Connect with us

india

മുസ്‌ലിം യൂത്ത് ലീഗ് ചിന്തൻ മിലന് മഹാരാഷ്ട്രയിലെ ലോനേവാലയിൽ ആവേശക്കൊടിയേറ്റം

പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളെ സാക്ഷി നിറുത്തി ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി പതാക ഉയർത്തിയതോടെയാണ് ചിന്തൻ മിലന് തുടക്കമായത്.

Published

on

ലോനവാല (മഹാരാഷ്ട്ര): മുസ്‌ലിം യൂത്ത് ലീഗിൻ്റെ ചരിത്രത്തിലെ ആദ്യത്തെ ദേശീയ ക്യാമ്പ് ചിന്തൻ മിലന് ലോനേവാലയിൽ ആവേശകരമായ തുടക്കം. പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളെ സാക്ഷി നിറുത്തി ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി പതാക ഉയർത്തിയതോടെയാണ് ചിന്തൻ മിലന് തുടക്കമായത്. ദേശീയ തലത്തിൽ പ്രവർത്തനമാരംഭിച്ച് കേവലം ആറ് വർഷങ്ങൾക്കിടയിൽ പതിനേഴ് സംസ്ഥാന ഘടകങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് വിപുലമായ തയ്യാറെടുപ്പുകളോടെ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ് സംഘടന നേടിയ കരുത്ത് വിളിച്ചറിയിക്കുന്നതായി. കഴിഞ്ഞ കാലങ്ങളിൽ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച നേതാക്കളുടെ ചിത്രങ്ങളും കൊടിതോരണങ്ങളും കൊണ്ടലങ്കരിച്ച പ്രൗഡമായ മിലൻ നഗരി വരുന്ന മൂന്ന് ദിവസങ്ങൾ വർത്തമാന കാലത്തിൻ്റെ പ്രതിസന്ധികളെ വിലയിരുത്തി പ്രതീക്ഷയുടെ പുതു നാമ്പുകൾ സൃഷ്ടിക്കാനുള്ള ഗൗരവതരമായ ചർച്ചകൾക്ക് വേദിയാകും. ദേശീയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികൾ എന്നിവരാണ് ക്യാമ്പിലെ പ്രതിനിധികൾ.

യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസൽ ബാബു,ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി,മുസ്ലിം ലീഗ് ദേശീയ അസി: സെക്രട്ടറി സി കെ സുബൈർ, കേരള സംസ്ഥാന ജന:സെക്രട്ടറി പി കെ ഫിറോസ്, ദേശീയ വൈസ് പ്രസിഡണ്ടുമാരായ ഷിബു മീരാൻ , സുബൈർ ഖാൻ (മഹാരാഷ്ട്ര), സജജാദ് ഹുസൈൻ അക്തർ (ബിഹാർ), പി.പി അൻവർ സാദത്ത്, ഹസൻ സക്കരിയ (തമിഴ്നാട്) ഉമർ ഇനാംദാർ, സെക്രട്ടറിമാരായ സാജിദ് നടുവണ്ണൂർ, സർഫറാസ് അഹമ്മദ് (ഉത്തർപ്രദേശ് ) അഡ്വ.അസറുദ്ദീൻ ചൗധരി (ഹരിയാന) തൗസീഫ് ഹുസൈൻ രാസ, (അസം), മുഹമ്മദ് ഇല്യാസ് (തമിഴ്നാട്) കേരള സംസ്ഥാന ട്രഷറർ പി ഇസ്മയിൽ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.കെ ഷാക്കിർ, മുഹമ്മദ് സുബൈർ (യു പി), അബ്ദുൾ മാജിദ് (പശ്ചിമ ബംഗാൾ), ജുനൈദ് ഷെയ്ഖ് (ഗുജറാത്ത്), കെ.പി മുഹമ്മദ് ഫൈസൽ (തമിഴ്നാട്), ഷമീർ ഇടിയാട്ടിൽ, ടി.എ ഫാസിൽ, ആഷിഖ് ചെലവൂർ, അഡ്വ: എൻ.എ കരിം, നിതിൻ കിഷോർ, സലിം അലി ബാഗ്, എം.പി അബ്ദുൾ അസീസ്, പിഎം മുഹമ്മദലി ബാബു, ഷഹസാദ് അബ്ബാസി, അഡ്വക്കേറ്റ് മർസുക് ബാഫഖി (ഡൽഹി), അബൂദർ മൊഹിയദീൻ (പോണ്ടിച്ചേരി), എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു തുടങ്ങിയവർ സംബന്ധിച്ചു.

മുസ്‌ലിം ലീഗ് ദേശീയ പി.എ.സി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫ ഖാദർ മൊയ്‌ദീൻ, ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ എംപി, സെക്രട്ടറി ഖുറം അനീസ് ഉമർ,സയ്യിദ് മുനവ്വറലി തങ്ങൾ, പ്രമുഖ ആക്റ്റീവിസ്റ്റുകളായ ആസിഫ് മുജ്തബ, ആമിർ ഇദ്രീസ്, അബ്ദു റഹ്മാൻ ഐ.പി.എസ് തുടങ്ങിയവർ ഇന്നും നാളെയും നടക്കുന്ന വിവിധ സെഷനുകളിൽ പങ്കെടുക്കും.

 

 

 

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending