോസംരക്ഷണ കേന്ദ്രങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗി നിര്‍ദേശിച്ചു. നാടന്‍ പശുക്കള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കയ്യേറ്റഭൂമിയായ 40,968.29 ഹെക്ടര്‍ മേച്ചില്‍പ്പുറങ്ങള്‍ ഒഴിപ്പിച്ചു. 12,168.78 ഹെക്ടര്‍ ഭൂമി പച്ചപ്പുല്ല് ഉല്‍പാദനത്തിനായി ഒരുക്കിയിട്ടുണ്ട്. ഇത് ഗ്രാമീണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള 7693 ഗോ ആശ്രമങ്ങളിലായി 11.49 ലക്ഷം പശുക്കളെ സംരക്ഷിക്കുന്നുണ്ട്. 2024-25ല്‍ പാല്‍ സംഭരണം പ്രതിദിനം 3.97 ലക്ഷം ലിറ്ററിലെത്തിയെന്നും ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനവാണെന്നും 2025-26 വര്‍ഷങ്ങളില്‍ 4922 പുതിയ സഹകരണ ക്ഷീര സംഘങ്ങള്‍ സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Continue Reading

Trending