Connect with us

News

200 വര്‍ഷം പഴക്കമുള്ള ഏതന്‍സിലെ ആദ്യ മസ്ജിദ് വീണ്ടും തുറന്നു നല്‍കി അധികൃതര്‍

ഏതന്‍സിലെ മുസ്‌ലിംകളുടെ ചരിത്ര നിമിഷമാണ് ഇതെന്ന് മസ്ജിദ് ഭരണസമിതി അംഗമായ ഹൈദര്‍ ആഷിര്‍ പറഞ്ഞു.

Published

on

ഏതന്‍സ്: രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ഏതന്‍സിലെ ആദ്യ മസ്ജിദ് വിശ്വാസികള്‍ക്ക് വീണ്ടും പ്രാര്‍ത്ഥനയ്ക്കായി തുറന്നു നല്‍കി. 1833ല്‍ നിര്‍മിച്ച മസ്ജിദാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ജുമുഅ നമസ്‌കാരത്തിനായി തുറന്നു നല്‍കിയത്. 14 വര്‍ഷമായി അടഞ്ഞു കിടക്കുകയായിരുന്നു ഈ ആരാധനാലയം. ഏതന്‍സില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന ആദ്യത്തെ മസ്ജിദാണിത്.

പാകിസ്താന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം മുസ്‌ലിം കുടിയേറ്റക്കാര്‍ ഗ്രീസില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ പരമ്പരാഗത ക്രിസ്ത്യാനികളുടെ എതിര്‍പ്പ് മൂലം ഇവര്‍ക്ക് പള്ളികള്‍ നിര്‍മിക്കാന്‍ കഴിയാറില്ല. ഏതന്‍സിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിന് അടുത്താണ് മിനാരമില്ലാത്ത ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

ഏതന്‍സിലെ മുസ്‌ലിംകളുടെ ചരിത്ര നിമിഷമാണ് ഇതെന്ന് മസ്ജിദ് ഭരണസമിതി അംഗമായ ഹൈദര്‍ ആഷിര്‍ പറഞ്ഞു. ഏറെക്കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു. ദൈവത്തിന് സ്തുതി. സ്വതന്ത്രമായി ആരാധിക്കാന്‍ ഒരു ആരാധനാലയം തുറന്നു കിട്ടിയിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു ജുമുഅ നമസ്‌കാരം. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ പള്ളി എല്ലാ സമയവും തുറക്കാനാകും എന്ന പ്രതീക്ഷയിലാണ് ഭരണസമിതി അംഗങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് വെയ്റ്റിങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; വ്യവസായി മരിച്ചു

മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്.

Published

on

കോട്ടയം ഈരാറ്റുപേട്ടയില്‍ വെയ്റ്റിങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി ഷെഡില്‍ ഇരിക്കുകയായിരുന്ന വ്യവസായി മരിച്ചു. മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ നടയ്ക്കലിലാണ് അപകടം നടന്നത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍.

അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്.

വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാറില്‍ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചയാളെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Continue Reading

News

ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ; മരിച്ചവരുടെ എണ്ണം പതിനാറായി

കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയുടെ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

Published

on

ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. അഞ്ചുപേരുടെ മൃതദേഹം പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും കണ്ടെത്തി. പതിനൊന്നുപേരെ ഈറ്റണ്‍ ഫയര്‍ സോണില്‍ നിന്നും കണ്ടെത്തി.

ചൊവ്വാഴ്ച പാലിസേഡില്‍ കാട്ടുതീ പടര്‍ന്നു കയറുകയായിരുന്നു. ശക്തമായ കാറ്റുവീശിയത് വലിയ ദുരന്തത്തിലേക്ക് വഴിവെക്കുകയായിരുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ വരും ദിവസങ്ങളില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പുണ്ട്. കാലിഫോര്‍ണിയയുടെ അയല്‍പ്രദേശങ്ങളായ ബ്രെന്റ്വുഡ്, ബെല്‍ എയര്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണ്. പുതുതായി 1,66,000 പേരെ ഒഴിപ്പിക്കാനാണ് ഉത്തരവ്. തീപിടുത്തത്തില്‍ ഏകദേശം 12,000 കെട്ടിടങ്ങള്‍ നശിക്കുകയും, 426 പേര്‍ക്ക് വീട് നഷ്ടമാവുകയും, നിരവധി ആളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

പാലിസേഡില്‍ 22,600 ഏക്കറില്‍ തീ പടര്‍ന്നു. ആകാശമാര്‍ഗവും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കാറ്റിന്റെ ശക്തി കൂടുന്ന സാഹചര്യത്തില്‍ ഇനിയും വ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയുടെ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

Continue Reading

india

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

Published

on

മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ഘോഷയാത്ര ശബരിമലയിലേക്കാണ് പോകുക.

ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭര യാത്ര തുടങ്ങുകയായിരുന്നു.

ഘോഷയാത്ര പോകുന്ന വഴിയില്‍ 11 സ്ഥലങ്ങളിലായി ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം.

 

Continue Reading

Trending