Connect with us

kerala

അഴിമതി ക്യാമറകൾക്ക് മുമ്പിൽ പ്രതിഷേധം തീർക്കും : മുസ്‌ലിം യൂത്ത് ലീഗ്, 100 മീറ്ററിന് മുന്നേ അപായ ബോർഡുകൾ സ്ഥാപിക്കും

അഴിമതിക്കെതിരെയുള്ള പ്രതിഷേധതിൽ അണിനിരക്കാനും കൈകോർക്കാനും യോഗം അഭ്യർത്ഥിച്ചു.

Published

on

മലപ്പുറം : എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ച് കരാർ നൽകിയ ഇടത് സർക്കാരിന്റെ അഴിമതിക്കെതിരെ ക്യാമറകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ജൂൺ 5ന് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിക്കുക. പ്രതിഷേധതിന്റെ ഭാഗമായി ക്യാമറയുടെ ഇരു ഭാഗങ്ങളിലും റോഡിൽ 100 മീറ്റർ ദൂരത്തും അപായ ബോർഡുകളും സ്ഥാപിക്കും. കോടികളുടെ അഴിമതിയാണ് എ.ഐ ക്യാമറാ കരാറിലൂടെ നടത്തിയിട്ടുള്ളതെന്ന് രേഖാ സഹിതം പുറത്ത് വന്നിട്ടും വസ്തുതാപരമായ പ്രതികരണം നടത്താൻ സർക്കാർ തയ്യാറാവാത്തത് തന്നെ കുറ്റം ചെയ്തുവെന്ന് സമ്മതിക്കലാണ്. കൊടിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുണ്ടുമുറുക്കി ജീവിക്കുന്ന പൊതുജനത്തിൻ്റെ പണം കൂടിയാണ് സംഘം ചേർന്ന് കൊള്ളയടിക്കുന്നതെന്ന് യോഗം കൂട്ടിച്ചേർത്തു. അഴിമതിക്കെതിരെയുള്ള പ്രതിഷേധതിൽ അണിനിരക്കാനും കൈകോർക്കാനും യോഗം അഭ്യർത്ഥിച്ചു.

യോഗത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി. ഇസ്മാഈല്‍, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് ഇടനീര്‍, കെ. എ മാഹിന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കൊല്‍ക്കളത്തില്‍ ടി.പി.എം ജിഷാന്‍, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടിപി അഷ്‌റഫലി പ്രസംഗിച്ചു.

സഹീര്‍ ആസിഫ്, സി. എച്ച് ഫസൽ, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, പി.എ സലീം, കെ.പി സുബൈർ, പി.എച്ച് സുധീര്‍, പി. എം നിസാമുദ്ദീൻ, അമീർ ചേനപ്പാടി, റെജി തടിക്കാട്, സാജന്‍ ഹിലാല്‍, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ഇ.എ.എം അമീന്‍, ടി.ഡി കബീര്‍, സി. ജാഫര്‍ സാദിഖ്, സിജിത്ത് ഖാൻ, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, കെ.എ മുഹമ്മദ് ആസിഫ്, എ. സദക്കത്തുള്ള, ശരീഫ് സാഗർ, കെ. എം ഖലീൽ, പി. വി അഹമ്മദ് സാജു ചര്‍ച്ചയില്‍ പങ്കെടുത്തു.

kerala

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് തറക്കല്ലിടും

ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്.

Published

on

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്. നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് തറക്കല്ലിടുന്നത്. പ്രിയങ്കാ ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ , പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി കെ.രാജന്‍, വിവിധ മന്ത്രിമാര്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.

7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലുള്ള വീടുകളാണ് ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവില്‍ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേര്‍ വീടിന് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവന്‍ പേരും സമ്മതപത്രം നല്‍കി കഴിഞ്ഞു.

Continue Reading

kerala

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്

Published

on

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന സന്തോഷ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.

കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. അതേസമയം, വവ്വാക്കാവില്‍ കേസിലെ മറ്റൊരു പ്രതി അനീറിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. വാതില്‍കുത്തിപ്പൊളിച്ചാണ് വീട്ടില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

എറണാകുളത്ത് അണ്ടര്‍-19 ക്രിക്കറ്റ് ടീം അംഗമായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്

Published

on

എറണാകുളത്ത് യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. വടക്കന്‍ പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്. പുത്തന്‍വേലിക്കരയിലെ ഇളന്തിക്കര മണല്‍ ബണ്ടിന് സമീപമായിരുന്നു അപകടം. മാനവ് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെയായിരുന്നു അപകടം. വൈകിട്ടു നാല് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. പുഴയില്‍ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്തുകികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

Trending